- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയിൽ നിന്ന് കിട്ടുന്ന കണക്കിൽ പെടാത്ത സ്വത്തുകൾ എല്ലാം നിക്ഷേപിച്ചത് റിയൽ എസ്റ്റേറ്റ് കച്ചവടത്തിൽ; രേഖകൾ അനുസരിച്ച് മാത്രം മുപ്പത് കോടിയുടെ ഇടപാടുകൾ; ഗൾഫിലെ ഹവാല ഏജന്റുമായി ചേർന്ന് സർവ്വ സിനിമകളുടേയും ഇടപാടുകൾ നിയന്ത്രിച്ചു; കണ്ടെത്തിയത് ദിലീപിന്റെ സ്വത്തുകളുടെ കണക്കുകൾ; എൻഫോഴ്സ്മെന്റ് ഇടപെടും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിലായ നടൻ ദിലീപിന്റെ സ്വത്ത് വിവരങ്ങൾ ആരേയും ഞെട്ടിക്കുന്നതെന്ന് കൈരളി ടിവിയുടെ റിപ്പോർട്ട്. കേരളത്തിലെ ആറ് ജില്ലകളിലായി കോടികണക്കിന് രൂപയുടെ വസ്തുകൾ ആണ് ദിലീപിന്റെയും ബന്ധുകളുടെയും പേരിൽ ഉള്ളത്. രേഖകൾ പരിശോധിച്ചാൽ താരരാജാവ് ഒരു ചെറിയമീനായിരുന്നില്ലെന്ന് വ്യക്തമാകുമെന്നും കൈരളി പറയുന്നു. കൈരളിയുടെ എസ് ജീവൻകുമാറാണ് രേഖകൾ സഹിതം വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. റിമാന്റിൽ കഴിയുന്ന ദിലീപിന്റെ ദിലീപിന്റെ സാമ്പത്തിക ഇടപാടുകൾ എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധിക്കുകയാണ്. ഇതിനായി എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ആലുവ പൊലീസ് ക്ലബ്ബിലെത്തി അന്വേഷണ ഉദ്യോഗസ്ഥരിൽനിന്നും വിവരങ്ങളും രേഖകകളും ശേഖരിച്ചു. എഫ്ഐആർ രേഖകളും ഭൂമി ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥരിൽനിന്ന് ശേഖരിച്ചിട്ടുണ്ട്. ദിലീപ് നിർമ്മിച്ച സിനിമകൾ, റിയൽ എസ്റ്റേറ്റ് ഇടപാടുകൾ, തിയേറ്ററുകൾ, മറ്റ് ബിസിനസ് ബന്ധങ്ങൾ തുടങ്ങിയവയുടെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തുന്നുണ്ട്. വൻ ന
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിലായ നടൻ ദിലീപിന്റെ സ്വത്ത് വിവരങ്ങൾ ആരേയും ഞെട്ടിക്കുന്നതെന്ന് കൈരളി ടിവിയുടെ റിപ്പോർട്ട്. കേരളത്തിലെ ആറ് ജില്ലകളിലായി കോടികണക്കിന് രൂപയുടെ വസ്തുകൾ ആണ് ദിലീപിന്റെയും ബന്ധുകളുടെയും പേരിൽ ഉള്ളത്. രേഖകൾ പരിശോധിച്ചാൽ താരരാജാവ് ഒരു ചെറിയമീനായിരുന്നില്ലെന്ന് വ്യക്തമാകുമെന്നും കൈരളി പറയുന്നു. കൈരളിയുടെ എസ് ജീവൻകുമാറാണ് രേഖകൾ സഹിതം വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
റിമാന്റിൽ കഴിയുന്ന ദിലീപിന്റെ ദിലീപിന്റെ സാമ്പത്തിക ഇടപാടുകൾ എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധിക്കുകയാണ്. ഇതിനായി എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ആലുവ പൊലീസ് ക്ലബ്ബിലെത്തി അന്വേഷണ ഉദ്യോഗസ്ഥരിൽനിന്നും വിവരങ്ങളും രേഖകകളും ശേഖരിച്ചു. എഫ്ഐആർ രേഖകളും ഭൂമി ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥരിൽനിന്ന് ശേഖരിച്ചിട്ടുണ്ട്. ദിലീപ് നിർമ്മിച്ച സിനിമകൾ, റിയൽ എസ്റ്റേറ്റ് ഇടപാടുകൾ, തിയേറ്ററുകൾ, മറ്റ് ബിസിനസ് ബന്ധങ്ങൾ തുടങ്ങിയവയുടെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തുന്നുണ്ട്. വൻ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തുന്നത് ക്രിമിനൽ കുറ്റമല്ല. എന്നാൽ ഇതിലേക്ക് എത്തിയ പണത്തിന്റെ കണക്കിനെ കുറിച്ചുള്ള അവ്യക്തതകളാണ് പ്രശ്‌നമാകുന്നത്.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി 38 എട്ടോളം ഭൂമി ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചന സംബന്ധിച്ച് ചോദ്യം ചെയ്യുന്ന വേളയിൽ ദിലീപിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കള്ളപ്പണ റാക്കറ്റുമായി ദിലീപിന് ബന്ധമുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇത് സ്ഥിരീകരിക്കുന്ന രേഖകളാണ് കൈരളിയും പുറത്തുവിട്ടത്.
2003ന് ശേഷമാണ് ദിലീപ് റിയൽ എസ്റ്റേറ്റ് രംഗത്ത് കൈവെക്കുന്നത്. 27,93,34,280 കോടി രൂപ ഇടപാട് ആണ് റിയൽ എസ്റ്റേറ്റ് രംഗത്ത് ദിലീപ് നടന്നത്. വിപണി വിലയേക്കാൾ വളരെ കുറഞ്ഞ ഇടപാടുകൾ ആണ് പലസ്ഥലത്തും നടന്നത്. ദക്ഷിണേന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കുമരകം വില്ലേജിലാണ് ദിലീപിന്റെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഇടപാട് നടന്നിരിക്കുന്നത്. 2005 ൽ ഔസേപ്പ് എന്നയാളിൽ നിന്ന് അഞ്ച് ഏക്കർ 75 സെന്റ് ഭൂമി ദിലീപ് ഒരു കോടി രൂപക്ക് വാങ്ങി. അതേ ഭൂമി 2008 ൽ രണ്ട് കോടി നാൽപത്തിഒൻപത് ലക്ഷം രൂപക്ക് പെഗസ്സ്യൂസ് റിയാലിറ്റി എന്ന കമ്പനിക്ക് വിറ്റു. ഇടുക്കി ജില്ലയിലെ അറക്കുളം സബ് രജിസ്ട്രാർ ഓഫീസിന് കീഴിൽ വെളിയാമറ്റത്ത് ആണ് തൊട്ട് പിന്നിലത്തെ വലിയ ഇടപാട് നടന്നിരിക്കുന്നത്. മൂന്ന് ഏക്കർ എൺപത്തി ഒന്ന് സെന്റ് സ്ഥലം 69,32000 രൂപക്ക് ദിലീപ് ജേക്കബ് സെബാസ്റ്റ്യൻ എന്നയാളിൽ നിന്ന് വാങ്ങി.
എറണാകുളം ജില്ലയിലാണ് ഏറ്റവും അധികം ഭൂമി ദിലീപ് വാങ്ങി കൂട്ടിയത്. 2003 ന് ശേഷം മുപ്പത്തി ഏഴ് വസ്തുകൾ വാങ്ങുകയും വിൽകുകയും ചെയ്തു. എറണാകുളം നഗരത്തിന്റെ കണ്ണായ സ്ഥലങ്ങളിൽ അടക്കം ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ ഒൻപത് വസ്തുകൾ താരമായ ദിലീപിന്റെ പേരിൽ തന്നെയാണ് ഉള്ളത്. മൂന്ന് സ്ഥലങ്ങൾ ദിലീപ് പാർട്ടണർഷിപ്പിൽ വാങ്ങി. മുൻപ് ആദായ വിലക്ക് വാങ്ങിയ പത്ത് സ്ഥലങ്ങൾ വാങ്ങിയതിന്റെ ഇരട്ടിയിലധികം വിലക്ക് വിറ്റു. സ്ഥലത്തിന് തീ വിലയുള്ള മരട് പൂണിത്തുറയിൽ മൂന്ന്കോടി ആറ് ലക്ഷം രൂപ വിലവരുന്ന ഒൻപത് സ്ഥലങ്ങളാണ് ആൽക്കാദിൽ ഹോട്ടൽസിന്റെ പേരിൽ ദിലീപ് പാർട്ടണറമാരോടൊപ്പം വാങ്ങി കൂട്ടിയത്.
എറണാകുളം കഴിഞ്ഞാൽ പിന്നെ ഏറ്റവും അധികം വസ്തു ഇടപാട് നടന്നിരിക്കുന്നത് തൃശൂർ ജില്ലയിലെ ചാലക്കുടിയിലാണ്. പതിനൊന്ന് വസ്തുകൾ കിഴക്കെ ചാലക്കുടിയിൽ മാത്രം ദിലീപിന്റെ പേരിൽ ഉണ്ട്. വസ്തുകളിൽ പലതിന്റെയും വിപണി വില കുറച്ചാണ് കാണിച്ചിരിക്കുന്നത്. ആലുവയിൽ ജിപി ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ 2010 എത്ര ഭൂമി വാങ്ങി ദിലീപും കുടുംബവും വാങ്ങി എന്നതിന്റെ കണക്ക് വ്യക്തമല്ല. ഇതെല്ലാം കള്ളപ്പണ ഇടപാടിനുള്ള സാധ്യതയായി വിലയിരുത്തപ്പെടുന്നു. ഇതിനൊപ്പമാണ് ഗൾഫിലെ കുഴൽപ്പണ മാഫിയയുമായുള്ള ബന്ധം. ഈ ഗ്രൂപ്പിന്റെ ഏജന്റാണ് പൾസർ സുനിയെന്നും റിപ്പോർട്ടുണ്ട്. സിനിമയിൽ നിന്ന് കിട്ടുന്ന കണക്കില്ലാത്ത പണം വെളുപ്പിക്കാനുള്ള മാർഗ്ഗമാണേ്രത കുഴൽപ്പണ ഇടപാടുകളെന്നാണ് വിലയിരുത്തൽ.
ദിലീപിന്റെ നേതൃത്വത്തിൽ നടന്ന വിദേശ സ്റ്റേജ് ഷോകൾ, റിയൽ എസ്റ്റേറ്റ് ഇടപാടുകൾ തുടങ്ങിയവയിലും അന്വേഷണം ഉണ്ടായേക്കും. ഇതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ദിലീപിനെ ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്. നടിയുമായി ദിലീപിന് റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഉണ്ടെന്നും ഇതിന്റെ പേരിലാണ് അക്രമണം ഉണ്ടായതെന്നും നേരത്തെ വാർത്തകളുണ്ടായിരുന്നു. വ്യക്തിവിരോധം തീർക്കാനാണ് ക്വട്ടേഷൻ നൽകിയതെന്ന ദിലീപിന്റെ മൊഴിയും പൊലീസ് പൂർണമായി വിശ്വാസത്തിലെടുത്തിരുന്നില്ല. എന്നാൽ തനിക്ക് ദിലീപുമായി റിയൽ എസ്റ്റേറ്റ് ഇടപാടുകളില്ലെന്നാണ് അക്രമത്തിന് ഇരയായ നടി പറയുന്നത്.