- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിമിക്രിയെ കുറിച്ച് പറഞ്ഞത് ജനപ്രിയതാരത്തിന് പിടിച്ചില്ല; മോസ് ആൻഡ് ക്യാറ്റ് ലൊക്കേഷനിൽ വച്ച് ഭീഷണിപ്പെടുത്തി; ഇല്ലാതാക്കിയത് 47 സിനിമകളിൽ അഭിനയിക്കാനുള്ള ചാൻസ്; ദിലീപിനെതിരെ പൊലീസിന് മൊഴി നൽകി അനൂപ് ചന്ദ്രൻ; ഇടത് സഹയാത്രികന്റെ നിലപാട് താരരാജാവിന് വിനയാകും
കൊച്ചി: ദിലീപ് തന്നെ ഒതുക്കിയെന്നും സിനിമാമേഖലയിൽ ഇല്ലാതാക്കിയെന്നും നടൻ അനൂപ് ചന്ദ്രന്റെ മൊഴി. മിമിക്രിക്കെതിരെ അഭിപ്രായം പറഞ്ഞതാണ് പകയ്ക്ക് കാരണമായതെന്നും അനൂപ് ചന്ദ്രൻ. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘത്തിനാണ് മൊഴി നൽകിയത്. മോസ് ആൻഡ് ക്യാറ്റ് എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് തന്നെ ഭീഷണിപ്പെടുത്തി. ഈ സംഭവത്തിന് ശേഷം നിരവധി അവസരങ്ങൾ തനിക്ക് നഷ്ടമായി. ഒരു ചാനൽ ചർച്ചയിൽ മിമിക്രിയെക്കുറിച്ച് അഭിപ്രായം പറഞ്ഞതിനാണ് തന്നോട് ദിലീപിന് വിദ്വേഷം ഉണ്ടായതെന്നും താരം പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി. ദിലീപിനൊപ്പം കാര്യസ്ഥൻ, വിനോദയാത്ര, പാസഞ്ചർ, മുല്ല തുടങ്ങി അനേകം സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരമാണ് അനൂപ് ചന്ദ്രൻ. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വിദ്വേഷമുണ്ടായിരുന്നുവെന്നും പല സിനിമകളിൽ നിന്നും നടിയെ ഒഴിവാക്കാൻ താരം ശ്രമിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇത് കൂടാതെ നടിയുമായി അനുഭാവം പുലർത്തിയിരുന്ന പലരെയും ഇത്തരത്തിൽ മലയാള സിനിമയിൽ നിന്നും ഒതുക്കാൻ താരം ശ്രമിച്ചുവെന്നു
കൊച്ചി: ദിലീപ് തന്നെ ഒതുക്കിയെന്നും സിനിമാമേഖലയിൽ ഇല്ലാതാക്കിയെന്നും നടൻ അനൂപ് ചന്ദ്രന്റെ മൊഴി. മിമിക്രിക്കെതിരെ അഭിപ്രായം പറഞ്ഞതാണ് പകയ്ക്ക് കാരണമായതെന്നും അനൂപ് ചന്ദ്രൻ. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘത്തിനാണ് മൊഴി നൽകിയത്. മോസ് ആൻഡ് ക്യാറ്റ് എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് തന്നെ ഭീഷണിപ്പെടുത്തി. ഈ സംഭവത്തിന് ശേഷം നിരവധി അവസരങ്ങൾ തനിക്ക് നഷ്ടമായി. ഒരു ചാനൽ ചർച്ചയിൽ മിമിക്രിയെക്കുറിച്ച് അഭിപ്രായം പറഞ്ഞതിനാണ് തന്നോട് ദിലീപിന് വിദ്വേഷം ഉണ്ടായതെന്നും താരം പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി.
ദിലീപിനൊപ്പം കാര്യസ്ഥൻ, വിനോദയാത്ര, പാസഞ്ചർ, മുല്ല തുടങ്ങി അനേകം സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരമാണ് അനൂപ് ചന്ദ്രൻ. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വിദ്വേഷമുണ്ടായിരുന്നുവെന്നും പല സിനിമകളിൽ നിന്നും നടിയെ ഒഴിവാക്കാൻ താരം ശ്രമിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇത് കൂടാതെ നടിയുമായി അനുഭാവം പുലർത്തിയിരുന്ന പലരെയും ഇത്തരത്തിൽ മലയാള സിനിമയിൽ നിന്നും ഒതുക്കാൻ താരം ശ്രമിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തി. ഈ കണ്ടെത്തലുകൾ കോടതിയിൽ സമർത്ഥിക്കുന്നതിന് അനൂപ് ചന്ദ്രന്റെ മൊഴി നിർണായകമാണെന്നാണ് റിപ്പോർട്ട്. ദിലീപ് തനിക്ക് 47 സിനിമകളിൽ അവസരം നിഷേധിച്ചുവെന്നാണ് പരാതി.
സിനിമയിൽ ദിലീപിനെതിരെ ഉയരുന്ന രണ്ടാമത്തെ മൊഴിയാണ് അനൂപ് ചന്ദ്രന്റേത്. നേരത്തെ ആക്രമണത്തിന് ഇരയായ നടിയും ദിലീപിനെതിരെ പൊലീസിന് മൊഴി നൽകിയിരുന്നു. തന്റെ അവസരങ്ങൾ നഷ്ടപ്പെടുത്താൻ ദിലീപ് ശ്രമിച്ചെന്നും മഞ്ജു വാര്യരുമായുള്ള വിവാഹം തകരുന്നതിന് പിന്നിൽ താനാണെന്ന് പറഞ്ഞായിരുന്നു ഇതെന്നുമാണ് നടി മൊഴി നൽകിയതെന്നാണ് സൂചന. ഈ സാഹചര്യത്തിൽ സിനിമാക്കാരോട് വൈരാഗ്യമുള്ള വ്യക്തിയാണെന്ന് തെളിയിക്കാനാണ് അനുപ് ചന്ദ്രന്റെ മൊഴിയെ പൊലീസ് ഉപയോഗിക്കുക. ഇടത് സഹയാത്രികനാണ് അനൂപ് ചന്ദ്രൻ.
എറണാകുളം റൂറൽ എസ്‌പി ഫോണിൽ അനൂപ് ചന്ദ്രനെ വിളിച്ചാണ് മൊഴി രേഖപ്പെടുത്തിയത്. ഒരു ടെലിവിഷൻ പരിപാടിയിൽ മിമിക്രിക്കെതിരെ നടത്തിയ പരാമർശത്തെ തുടർന്ന് ദിലീപ് ഫോണിൽ വിളിച്ച് രോഷത്തോടെ സംസാരിച്ചെന്ന് അനൂപ് ചന്ദ്രൻ പറഞ്ഞു. സിനിമ ലൊക്കേഷനിൽ വച്ച് ഭീഷണിപ്പെടുത്തി പിന്നീട് സിനിമ അവസരങ്ങൾ പലതും നഷ്ടമായെന്നും അനൂപ് ചന്ദ്രൻ നൽകിയ മൊഴിയിൽ പറയുന്നു.
കേസിൽ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷയെ പൊലീസ് ചോദ്യം ചെയ്യും. നെഞ്ചുവേദനയെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്ന നാദിർഷയെ പൊലീസ് ഇടപെട്ട് രാത്രി വൈകി ഡിസ്ചാർജ് ചെയ്യിപ്പിച്ചതായാണ് സൂചന. രാത്രി പത്തരയോടെയാണ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയത്. അറസ്റ്റ് ഭീഷണിയുണ്ടെന്നും കടുത്ത മാനസീക സംഘർഷം ഉണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചിരുന്നു. നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി പ്രോസിക്യൂഷന്റെ നിലപാട് തേടിയിരുന്നു. ബുധനാഴ്ചയാണ് നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നേരത്തെ കേസിൽ അറസ്റ്റ് തടയണമെന്ന നാദിർഷയുടെ ആവശ്യം കോടതി തള്ളിയിരുന്നു.
കേസിൽ അറസ്റ്റിലായ ദിലീപിനെയും, നാദിർഷായെയും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട ദിലീപിനെതിരായ തെളിവെടുപ്പ് പൂർത്തിയാകുന്നതോടെ നാദിർഷായെയും അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന.