- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണം വേണമെങ്കിൽ നടിയുടെ നഗ്‌ന ദൃശ്യങ്ങൾ വ്യാജമല്ലെന്ന് ഉറപ്പ് വരുത്തണമെന്ന ദിലീപിന്റെ ആവശ്യം ഒടുവിൽ ദിലീപിനെതിരെ ഏറ്റവും വലിയ തെളിവാകുന്നു; മുഖവും കഴുത്തും മോതിര വിരലും സുനി പകർത്തിയത് ദൃശ്യങ്ങൾ ഉറപ്പിക്കാൻ; ദൃശ്യങ്ങൾ ഏറ്റുവാങ്ങിയ മാഡത്തെ കൂടി പ്രതിചേർക്കുമെന്ന് റിപ്പോർട്ട്
കൊച്ചി: പൾസർ സുനിക്ക് ദിലീപ് ക്വട്ടേഷൻ നൽകിയത് നേരിട്ടാണെന്നും നടിയുടെ ചിരിക്കുന്ന മുഖവും വിവാഹ നിശ്ചയ മോതിരവും ദൃശ്യങ്ങളിൽ വേണമെന്ന് ദിലീപ് നിർബന്ധം പിടിത്തെന്നും പൊലീസ് പറയുമ്പോൾ അത് സാധൂകരിക്കുന്നതാണ് പിടിച്ചെടുത്ത വിഡീയോ. ഈ തെളിവാണ് ദിലീപിന് എതിരെ ഏറ്റവും നിർണ്ണായകമാകുന്നത്. പൾസർ സുനിയുടെ മൊഴിയും വിഡീയോ തമ്മിലെ സാദൃശ്യവുമാണ് ദിലീപിനെ വെട്ടിലാക്കിയത്. ചോദ്യം ചെയ്യലിൽ ദിലീപ് ഇതെല്ലാം സമ്മതിക്കുകയും ചെയ്തു. ദൃശ്യങ്ങൾ ഏറ്റുവാങ്ങിയത് മാഡമാണ്. ഈ മാഡത്തേയും പൊലീസിന് വ്യക്തമായി അറിയാം. അവരേയം ഉടൻ അറസ്റ്റ് ചെയ്യും. കാവ്യാ മാധവൻ, അമ്മ ശ്യാമള, തമ്മനത്തെ ഫ്‌ലാറ്റിലെ നടി എന്നിവരാണ് സംശയ നിഴലിൽ. ഇതിൽ കാവ്യയല്ലെ ദൃശ്യം വാങ്ങിയതെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു. എന്നാലും കേസിൽ കാവ്യയും പ്രതിയാകാൻ സാധ്യതയുണ്ട്. കുറ്റകൃത്യത്തെ കുറിച്ച് നേരത്തെ കാവ്യയ്ക്ക് അറിയാമോ എന്നതാണ് ഇനി നിർണ്ണായകം. അമ്മ ശ്യാമളയും പ്രതിയാകാൻ സാധ്യത വളരെ കൂടുതലാണ്. പൾസർ സുനിക്ക് രണ്ട് ലക്ഷം രൂപ നൽകിയത് ശ്യാമളയുടെ അറിവോടെയാണോയെന്ന സംശ
കൊച്ചി: പൾസർ സുനിക്ക് ദിലീപ് ക്വട്ടേഷൻ നൽകിയത് നേരിട്ടാണെന്നും നടിയുടെ ചിരിക്കുന്ന മുഖവും വിവാഹ നിശ്ചയ മോതിരവും ദൃശ്യങ്ങളിൽ വേണമെന്ന് ദിലീപ് നിർബന്ധം പിടിത്തെന്നും പൊലീസ് പറയുമ്പോൾ അത് സാധൂകരിക്കുന്നതാണ് പിടിച്ചെടുത്ത വിഡീയോ. ഈ തെളിവാണ് ദിലീപിന് എതിരെ ഏറ്റവും നിർണ്ണായകമാകുന്നത്. പൾസർ സുനിയുടെ മൊഴിയും വിഡീയോ തമ്മിലെ സാദൃശ്യവുമാണ് ദിലീപിനെ വെട്ടിലാക്കിയത്. ചോദ്യം ചെയ്യലിൽ ദിലീപ് ഇതെല്ലാം സമ്മതിക്കുകയും ചെയ്തു. ദൃശ്യങ്ങൾ ഏറ്റുവാങ്ങിയത് മാഡമാണ്. ഈ മാഡത്തേയും പൊലീസിന് വ്യക്തമായി അറിയാം. അവരേയം ഉടൻ അറസ്റ്റ് ചെയ്യും.
കാവ്യാ മാധവൻ, അമ്മ ശ്യാമള, തമ്മനത്തെ ഫ്‌ലാറ്റിലെ നടി എന്നിവരാണ് സംശയ നിഴലിൽ. ഇതിൽ കാവ്യയല്ലെ ദൃശ്യം വാങ്ങിയതെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു. എന്നാലും കേസിൽ കാവ്യയും പ്രതിയാകാൻ സാധ്യതയുണ്ട്. കുറ്റകൃത്യത്തെ കുറിച്ച് നേരത്തെ കാവ്യയ്ക്ക് അറിയാമോ എന്നതാണ് ഇനി നിർണ്ണായകം. അമ്മ ശ്യാമളയും പ്രതിയാകാൻ സാധ്യത വളരെ കൂടുതലാണ്. പൾസർ സുനിക്ക് രണ്ട് ലക്ഷം രൂപ നൽകിയത് ശ്യാമളയുടെ അറിവോടെയാണോയെന്ന സംശയം പൊലീസിനുണ്ട്. ഇതെല്ലാം സ്ഥിരീകരിച്ചാൽ ദിലീപിനൊപ്പം കാവ്യയും അമ്മയും അഴിക്കുള്ളിലാകും. പൾസർ സുനിയുടെ കാമുകിയുടെ സുഹൃത്തായ യുവ നടിയും കടുത്ത പ്രതിസന്ധിയിലാണ്. ഇവരുടെ നീക്കമെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്.
കാവ്യയുടെയും അമ്മയുടേയും പങ്കാളിത്തത്തിന്റെ സൂചനയാണ് കാക്കനാട് കാവ്യയുടെ സ്ഥാപനത്തിൽ നടന്ന പൊലീസ് റെയ്ഡിനെ കണക്കാക്കുന്നത്. ഇവരുടെ പങ്ക് തെളിഞ്ഞാൽ കൂടുതൽ കുരുക്ക് മുറുകുമെന്നാണ് റിപ്പോർട്ടുകൾ. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരു നടിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഈ നടിയുടെ തമ്മനത്തെ ഫ്ളാ്റ്റിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇവരെക്കൂടാതെ മറ്റേതെങ്കിലും സ്ത്രീകൾക്ക് ആക്രമണത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്്. അതിനിടെ മാഡം എന്ന് വിളിക്കുന്ന സ്ത്രീകഥാപാത്രത്തിന്റെ അറസ്റ്റ് ഒഴിവാക്കുന്നതിന് ദിലീപ് കീഴടങ്ങുകയായിരുന്നെന്നും സൂചനയുണ്ട്. ദിലീപ് അറസ്റ്റിലായില്ലായിരുന്നെങ്കിൽ പകരം മാഡം അറസ്റ്റിലാകുമെന്ന അവസ്ഥയുണ്ടായി. ഇതാണ് ദിലീപ് അറസ്റ്റ് വരിക്കാൻ തയ്യാറായതെന്നാണ് റിപ്പോർട്ട്.
താര സംഘടനയായ 'അമ്മ'യുടെ സ്റ്റേജ് ഷോയുടെ റിഹേഴ്‌സൽ ക്യാംപിനിടയിൽ മോശം പെരുമാറ്റത്തെ പരസ്യമായി ചോദ്യം ചെയ്ത നടിയുടെ നടപടിയാണ് നടിയെ ഉപദ്രവിക്കാനുള്ള ദിലീപിന്റെ തീരുമാനത്തിനു വഴിയൊരുക്കിയത്. വാക്കേറ്റം നിയന്ത്രിക്കാൻ മറ്റു നടീനടന്മാർ ഇടപെട്ടിരുന്നു. ഈ ക്യാംപിനിടയിലാണ് നടിയുടെ നഗ്‌ന ദൃശ്യങ്ങൾ പകർത്താൻ ദിലീപ് പദ്ധതിയിട്ടതെന്നു പൊലീസ് ആരോപിക്കുന്നു. ഇതിനായി പൾസർ സുനിയെ ദിലീപ് നിയോഗിച്ചതും ഇതേ ക്യാംപിൽ വച്ചാണ്. ഇതിനായി ഒന്നരക്കോടി രൂപയും ദിലീപിന്റെ സിനിമകളിൽ അഭിനയിക്കാനുള്ള അവസരവും വാഗ്ദാനം ചെയ്തു. നഗ്‌നദൃശ്യങ്ങൾ യഥാർഥമാണെന്നു പരിശോധിച്ചു ബോധ്യപ്പെട്ടാൽ മാത്രമേ പണം തരികയുള്ളൂവെന്നും ദിലീപ് പറഞ്ഞിരുന്നു.
ദൃശ്യം കൃത്രിമം അല്ലെന്നു ദിലീപിനെ ബോധ്യപ്പെടുത്താൻ നടിയുടെ മുഖം, കഴുത്ത്, മോതിര വിരൽ എന്നിവ സൂക്ഷ്മമായി ചിത്രീകരിച്ചിട്ടുണ്ട്. ഇതു ദിലീപിനെതിരെ സുനിൽ നൽകിയ മൊഴികളുമായി പൊരുത്തപ്പെടുന്നുണ്ട്. ജയിലിനുള്ളിൽ നിന്നു സുനി പുറത്തേക്കു വിളിച്ച ഫോണിന്റെ ലൊക്കേഷൻ ജയിലിനു സമീപത്തെ ടവറിനു കീഴിലാണ്. ഇതേ ഫോണിൽ നിന്നാണു ദിലീപിന്റെ അടുത്ത സുഹൃത്ത് നാദിർഷാ, ഡ്രൈവറും മാനേജരുമായ അപ്പുണ്ണി എന്നിവരെ തുടർച്ചയായി വിളിച്ചത്. കുറ്റകൃത്യത്തിനു ശേഷം ദൃശ്യങ്ങൾ ദിലീപിന്റെ അടുത്ത ബന്ധുവിന്റെ പക്കൽ ഏൽപിച്ചിട്ടും നേരത്തേ പറഞ്ഞുറപ്പിച്ച പ്രതിഫലം ലഭിക്കാതിരുന്നതു സുനിയെ പ്രകോപിപ്പിച്ചു.
ഇതാണു ജയിലിനുള്ളിൽ നിന്നുള്ള ഫോൺ വിളികൾക്കു വഴിയൊരുക്കിയത്. സുനി ഇക്കാര്യം പറയാൻ അപ്പുണ്ണിയെ വിളിച്ചപ്പോഴെല്ലാം സമീപം ദിലീപുണ്ടായിരുന്നതിന്റെ തെളിവുകളും ലഭിച്ചെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. ഈ തെളിവും ദിലീപിന് വിനയായി. തന്റെ ഫോണിൽ സംസാരിച്ചത് ദിലീപാണെന്ന് അപ്പുണ്ണിയും മൊഴി നൽകിയിട്ടുണ്ടെന്നാണ് സൂചന. മൂന്നു മിനിട്ട് ദൈർഘ്യമുള്ള വീഡിയോയാണ് ദിലീപ് പൾസർ സുനിയോട് ആവശ്യപ്പെട്ടത്. മൂന്ന് മിനുട്ട് ദൈർഘ്യമുള്ള വീഡിയോക്കാണ് ഒന്നരക്കോടി ക്വട്ടേഷൻ നൽകിയത്. ക്വട്ടേഷന്റെ ഭാഗമായി പതിനായിരം രൂപ അഡ്വാൻസും നൽകി.
ദിലീപും മഞ്ജുവാര്യരും തമ്മിലുള്ള വിവാഹബന്ധത്തിൽ വിള്ളൽ വീഴ്‌ത്തിയതും കാവ്യാമാധവനുമായുള്ള ബന്ധം പ്രചരിപ്പിച്ചതുമാണ് നടിക്ക് ക്വട്ടേഷൻ നൽകാനുള്ള ഗൂഢാലോചനയിലേക്ക് ദിലീപിനെ എത്തിച്ചത്. ക്വട്ടേഷൻ നൽകിയത് ദിലീപ് നേരിട്ടാണെന്നും പൊലീസ് പറയുന്നു.