- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി കാവ്യയെ ഫോണിൽ ദിലീപിന് വിളിക്കാം; കൊതുകുതിരി കത്തിച്ച് ജനപ്രിയ നായകന് അഴിക്കുള്ളിൽ സുഖയുറക്കവും; പേസ്റ്റും ബ്രഷും ബിസ്ക്കറ്റും വാങ്ങാനും സഹോദരൻ അയച്ച മണിയോഡർ തുണച്ചു; ജാമ്യാപേക്ഷ നീട്ടിയതിന്റെ നിരാശ മറികടക്കാൻ 200 രൂപ; ആലുവ ജയിലിലെ ദിലീപിന്റെ വിശേഷങ്ങൾ ഇങ്ങനെ
ആലുവ: ജയിലിനുള്ളിലെ കൊതുകടയിൽ നിന്ന് ദിലീപിന് താൽകാലിക ആശ്വാസം. ജയിലിലെ ചെലവുകൾക്കായി ദിലീപിന് 200 രൂപയുടെ മണി ഓർഡർ കിട്ടിയതാണ് ഇതിന് കാരണം. ഈ തുകയിൽ നിന്ന് ആവശ്യത്തിന് കൊതുകുതിരിയും മറ്റ് പ്രാഥമിക വസ്തുക്കളും ദിലീപ് വാങ്ങി. ജാമ്യാപേക്ഷ നീട്ടിവച്ചതിന്റെ നീരസം ജനപ്രിയ നായകന് ഇപ്പോഴുമുണ്ട്. ആരോടും ഒന്നും മിണ്ടാതെ സഹ തടവുകാരുമായി അധികം അടുക്കാതെയാണ് ദിലീപിന്റെ ജയിൽ വാസം. വലിയ ആവശ്യങ്ങൾ ഉന്നയിക്കാതെയും വിഐപി പരിഗണനയ്ക്ക് നടൻ ശ്രമിക്കാത്തയുമുള്ള നടന്റെ ജയിൽ വാസം എല്ലാവരേയും അത്ഭുതപ്പെടുത്തുന്നുണ്ട്. ജയിലിലേക്ക് ദിലീപ് എത്തുമ്പോൾ ആവശ്യങ്ങളുടെ നീണ്ട നിര മുന്നോട്ട് വയ്ക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. ഒറ്റയ്‌ക്കൊരു സെല്ലിൽ കിടത്തണമെന്ന ആവശ്യം തള്ളിയതോടെ ഒന്നും നടൻ ഉന്നയിച്ചില്ല. ഉള്ളതു കൊണ്ട് തൃപ്തനായി അവിടെ കിടന്നു. ആദ്യ ദിവസങ്ങളിൽ സന്ദർശകരുമുണ്ടായില്ല. പൊലീസ് കസ്റ്റഡി കഴിഞ്ഞ് എത്തിയ നടനെ ഇന്നലെ അനുജൻ അനൂപും രണ്ട് ബന്ധുക്കളും എത്തി. കേസിന്റെ കാര്യങ്ങൾ ചർച്ച ചെയ്തു. ഇതിനിടെ ഫോൺ ചെയ്യാൻ പണമില്ലെ
ആലുവ: ജയിലിനുള്ളിലെ കൊതുകടയിൽ നിന്ന് ദിലീപിന് താൽകാലിക ആശ്വാസം. ജയിലിലെ ചെലവുകൾക്കായി ദിലീപിന് 200 രൂപയുടെ മണി ഓർഡർ കിട്ടിയതാണ് ഇതിന് കാരണം. ഈ തുകയിൽ നിന്ന് ആവശ്യത്തിന് കൊതുകുതിരിയും മറ്റ് പ്രാഥമിക വസ്തുക്കളും ദിലീപ് വാങ്ങി. ജാമ്യാപേക്ഷ നീട്ടിവച്ചതിന്റെ നീരസം ജനപ്രിയ നായകന് ഇപ്പോഴുമുണ്ട്. ആരോടും ഒന്നും മിണ്ടാതെ സഹ തടവുകാരുമായി അധികം അടുക്കാതെയാണ് ദിലീപിന്റെ ജയിൽ വാസം. വലിയ ആവശ്യങ്ങൾ ഉന്നയിക്കാതെയും വിഐപി പരിഗണനയ്ക്ക് നടൻ ശ്രമിക്കാത്തയുമുള്ള നടന്റെ ജയിൽ വാസം എല്ലാവരേയും അത്ഭുതപ്പെടുത്തുന്നുണ്ട്.
ജയിലിലേക്ക് ദിലീപ് എത്തുമ്പോൾ ആവശ്യങ്ങളുടെ നീണ്ട നിര മുന്നോട്ട് വയ്ക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. ഒറ്റയ്‌ക്കൊരു സെല്ലിൽ കിടത്തണമെന്ന ആവശ്യം തള്ളിയതോടെ ഒന്നും നടൻ ഉന്നയിച്ചില്ല. ഉള്ളതു കൊണ്ട് തൃപ്തനായി അവിടെ കിടന്നു. ആദ്യ ദിവസങ്ങളിൽ സന്ദർശകരുമുണ്ടായില്ല. പൊലീസ് കസ്റ്റഡി കഴിഞ്ഞ് എത്തിയ നടനെ ഇന്നലെ അനുജൻ അനൂപും രണ്ട് ബന്ധുക്കളും എത്തി. കേസിന്റെ കാര്യങ്ങൾ ചർച്ച ചെയ്തു. ഇതിനിടെ ഫോൺ ചെയ്യാൻ പണമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് അനുജൻ അനൂപാണ് ദിലീപിന് മണിയോർഡറായി പണം അയച്ചത്.
റിമാൻഡ് പ്രതിയായതിനാൽ ജയിലിൽ ദിലീപിന് ജോലിയില്ല. അതിനാൽ വരുമാനവുമില്ല. കയ്യിൽ പണമില്ലാത്തതിനാൽ കഴിഞ്ഞ രണ്ട് ദിവസമായി ദിലീപിന് ബന്ധുക്കളുമായി ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. സഹോദരൻ അനൂപ് കാണാനെത്തിയപ്പോഴാണ് പണം വേണമെന്ന് ദിലീപ് ആവശ്യപ്പെട്ടത്. തുടർന്ന് പണം മണിയോർഡറായി അയക്കാൻ പൊലീസുകാർ നിർദ്ദേശിക്കുകയായിരുന്നു. അനൂപ് അയച്ച പണം ദിലീപിന് നേരിട്ട് നൽകില്ല. പകരം ഫോൺ വിളി അടക്കമുള്ള ആവശ്യങ്ങൾ നിർവഹിക്കുന്നത് അനുസരിച്ച് അക്കൗണ്ടിൽ നിന്നും പണം കുറയും. റിമാൻഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ബാക്കി പണം തടവുകാരന് തിരിച്ചു നൽകും.
പണം ഒരുമിച്ച് ചെലവഴിക്കാനാകില്ല. ആഴ്ചയിൽ അഞ്ച് രൂപയ്ക്ക് ജയിലിലെ കോയിൻ ഫോണിൽ നിന്നും വിളിക്കാം. ആഴ്ചയിൽ പരമാവധി പതിനഞ്ച് മിനിറ്റ് ഫോണിൽ സംസാരിക്കാം. ഭാര്യ കാവ്യയോടും മറ്റും ഇങ്ങനെ സംസാരിക്കാനാകും. കാവ്യയോട് തന്നെ ജയിലിൽ കാണാൻ വരരുതെന്ന് ദിലീപ് നിർദ്ദേശിച്ചിട്ടുണ്ട്. വാർത്തയിൽ ഇത് വരാതിരിക്കാനാണ്. അതുകൊണ്ട് കൂടിയാണ് ഫോൺ വിളിക്കാൻ കാശ് കിട്ടുന്നത് താര്തിന് ആശ്വാസമാകുന്നത്. ആഴ്ചയിൽ മൂന്നുതവണ ഫോൺ ചെയ്യാൻ അനുവാദമുണ്ട്. മൂന്നു നമ്പറുകളിലേക്കു മാത്രമാണ് വിളിക്കാൻ സാധിക്കുക. ഈ നമ്പറുകൾ ജയിൽ സൂപ്രണ്ടിന് നേരത്തേതന്നെ നൽകണം.
ജയിൽ കാന്റീനിൽ നിന്നും കൊതുകു തിരി, പേസ്റ്റ്, ബ്രഷ്, ബിസ്‌ക്കറ്റ് തുടങ്ങിയവ വാങ്ങാനും ഈ പണം ഉപയോഗിക്കാം. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് ദിലീപിനെ ബന്ധുക്കൾ സന്ദർശിച്ചത്. സഹോദരൻ അനൂപ്, ബന്ധുക്കളായ വെട്ടിങ്ക സുനിൽ, സുരാജ് എന്നിവരാണ് എത്തിയത്. ദിലീപുമായി സംസാരിക്കാൻ ജയിൽ അധികൃതർ പത്തു മിനിറ്റ് അനുവദിച്ചു. കുടുംബകാര്യങ്ങളും കേസ് സംബന്ധിച്ച വിവരങ്ങളും സംസാരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ദിലീപിന് ഒരാഴ്ചയ്ക്കുശേഷമാണ് ബന്ധുക്കളുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചത്.
തടവുകാർക്ക് ജയിലിൽ 800 രൂപ സർക്കാർ കാന്റീൻ അലവൻസ് അനുവദിക്കുന്നുണ്ട്. ദീർഘകാലം ജയിലിൽ കഴിയുന്നവർക്കാണ് ഈ തുക ലഭിക്കുക. അതിനാലാണ് ദിലീപിന്റെ ചെലവുകൾക്കായി തുക മണിയോർഡറായി നൽകിയത്.
വീണ്ടും ജയിലിലെത്തി രണ്ടാം ദിവസവും ദിലീപ് ഇറക്കത്തിലാണ്. സെല്ലിലെ മറ്റ് തടവുകാരോട് അധികം അടുപ്പം പുലർത്തുന്നില്ല. ഭക്ഷണം വരുമ്പോൾ വാങ്ങി കഴിച്ച ശേഷം വീണ്ടും സെല്ലിൽ കയറി കിടന്ന് ഉറങ്ങുന്നതാണ് ദിലീപിന്റെ ജയിലിലെ ദിനചര്യ.