- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൾസർ സുനിയെ കൊന്ന ശേഷം മൃതദേഹം എന്തു ചെയ്യണമെന്ന് പോലും ചർച്ച നടത്തി; അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്തുന്നിനുള്ള പദ്ധതിയും ഡിജിറ്റൽ തെളിവ്; സുപ്രീംകോടതിയുടെ എതിർനിലപാട് പ്രോസിക്യൂഷന് തിരിച്ചടിയും; മദ്യപാനവും ദൈവ വിശ്വാസവും ചർച്ചയാക്കി ദിലീപിന്റെ പ്രതിരോധം; എല്ലാം ശാപവാക്കോ?
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ രണ്ടാംദിവസത്തെ ചോദ്യം ചെയ്യലിലും തന്റെ വാദത്തിലുറച്ചു കേസിലെ ഒന്നാംപ്രതി ദിലീപ് മുമ്പോട്ടു പോകുമ്പോൾ കൂടുതൽ ശബ്ദ തെളിവുകൾ ഉണ്ടെന്ന സൂചന നൽകി ക്രൈംബ്രാഞ്ച്. പൾസർ സുനിയേയും അന്വേഷണ ഉദ്യോഗസ്ഥരേയും വകവരുത്തിയ ശേഷം മൃതദേഹം എന്തു ചെയ്യണമെന്ന ചർച്ച പോലും നടന്നുവെന്നാണ് പുറത്തു വരുന്ന സൂചന. ഈ ഓഡിയോ കേട്ടാണ് ഹൈക്കോടതി ഞെട്ടിയതെന്നാണ് സൂചന.
ഇന്നലെ സുപ്രീംകോടതിയിൽ നിന്നുള്ള വിധി പ്രോസിക്യൂഷന് തിരിച്ചടിയാണ്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അടുത്ത മാസം 14ന് തീരും. ഇതിന് വിചാരണക്കോടതിക്ക് ഇനി അധികാരം ഉണ്ട്. ഈ സാഹചര്യത്തിൽ നടിയെ ആക്രമിച്ച കേസിലെ വിധി വ്ന്നാലും തുടരന്വേഷണം തുടരും. ദിലീപിനെതിരെ കിട്ടിയ പുതിയ തെളിവുകൾ വച്ചുള്ള അന്വേഷണവും കുറ്റപത്രം സമർപ്പിക്കലും വിധിക്ക് ശേഷവും തുടരും. സാക്ഷികളെ മൊഴി മാറ്റിയത് അടക്കം അന്വേഷണിക്കാനാണ് തീരുമാനം.
അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാനുള്ള ഗൂഢാലോചനയിൽ നിർണ്ണായക തെളിവുകൾ കിട്ടിയെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇക്കാര്യത്തിൽ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാർ തെറ്റാൻ കാരണം സിനിമ തുടങ്ങാൻ വൈകിയതുകൊണ്ടാണെന്നും ദിലീപ് അന്വേഷണസംഘത്തോടു പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനെതിരേ വധഭീഷണി മുഴക്കിയതു താൻ ഓർക്കുന്നില്ലെന്നും മദ്യപിച്ചിരുന്നതിനാൽ സംഭാഷണം ഓർമയില്ലെന്നും ദിലീപ് ചോദ്യം ചെയ്യലിൽ വ്യക്തമാക്കി.
എന്തെങ്കിലും പറഞ്ഞെങ്കിൽ തന്നെ ജയിലിൽ അടച്ചതിലുള്ള പ്രയാസം കൊണ്ടാണ്. താനൊരു തികഞ്ഞ ഈശ്വരവിശ്വാസിയാണ്. അനുഭവിക്കുമെന്നു പറഞ്ഞിട്ടുണ്ടെങ്കിൽ ശാപവാക്കായാണു മനസിൽ കരുതിയിരിക്കുക. എന്നാൽ, താനങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും സംഭവിച്ചതെല്ലാം ദുർവിധിയാണെന്നു കരുതുന്നതെന്നും ദിലീപ് മൊഴി നൽകി. കഴിഞ്ഞുപോയ സംഭവങ്ങളിൽ ആരോടും പരിഭവമില്ല. നടിയെ ആക്രമിച്ച സംഭവവുമായി യാതൊരു ബന്ധവുമില്ല. സംഭവം നടന്ന് ഒന്നരമാസം കഴിഞ്ഞാണു തന്റെ പേര് വലിച്ചിഴച്ചതെന്നും ദിലീപ് അവകാശപ്പെട്ടു.
ഇന്നലത്തെ ചോദ്യംചെയ്യൽ 11 മണിക്കൂർ നീണ്ടു. അഞ്ചുപ്രതികളേയും ഒരുമിച്ചാണു ചോദ്യംചെയ്തത്. ആദ്യദിവസത്തെ മൊഴിയുടെ പരിശോധന ഇന്നലെ നടന്നു. അഞ്ചുപേരെയും ഒരുമിച്ചിരുത്തി മൊഴിയിലെ പൊരുത്തക്കേടുകളാണ് ഇന്നലെ പരിശോധിച്ചത്. പ്രധാനസാക്ഷി ബാലചന്ദ്രകുമാർ കൈമാറിയ രേഖകളുടെയും ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യൽ.
ഇതുവരെ സംവിധായകൻ ബാലചന്ദ്രകുമാർ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യൽ നടന്നത്. ഇതിനാൽത്തന്നെ പ്രതികൾക്ക് ഇതനുസരിച്ച് തയ്യാറെടുപ്പുകൾ നടത്താൻ സാധിച്ചിരുന്നു. ഇതിനെ പൊളിക്കാനാണ് അവസാന 11 മണിക്കൂറിൽ അന്വേഷണസംഘം ശ്രമിക്കുക. ഗൂഢാലോചന സംബന്ധിച്ച ഡിജിറ്റൽ തെളിവുകളാണ് കവറിലുള്ളത്.
ഡിജിറ്റൽ തെളിവുകളിലുള്ളത് പ്രതികൾ തന്നെയെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് സംവിധായകൻ റാഫി, അരുൺഗോപി എന്നിവരെ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തിയത്. പ്രതികളെ സുഹൃത്തുക്കൾ തിരിച്ചറിഞ്ഞുവെന്നും ഇതുകൊണ്ടുതന്നെ തെളിവുകൾ തള്ളിക്കളയാനാകില്ലെന്നും അന്വേഷണസംഘം വിലയിരുത്തുന്നു.
മറുനാടന് മലയാളി ബ്യൂറോ