- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബ്ദരേഖകൾ ഉയർത്തി ജാമ്യം നിഷേധിപ്പിക്കാൻ പ്രോസിക്യൂഷൻ; ബാലചന്ദ്രകുമാറിന്റെ സഹായ അഭ്യർത്ഥ ഓഡിയോയിൽ പ്രതീക്ഷ അർപ്പിച്ച് നടനും; മുൻകൂർ ജാമ്യം തള്ളിയാൽ ഉടൻ ദിലീപിനെ അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് പദ്ധതി; വിധി എതിരായാൽ അതിവേഗം സുപ്രീംകോടതിയിൽ പോകാൻ നടനും; ഇന്ന് ആരു ജയിക്കും?
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വിധി എതിരായാൽ ഉടൻ ദിലീപ് ഉടൻ സുപ്രീംകോടതിയെ സമീപിക്കും. എന്നാൽ ശുഭപ്രതീക്ഷയാണ് ദിലീപ് ക്യാമ്പിലുള്ളത്. അഡ്വ ബി രാമൻപിള്ളയുടെ വാദങ്ങൾ രക്ഷയാകുമെന്നാണ് വിലയിരുത്തൽ. ദിലീപിന് ജാമ്യം കിട്ടിയാൽ അത് ക്രൈംബ്രാഞ്ചിന് വലിയ തിരിച്ചടിയാകും.
ജാമ്യം നിഷേധിച്ചാൽ ഉടൻ ദിലീപിനെ അറസ്റ്റ് ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ഇതിനുള്ള മുന്നൊരുക്കങ്ങൾ എല്ലാം ക്രൈംബ്രാഞ്ച് ഒരുക്കിയിട്ടുണ്ട്. എന്നാൽ ദിലീപിനെ പിടികൂടുക അത്ര എളുപ്പമല്ലെന്നും ക്രൈംബ്രാഞ്ചിന് അറിയാം. അതുകൊണ്ട് ഹൈക്കോടതി ജാമ്യം നിഷേധിച്ചാൽ ഉടൻ അറസ്റ്റിന് വേണ്ടിയുള്ള അതിവേഗ നടപടികൾ തുടങ്ങും. ദിലീപിനെക്കൂടാതെ, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ.സുരാജ്, ബ ന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത്ത് എ ന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകളാണു ജസ്റ്റിസ് പി.ഗോപിനാഥ് ഇന്ന് വിധി പറയാൻ മാറ്റിയത്.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നു രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ മാസം പത്തിനാണു ദിലീപ് അടക്കമുള്ളവർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അറസ്റ്റ് തടഞ്ഞ കോടതി ദിലീപ് അടക്കമുള്ളവരോടു ചോദ്യം ചെയ്യാനാനായി മൂന്നു ദിവസം ഹാജരാകാൻ നിർദ്ദേശം നൽകി. കൂടാതെ ചോദ്യംചെയ്യലിൽ ലഭിച്ച വിവരങ്ങളും രേഖകളും മുദ്രവച്ച കവറിൽ കോടതിയിൽ നൽകാനും പ്രോസിക്യൂഷനു നിർദ്ദേശം നൽകി.
നടൻ അടക്കമുള്ളവർ ഉപയോഗിച്ച 7 ഫോണുകൾ ഹാജരാക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടു പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഉപഹർജി നൽകി. ഫോണുകൾ ഹൈക്കോടതി രജിസ്റ്റ്രാർ ജനറലിനു മുന്നിൽ ഹാജരാക്കാൻ തുടർന്നു കോടതി നിർദ്ദേശം നൽകി. തുടർന്ന് 6 ഫോണുകൾ ജനുവരി 31ന് മുദ്രവച്ച കവറിൽ കൈമാറി. ഫോണുകൾ കോടതിയുടെ മേൽനോട്ടത്തിൽ പരിശോധന നടത്തണമെന്ന് പ്രതികൾ ആവശ്യപ്പെട്ടതോടെ കേസ് പരിഗണിക്കുന്ന ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിക്ക് ഇവ കൈമാറാൻ നിർദേശിച്ചു.
അന്വേഷണ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തുകയാണെന്നും വ്യാജതെളിവുകൾ ഉണ്ടാക്കാനുള്ള ശ്രമമാണു കേസിനു പിന്നിലെന്നുമാണു ദിലീപിന്റെ വാദം. തന്നോടു വ്യക്തിവൈരാഗ്യമുള്ള ബാലചന്ദ്രകുമാറിന്റെ മൊഴി മാത്രമാണുള്ളത്. ഗൂഢാലോചന കുറ്റം നിലനിൽക്കില്ലെന്നും വാദിച്ചു. എന്നാൽ സമാനതകളില്ലാത്ത കേസാണിതെന്നും ഗൂഢാലോചന നടത്തിയതിനും തുടർനടപടികളെടുത്തതിനും തെളിവുകളുണ്ടെന്നു പ്രോസിക്യൂഷൻ അറിയിച്ചു. ഇതെല്ലാം പരിഗണിച്ചാകും വിധിപ്രസ്താവം.
അതിനിടെ സുഹൃത്തുക്കളായിരുന്ന സമയത്തു സംവിധായകൻ ബാലചന്ദ്രകുമാർ സഹായം തേടി നടൻ ദിലീപിനയച്ച അയച്ച ശബ്ദസന്ദേശങ്ങളും പുറത്തുവന്നു. ദിലീപുമായുള്ള സിനിമ നടക്കാതെ ബാലചന്ദ്രകുമാർ സാമ്പത്തിക പ്രതിസന്ധിയിലായ ഘട്ടത്തിൽ കടം നൽകിയവരോടു കുറച്ചു ദിവസത്തെ സാവകാശം ചോദിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ടാണു ദിലീപിനു ശബ്ദസന്ദേശം അയച്ചത്.
ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയ്‌ക്കൊപ്പം ഈ ശബ്ദസന്ദേശങ്ങൾ പ്രതിഭാഗം ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാൻ റാഫിയുടെ മൊഴികൾ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ബാലചന്ദ്രകുമാർ വിളിച്ചു സംസാരിച്ച വിവരം മൊഴിയെടുപ്പിനു ശേഷം റാഫി മാധ്യമങ്ങളോടും സ്ഥിരീകരിച്ചിരുന്നു.
'ബാലുവിന്റെ പടം ഉടൻ നടക്കും, നിങ്ങൾ അവനു കുറച്ച് സമയം നൽകണം. പടം നടന്നു കഴിഞ്ഞാൽ തരാനുള്ള പണം തരും' എന്ന് ഓഡിയോ കോൾ ചെയ്തു ദിലീപ് പറയണമെന്ന് അഭ്യർത്ഥിക്കുന്ന സന്ദേശത്തിൽ 'എനിക്കു കുറച്ചുനാൾ പിടിച്ചുനിൽക്കണം. അതുകൊണ്ട് ഇതൊന്നു ദിലീപ് സാർ പറയണം. വേറെ ആരു പറഞ്ഞാലും അവർ കേൾക്കില്ല. എനിക്ക് സിനിമ വേണ്ട. ഈ ഒരു ഉപകാരം മാത്രം മതി' എന്നും ബാലചന്ദ്രകുമാർ പറയുന്നുണ്ട്. ഈ ആവശ്യവുമായി സാജിദ് എന്നയാളെ വിളിച്ചപ്പോൾ 'നടക്കില്ലെന്നു' തറപ്പിച്ചു പറഞ്ഞതായും ബാലചന്ദ്രകുമാർ പറയുന്നുണ്ട്. ഇക്കാര്യം തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയെ വിളിച്ചു പറഞ്ഞപ്പോൾ അദ്ദേഹം കുറെ ഉപദേശിച്ചതായും ബാലചന്ദ്രകുമാറിന്റെ ശബ്ദസന്ദേശത്തിലുണ്ട്.
മറുനാടന് മലയാളി ബ്യൂറോ