- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന് പ്രോസിക്യൂഷൻ; ആ പ്രത്യേക ജഡ്ജി വനിത തന്നെയാകണമെന്ന് ആക്രമിക്കപ്പെട്ട നടി; ദിലീപ് പ്രതിയായ ബലാത്സംഗക്കേസ് വീണ്ടും ഹൈക്കോടതിയിൽ; നടിയുടെ അപേക്ഷ ഈ ആഴ്ച തന്നെ ഉണ്ടായേക്കുമെന്ന് സൂചന
കൊച്ചി: നടിയെ ആക്രമിച്ച കേസ് വീണ്ടും ഹൈക്കോടതിയിലേക്ക്. വിചാരണയ്ക്ക് വനിതാ ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടി ഹൈക്കോടതിയെ സമീപിച്ചേക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ പരിഗണനയിലാണ് കേസ്. രേഖകളുടെ പരിശോധന പൂർത്തിയാക്കി നമ്പർ ലഭിക്കുന്ന മുറയ്ക്ക് ഹൈക്കോടതിയിൽ സ്വകാര്യ ഹർജി നൽകാനാണു നീക്കം. കേസിന്റെ വിചാരണ വേഗം പൂർത്തിയാക്കുന്നതിനു പ്രത്യേക കോടതി അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപേക്ഷ നൽകും. ഇതിനൊപ്പമാണ് ആക്രമിക്കപ്പെട്ട നടിയുടേയും നീക്കം. വനിതാ ജഡ്ജി വേണമെന്നു പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നില്ല. ഇങ്ങനൊരാവശ്യം പ്രോസിക്യൂഷൻ ഉന്നയിച്ചാൽ അനുകൂല തീരുമാനമുണ്ടാകില്ല എന്ന നിഗമനത്തിലാണിത്. ഇതുകൊണ്ടാണ് നടി ഹർജിയുമായി ഹൈക്കോടതിയിൽ എത്തിയത്. കേസിൽ സാക്ഷികളായി നിരവധി നടികളുണ്ട്. അതുകൊണ്ട് വിസ്താരത്തിനു വനിതാ ജഡ്ജി തന്നെയാണ് അഭികാമ്യമെന്നു പ്രോസിക്യൂഷനും അഭിപ്രായമുണ്ട്. പല കേസുകളിലും ഇപ്രകാരം വനിതാ ജഡ്ജിമാരെ അനുവദിച്ചിട്ടുണ്ട്. പ്രിൻസിപ്പൽ സെഷൻസ് കോടതി തന്
കൊച്ചി: നടിയെ ആക്രമിച്ച കേസ് വീണ്ടും ഹൈക്കോടതിയിലേക്ക്. വിചാരണയ്ക്ക് വനിതാ ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടി ഹൈക്കോടതിയെ സമീപിച്ചേക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ പരിഗണനയിലാണ് കേസ്. രേഖകളുടെ പരിശോധന പൂർത്തിയാക്കി നമ്പർ ലഭിക്കുന്ന മുറയ്ക്ക് ഹൈക്കോടതിയിൽ സ്വകാര്യ ഹർജി നൽകാനാണു നീക്കം.
കേസിന്റെ വിചാരണ വേഗം പൂർത്തിയാക്കുന്നതിനു പ്രത്യേക കോടതി അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപേക്ഷ നൽകും. ഇതിനൊപ്പമാണ് ആക്രമിക്കപ്പെട്ട നടിയുടേയും നീക്കം. വനിതാ ജഡ്ജി വേണമെന്നു പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നില്ല. ഇങ്ങനൊരാവശ്യം പ്രോസിക്യൂഷൻ ഉന്നയിച്ചാൽ അനുകൂല തീരുമാനമുണ്ടാകില്ല എന്ന നിഗമനത്തിലാണിത്. ഇതുകൊണ്ടാണ് നടി ഹർജിയുമായി ഹൈക്കോടതിയിൽ എത്തിയത്.
കേസിൽ സാക്ഷികളായി നിരവധി നടികളുണ്ട്. അതുകൊണ്ട് വിസ്താരത്തിനു വനിതാ ജഡ്ജി തന്നെയാണ് അഭികാമ്യമെന്നു പ്രോസിക്യൂഷനും അഭിപ്രായമുണ്ട്. പല കേസുകളിലും ഇപ്രകാരം വനിതാ ജഡ്ജിമാരെ അനുവദിച്ചിട്ടുണ്ട്. പ്രിൻസിപ്പൽ സെഷൻസ് കോടതി തന്നെ കേസ് കേൾക്കാനുള്ള സാഹചര്യമാണു നിലവിലുള്ളത്. മറ്റേതെങ്കിലും സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റാൻ പ്രിൻസിപ്പൽ ജഡ്ജിക്കാവും. എന്നാൽ, പ്രത്യേക കോടതിയോ വനിതാ ജഡ്ജിയോ അനുവദിക്കാനുള്ള അധികാരം ഹൈക്കോടതിക്കാണ്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി നടി സമീപിക്കുന്നത്.
എറണാകുളത്തെ ഏഴു സെഷൻസ് കോടതികളിൽ രണ്ടിടത്ത് വനിതാ ജഡ്ജിമാരുണ്ട്. ഇവരിൽ ഒരാൾ കേസ് കേൾക്കണമെന്നാണ് പ്രോസിക്യൂഷനും ആഗ്രഹിക്കുന്നത്. ആക്രമണത്തിന് ഇരയായ നടിക്ക് നീതി നേടിക്കൊടുക്കേണ്ടതുണ്ട്. നീതി പൂർവമായ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയോഗിക്കുന്നത് ഉചിതമായിരിക്കുമെന്ന് തന്നെയാണ് പ്രോസിക്യുഷന്റേയും നിലപാട്. നടിയുടെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ വന്നാൽ ഇക്കാര്യം കോടതിയെ പ്രോസിക്യൂ,ൻ അറിയിക്കുകയും ചെയ്യു.. കേസിന്റെ വിചാരണ നടപടികൾ നീണ്ടുപോകാതെ പൂർത്തിയാക്കണമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.
സാക്ഷികളെയും പ്രതികളെയും സ്വാധീനിക്കാനുള്ള ദിലീപിന്റെ നീക്കം യഥാർഥപ്രതികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാനുള്ള ശ്രമത്തിനു തടസമാണെന്നാണ് പ്രോസിക്യൂഷൻ വിലയിരുത്തിയാണിത്. സ്ത്രീകൾക്കെതിരായ കേസുകൾ വനിതാജഡ്ജി കേൾക്കുന്ന കീഴ്‌വഴക്കം രാജ്യത്തുണ്ട്. ഇതിനുപുറമെ, രഹസ്യവിചാരണ വേണമെന്നും ആവശ്യപ്പെടും. മഞ്ജു വാര്യർ, കാവ്യാ മാധവൻ, രമ്യാ നമ്പീശൻ, റിമി ടോമി തുടങ്ങി സാക്ഷികളായി സിനിമാരംഗത്തെ പ്രമുഖരുണ്ട്. ഇവർക്കു നിർഭയമായി തുറന്നുപറയാനുള്ള സാഹചര്യം വേണം. അതിനു വനിതാ ജഡ്ജിയാണ് അഭികാമ്യമെന്നാണ് വിലയിരുത്തൽ.
വനിതാ ജഡ്ജി തന്നെ കേസ് കേൾക്കണമെന്ന് ഒന്നാംപ്രതി പൾസർ സുനിയും ആവശ്യപ്പെടാൻ സാധ്യതയുണ്ട്. മാർട്ടിൻ ഓടിച്ചിരുന്ന വണ്ടിയിൽ താൻ കയറിയെങ്കിലും പ്രോസിക്യുഷൻ ആരോപിക്കുന്ന കൃത്യം നടത്തിയിട്ടില്ലെന്നാണു സുനിയുടെ പ്രധാനവാദം. നടിയുമായി തനിക്ക് അടുത്ത സൗഹൃദമാണുള്ളത്. സംഭവത്തിൽ പങ്കുണ്ടെന്നു കാണിക്കുന്ന ശാസ്ത്രീയ പരിശോധനകളൊന്നും തനിക്കെതിരല്ലെന്നും സുനി വാദിക്കും.