- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ അപശകുന രാത്രിയുടെ ഒന്നാം ഓർമ്മ ദിനം ഇന്ന്; ഷൂട്ടിങ് കഴിഞ്ഞ് മടങ്ങും നേരെ യുവതിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തത് കഴിഞ്ഞ വർഷം ഇതേ ദിവസം; ദിലീപിന്റെ ജാതകം മാറ്റിയെഴുതപ്പെട്ടിട്ടും ഒരു വർഷം തികയുന്നു; നടി ആക്രമിക്കപ്പെട്ട കേസിന് ഒരു വർഷം തികയുമ്പോൾ
കൊച്ചി :നടൻ ദിലീപിന്റെ അറസ്റ്റിനും ജയിൽ വാസത്തിനും വഴിയൊരുക്കിയതും ദേശീയ മാധ്യമ ശ്രദ്ധ ആകർഷിക്കുകയും ചെയ്ത നടി ആക്രമണ കേസിന് ഇന്ന് ഒരു വയസ്.കഴിഞ്ഞ വർഷം ഫെബ്രുവരി 17 നായിരുന്നു നാടിനെ നടുക്കിയ പീഡന വാർത്ത പുറത്ത് വരുന്നത്.സിനിമയുടെ ഡബ്ബിങ്ങിനായി തൃശൂരിൽ നിന്നും എറണാകുളത്തേയ്ക്ക് പുറപ്പെട്ട നടിയെ രാത്രി 9.30 ഓടെ ദേശീയപാത 47യിൽ നെടുമ്പാശ്ശേരി അത്താണിക്ക് സമീപം കോട്ടായിൽ വച്ചാണ് തട്ടിക്കൊണ്ടുപോയത് . സിനിമയുടെ ഡബ്ബിങ്ങിനായി തൃശ്ശൂരിൽനിന്ന് എറണാകുളത്തേക്ക് പുറപ്പെട്ടതായിരുന്നു നടി. അവർ സഞ്ചരിച്ചിരുന്ന വാഹനം ഇടിപ്പിച്ചു എന്ന വ്യാജേന ഒന്നാം പ്രതി പൾസർ സുനിയുടെ നേതൃത്വത്തിൽ വാഹനം തടഞ്ഞ് നടിയെ തട്ടിക്കൊണ്ടുപോകുകയും കളമശ്ശേരി, തൃക്കാക്കര, കാക്കനാട് ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. സംഭവത്തിനു ശേഷം നടിയുടെ വാഹനത്തിലെ ഡ്രൈവറും കേസിലെ രണ്ടാം പ്രതിയുമായ മാർട്ടിൻ, നടിയെ കാക്കനാടിനടുത്ത് പടമുകളിൽ നടനും സംവിധായകനുമായ ലാലിന്റെ വീട്ടിലെത്ത
കൊച്ചി :നടൻ ദിലീപിന്റെ അറസ്റ്റിനും ജയിൽ വാസത്തിനും വഴിയൊരുക്കിയതും ദേശീയ മാധ്യമ ശ്രദ്ധ ആകർഷിക്കുകയും ചെയ്ത നടി ആക്രമണ കേസിന് ഇന്ന് ഒരു വയസ്.കഴിഞ്ഞ വർഷം ഫെബ്രുവരി 17 നായിരുന്നു നാടിനെ നടുക്കിയ പീഡന വാർത്ത പുറത്ത് വരുന്നത്.സിനിമയുടെ ഡബ്ബിങ്ങിനായി തൃശൂരിൽ നിന്നും എറണാകുളത്തേയ്ക്ക് പുറപ്പെട്ട നടിയെ രാത്രി 9.30 ഓടെ ദേശീയപാത 47യിൽ നെടുമ്പാശ്ശേരി അത്താണിക്ക് സമീപം കോട്ടായിൽ വച്ചാണ് തട്ടിക്കൊണ്ടുപോയത് .
സിനിമയുടെ ഡബ്ബിങ്ങിനായി തൃശ്ശൂരിൽനിന്ന് എറണാകുളത്തേക്ക് പുറപ്പെട്ടതായിരുന്നു നടി. അവർ സഞ്ചരിച്ചിരുന്ന വാഹനം ഇടിപ്പിച്ചു എന്ന വ്യാജേന ഒന്നാം പ്രതി പൾസർ സുനിയുടെ നേതൃത്വത്തിൽ വാഹനം തടഞ്ഞ് നടിയെ തട്ടിക്കൊണ്ടുപോകുകയും കളമശ്ശേരി, തൃക്കാക്കര, കാക്കനാട് ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. സംഭവത്തിനു ശേഷം നടിയുടെ വാഹനത്തിലെ ഡ്രൈവറും കേസിലെ രണ്ടാം പ്രതിയുമായ മാർട്ടിൻ, നടിയെ കാക്കനാടിനടുത്ത് പടമുകളിൽ നടനും സംവിധായകനുമായ ലാലിന്റെ വീട്ടിലെത്തിച്ചു. വിചാരണയ്ക്കായി അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽനിന്ന് സെഷൻസ് കോടതിയിലേക്ക് മാറ്റിയിരിക്കുകയാണ് കേസ് ഇപ്പോൾ
സംഭവം അറിഞ്ഞ് എത്തിയ പൊലീസിന് ഡ്രൈവർ മാർട്ടിനിൽ സംശയം തോന്നി ചോദ്യം ചെയ്തതിൽ നിന്നാണ് പൾസർ സുനി അടക്കമുള്ളവരുടെ വിവരങ്ങൾ ലഭിക്കുന്നത്. തുടർന്ന് ഒളിവിൽ പോയ പൾസർ സുനി എറണാകുളം സി.ജെ.എം. കോടതിയിൽ കീഴടങ്ങാൻ എത്തിയപ്പോൾ ഫെബ്രുവരി 23-ന് പൊലീസിന്റെ പിടിയിലായി. പൾസർ സുനി അടക്കമുള്ളവരെ പ്രതിയാക്കി പൊലീസ് അന്വേഷണമാരംഭിച്ചു. കൂടുതൽ അന്വേഷണം നടന്നപ്പോഴാണ് ദിലീപ് അടക്കമുള്ളവർ പ്രതികളായത്. നടൻ ദിലീപിന്റെ ക്വട്ടേഷൻ പ്രകാരം മറ്റ് പ്രതികളുടെ സഹായത്തോടെ കുറ്റകൃത്യം നടത്തിയെന്നതാണ് ഒന്നാം പ്രതി പൾസർ സുനിക്കെതിരേയുള്ള കേസ്. ദിലീപ് അറസ്റ്റിലായി ജയിലിൽ കിടന്നതും മലയാള നടിമാരുടെ കൂട്ടായ്മകൾ രൂപപ്പെട്ടതും ഉൾപ്പെടെ ഒട്ടേറെ സംഭവങ്ങൾ ഇതിനെത്തുടർന്ന് സിനിമാ ലോകത്തുണ്ടായി.
പൾസർ സുനിയുടെ നേതൃത്വത്തിലായിരുന്നു തട്ടിക്കൊണ്ട് പോകൽ. കളമശേരി, തൃക്കാക്കര, കാക്കനാട് ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തി എന്നതുമാണ് കേസിനാസ്പദമായ സംഭവം. സംഭവശേഷം നടിയുടെ വാഹനത്തിന്റെ ഡ്രൈവറും കേസിലെ രണ്ടാം പ്രതിയുമായ മാർട്ടിൻ നടിയെ നടനും സംവിധായകനുമായ ലാലിന്റെ വീട്ടിലെത്തിച്ചു സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസിന് ഡ്രൈവർ മാർട്ടിനിൽ സംശയംതോന്നി ചോദ്യം ചെയ്തതിൽനിന്നാണ് പൾസർ സുനി അടക്കമുള്ളവരുടെ വിവരങ്ങൾ ലഭിക്കുന്നത്.
തുടർന്ന് ഒളിവിൽ പോയ പൾസർ സുനി എറണാകുളം സിജെഎം കോടതിയിൽ കീഴടങ്ങാൻ എത്തിയപ്പോൾ ഫെബ്രുവരി 23 ന് പൊലീസ് പിടിയിലായി. കേസിൽ ഗൂഢാലോചനയുണ്ടെന്ന് സിനിമ താരങ്ങളുടെ സംഘടനായായ അമ്മയുടെ യോഗത്തിൽ നടി മഞ്ജു വാര്യർ പറഞ്ഞു. സംഭവം അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്ന് നടൻ ദിലീപും പ്രതികരിച്ചു തുടർന്ന് പൾസർ സുനി അടക്കമുള്ളവരെ പ്രതിയാക്കി പൊലീസ് അന്വോഷണ ആരംഭിച്ചു കൂടുതൽ അന്വേഷണം നടന്നപ്പോഴാണ് ദിലീപ് അടക്കമുള്ളവർ പ്രതികൾ ആയത് കേസിൽ പൾസർ സുനി ,മാർട്ടിൻ ആന്റണി , വിജീഷ് ,പ്രദീപ് ,വടിവാൾസലിം തമ്മനം മണികണ്ഠൻ ,ചാർലി , ദിലീപ് ,മേസ്തിരി സുനിൽ ,വിഷ്ണു ,അഡ്വക്കേറ്റ്പ്രദീഷ് ചാക്കോ ,അഡ്വക്കേറ്റ് രാജു ജോസഫ് തുടങ്ങി പന്ത്രണ്ടോളം പേർ പ്രതികളാണ കുറ്റകൃത്യത്തിന്റെ സൂത്രധാരൻ.
നടൻ ദിലീപിന്റെ ക്വട്ടേഷൻ പ്രകാരം മറ്റ് പ്രതികളുടെ സഹായത്തോടെ കുറ്റകൃത്യം നടത്തിയെന്നതാണ് ഒന്നാം പ്രതി പൾസർ സുനിക്ക് എതിരെയും ആക്രമണം നടക്കുമ്പോൾ നടിയുടെ വാഹനം ഓടിച്ചിരുന്നത് മാർട്ടിനാണന്നും. നടിയുടെ യാത്ര വിവരങ്ങൾ സുനിക്ക് കൃത്യമായി നൽകിയത് രണ്ടാ പ്രതി മാർട്ടിനാണന്നാണ് പ്രോസുകേഷൻ വാദം. ഇതിൽ മാർട്ടിൻ കൂറി മാറിക്കഴിഞ്ഞു ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യപ്രകാരമാണ് ഇതല്ലാം ചെയ്തതതാണെന്നാണ് മാർട്ടിൻ ഇപ്പോൾ പറയുന്നത്. നേരിട്ട് കുറ്റകൃത്യത്തിൽ പങ്ക്, ആക്രമണത്തിലും ദൃശ്യങ്ങൾ പകർത്തുന്നതിലും സൂനിയുടെ കൂട്ടു പ്രതിയെന്ന് പ്രോസിക്യൂഷൻ പറയുന്നു.
ജയിലിൽ സുനിക്ക് ഫോൺ ചെയ്യാൻ സഹായം നൽകിയെന്നതിന് ഒൻപതാം പ്രതി മേസ്തരി സുനിലിനെതിരെയും സുനിയുടെ കത്ത് ദിലീപിന്റെ മാനേജർ അപ്പുണ്ണിക്ക് എത്തിക്കാൻ സഹായം നൽകിയെന്നതിന് വിഷ്ണുവിനെതിരയും നിർണായക തെളിവാകേണ്ട ദൃശ്യം പകർത്തിയ മൊബൈൽ ഫോണും ദൃശ്യങ്ങളും പൊലിസിനു നൽകാതെ ഒളിപ്പിക്കുകയും , നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവൈന്നതിന് പതിനൊന്നാം പ്രതി അഡ്വക്കേറ്റ് പ്രതീഷ് ചാക്കോക്ക് എതിരൈയും കേസിലെ നിർണായക തെളിവാകേണ്ട ദൃശ്യം പകർത്തിയ മൊബൈൽ ഫോണും ദൃശ്യങ്ങളും പൊലിസിനു നൽകാതെ ഒളിപ്പിക്കുകയും , നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നതിന് പന്ത്രണ്ടാം പ്രതി അഡ്വക്കേറ്റ് രാജു ജോസഫിനെതിരെയും കേസിടുത്തിട്ടുള്ളത്- സുനിയെ ജയിലിൽ വച്ച് കത്തെഴുതാൻ സഹായിച്ച വിപിൻ ലാലിനെയു- എആർ ക്യാംപിലെ പൊലിസുകാരനായ ഇയാൾ സുനിയെ ഫോൺ ചെയ്യാൻ സഹായിച്ച പി കെ അനീഷിനെയും മാപ്പുുുസാക്ഷികളായാണ് കേസിടുത്തിട്ടുള്ളത്
സിനിമ മേഖലയിൽ നിന്നുള്ള നിരവധി പേർ സാക്ഷികളായെത്തുന്നു എന്ന പ്രത്യേകതയും ഈ കേസിനുണ്ട്. നടീ നടന്മാരെ കൂടാതെ സിനിമയിൽ ചെറുതും വലുതുമായ തൊഴിലെടുക്കുന്ന നിരവധിപേർ സാക്ഷികളാണ്.
നടിയും ദിലീപിന്റെ മുൻ ഭാര്യയുമായ മഞ്ജു വാര്യർ, ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവൻ, നടി രമ്യ നമ്പീശൻ, സംവിധായകനും നടനുമായ ലാൽ, കുഞ്ചാക്കോ ബോബൻ, സിദ്ദിഖ്, ഗായിക റിമി ടോമി, ദിലീപിന്റെ സുഹൃത്തും സംവിധായകനും നടനുമായ നാദിർഷ എന്നിങ്ങനെ നിരവധി പേരുടെ മൊഴികൾ പുറത്തു വന്നിരുന്നു.എന്നാൽ ഈ സാക്ഷിമൊഴികളല്ലാം തന്നെ നടൻ ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിൽ ശത്രുത ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്നവ മാത്രമാണ്. ദിലീപിന്റെ മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യരുമായ വിവാഹ ബന്ധം തകരുന്നതിന് നടി കാരണമായതിലുള്ള വൈരാഗ്യം മൂലം ദിലീപ് പൾസർ സുനിക്ക് ഒന്നരക്കോടി നൽകമെന്ന കരാറിൽ നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ എടുക്കാൻ ക്വട്ടേഷൻ നൽകി.
2013 മുതൽ ഇതിനായി ഗൂഢാലോചന നടത്തിയെങ്കിലും നടന്നില്ല. ഇതിനായി വിവിധ സന്ദർഭങ്ങിളിൽ പല ഹോട്ടലുകളിലും, ഷൂട്ടിങ്ങ് ലൊക്കേഷനുകളിലും സുനിയും ദിലീപും പരസ്പരം കണ്ടിട്ടുണ്ട് ഇതാണ് ദിലിപിനെതിരെ പൊലീസ് നൽകുന്ന കാരണങ്ങൾ. ഇതിന് മൊബൈൽ ടവർ ലൊക്കേഷൻ, ഹോട്ടൽ ജിവനക്കാർ തുടങ്ങിയ തെളിവുകൾ പൊലീസ് നൽകും. കൃത്യം നടത്തുന്നതിനായി ഇതുവരെ 140000 രൂപ സുനി ദിലീപിൽ നിന്നും കൈപ്പറ്റിയതായും പൊലിസ് പറയുന്നു കേസിലെ പ്രതികൾ വിവിധ സന്ദർഭങ്ങളിൽ ദിലീപുമായി അടുപ്പമുള്ളവരുമായി ബന്ധപ്പെടാൻ ശ്രമിച്ചതിനു തെളിവുണ്ടന്ന് പൊലിസ് അവകാശപ്പെടുന്നു. കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ പ്രതികൾ എത്തിയതായി പൊലീസ് ആരോപിക്കുന്നു.
ദിലീപിന്റെ സുഹൃത്ത് നാദിർഷ, മാനേജർ അപ്പുണ്ണി, സഹോദരൻ എന്നിവരെയും പ്രതികൾ കണാൻ ശ്രമിച്ചിട്ടുണ്ട്. സുനിയുടെ ഭീഷണി കത്ത് സംബന്ധിച്ച് ദിലീപ് നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്ന പര്‌സപര വിരുദ്ധമായ കാര്യങ്ങൾ, സുനിയെ അറിയില്ലെന്ന ദിലീപിന്റെ പ്രസ്താവന, നടി ആക്രമിക്കപ്പെട്ട ദിവസം ഷൂട്ടിങ്ങിലായിരുന്ന ദിലീപ് ദൃശ്യം മോഡലിൽ ആലുവയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു എന്ന് രേഖയുണ്ടാക്കാൻ ശ്രമിക്കുകയും പിന്നിട് അമ്മയുടെ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു എന്നും പൊലീസ് ആരോപിക്കുന്നു.- കേസിലെ നിർണായക തെളിവായ മൊബൈൽ ഫോൺ കണ്ടെടുക്കാനായിട്ടില്ല.
നിലവിൽ പൊലിസ് നൽകിയ ദൃശ്യങ്ങളുടെ പകർപ്പിൽ കൃത്രിമം നടത്തിയതായി സംശയിക്കുന്നു. ദൃശ്യത്തോടപ്പം ഉള്ള സ്ത്രി ശബ്ദം സംശയസ്പദമാണ്. ഗൂഢാലോചന തെളിയിക്കാൻ പൊലിസിന്റെ കയ്യിൽ തെളിവില്ലന്നുമാണ് ദിലീപിന്റെ വാദം എന്തായാലും കേസിന്റെ വിചാരണ നടക്കുന്നതിനായി അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് സെഷൻസ് കോടതിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.