- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിവ് ചിരിയോടെ എത്തിയ താരത്തിനൊപ്പം സെൽഫിയെടുക്കാൻ ലിഫ്റ്റിൽ വരെ തിരിക്ക്; സാക്ഷി പറയാൻ മഞ്ജു വാര്യരും കാവ്യ മാധവൻ എത്തുന്നതും ആരാധകരെ കൂട്ടും; വിചാരണക്കാലത്ത് പഴുതടച്ച സുരക്ഷയൊരുക്കാൻ പൊലീസ്; നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാകുമെന്ന ഉറച്ച വിശ്വാസത്തിൽ ദിലീപ്
കൊച്ചി : നടി ആക്രമിച്ച കേസിൽ വിചാരണ നടക്കുമ്പോൾ എറണാകുളം ജില്ലാ കോടതിയിൽ കനത്ത സുരക്ഷ ഒരുക്കും. ദിലീപ് പ്രതിയായ കേസിൽ കോടതിയിൽ സാക്ഷിപറയാൻ സൂപ്പർതാരങ്ങൾ എത്തുന്നുണ്ട്. മഞ്ജു വാര്യർ അടക്കമുള്ളവർ സാക്ഷി കൂട്ടിൽ നിൽക്കാനെത്തുമെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് സുരക്ഷ കർശനമാക്കുന്നത്. ദിലീപ് വിചാരണ നടപടിക്രമങ്ങൾ തുടങ്ങുന്ന ദിവസം ഹാജരാകില്ലെന്നായിരുന്നു പലരും കരുതിയത്. നടപടിക്രമങ്ങൾ തുടങ്ങാൻ അഭിഭാഷകൻ ഹാജരായാൽ മതിയെന്നതിനാൽ ദിലീപ് എത്തില്ലെന്നായിരുന്നു കരുതിയത്. എന്നാൽ, വിചാരണ തുടങ്ങുന്ന ദിവസം രാവിലെ പത്തുമണിയോടെതന്നെ ദിലീപ് കോടതിയിലെത്തി. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകൾ ചൂണ്ടിക്കാട്ടി ദിലീപ് കേസ് അവധിക്ക് അപേക്ഷനൽകുമെന്നാണ് കരുതുന്നത്. നിയമാനുസൃതമായ രേഖകളൊന്നും ഇതുവരെ കിട്ടാത്ത സാഹചര്യത്തിൽ വിചാരണനടപടി തുടങ്ങുന്നത് വൈകിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നതാണ്. എന്നാൽ, ഈ ആവശ്യം കോടതി തള്ളിയിരുന്നു. പതിവ് ചിരിയോയൊണ് ഇന്നലെയും ദിലീപ് കോടതിയിലെത്തിയത്. താരത്തെ കാണാൻ കോട
കൊച്ചി : നടി ആക്രമിച്ച കേസിൽ വിചാരണ നടക്കുമ്പോൾ എറണാകുളം ജില്ലാ കോടതിയിൽ കനത്ത സുരക്ഷ ഒരുക്കും. ദിലീപ് പ്രതിയായ കേസിൽ കോടതിയിൽ സാക്ഷിപറയാൻ സൂപ്പർതാരങ്ങൾ എത്തുന്നുണ്ട്. മഞ്ജു വാര്യർ അടക്കമുള്ളവർ സാക്ഷി കൂട്ടിൽ നിൽക്കാനെത്തുമെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് സുരക്ഷ കർശനമാക്കുന്നത്.
ദിലീപ് വിചാരണ നടപടിക്രമങ്ങൾ തുടങ്ങുന്ന ദിവസം ഹാജരാകില്ലെന്നായിരുന്നു പലരും കരുതിയത്. നടപടിക്രമങ്ങൾ തുടങ്ങാൻ അഭിഭാഷകൻ ഹാജരായാൽ മതിയെന്നതിനാൽ ദിലീപ് എത്തില്ലെന്നായിരുന്നു കരുതിയത്. എന്നാൽ, വിചാരണ തുടങ്ങുന്ന ദിവസം രാവിലെ പത്തുമണിയോടെതന്നെ ദിലീപ് കോടതിയിലെത്തി. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകൾ ചൂണ്ടിക്കാട്ടി ദിലീപ് കേസ് അവധിക്ക് അപേക്ഷനൽകുമെന്നാണ് കരുതുന്നത്. നിയമാനുസൃതമായ രേഖകളൊന്നും ഇതുവരെ കിട്ടാത്ത സാഹചര്യത്തിൽ വിചാരണനടപടി തുടങ്ങുന്നത് വൈകിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നതാണ്. എന്നാൽ, ഈ ആവശ്യം കോടതി തള്ളിയിരുന്നു.
പതിവ് ചിരിയോയൊണ് ഇന്നലെയും ദിലീപ് കോടതിയിലെത്തിയത്. താരത്തെ കാണാൻ കോടതിയുടെ താഴത്തെ നില മുതൽ മൂന്നാം നിലയിലെ വരാന്ത വരെ നല്ല തിരക്കായിരുന്നു. ദിലീപിനെ കാണാൻ സ്ത്രീകളടക്കമുള്ളവർ തിക്കിത്തിരക്കി. ഈ സാഹചര്യങ്ങളെല്ലാം തിരിച്ചറിഞ്ഞാണ് സുരക്ഷ കർശനമാക്കുക. രാവിലെ 11 മണിയോടെ എറണാകുളത്തെ ജില്ലാ കോടതി സമുച്ചയത്തിനു മുന്നിലേക്ക് കാറിലെത്തിയ താരത്തെ കാമറകൾ പൊതിഞ്ഞു. സഹോദരൻ അനൂപ് ഉൾപ്പെടെയുള്ളവർക്കൊപ്പമാണ് ദിലീപ് കോടതി കെട്ടിടത്തിലേക്ക് കയറിയത്.
വി.ഐ.പി പ്രതി' വരുന്ന സാഹചര്യത്തിൽ കൂടുതൽ പൊലീസിനെ കോടതി പരിസരത്ത് വിന്യസിച്ചിരുന്നു. ഇതിനപ്പുറത്തേക്ക് സുരക്ഷ വരും ദിനങ്ങളിൽ ഒരുക്കേണ്ടി വരുമെന്നാണ് പൊലീസ് വിലയിരുത്തൽ. ദിലീപ് കോടതി മുറിക്കുള്ളിൽ പിൻ നിരയിൽ മറ്റു പ്രതികൾക്ക് ഒപ്പം നിന്നത്. ഒരു മണിക്കൂറിനുശേഷം കോടതി നടപടികൾ പൂർത്തിയാക്കി പുറത്തേക്കിറങ്ങി. പലരും ലിഫ്ടിന് മുന്നിൽ എത്തിയ ദിലീപിനൊപ്പം സെൽഫി പകർത്തി. കേസിൽ കുറ്റവിമുക്തനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ദിലീപ്.
കേസിലെ രണ്ടാമത്തെ കുറ്റപത്രത്തിലാണ് ദിലീപിനെ എട്ടാം പ്രതിയാക്കിയിരിക്കുന്നത്. ദിലീപിനെതിരേ കൂട്ടബലാത്സംഗവും ഗൂഢാലോചനയും ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവൻ, സുഹൃത്തും സംവിധായകനുമായ നാദിർഷ, മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യർ എന്നിവരുൾപ്പെടെ 355 സാക്ഷികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്.
കുറ്റപത്രത്തിനൊപ്പം ശാസ്ത്രീയ പരിശോധനാ ഫലങ്ങളടക്കം 413 രേഖകളും പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സിനിമാരംഗത്തുനിന്നുമാത്രം അൻപതിലേറെപ്പേർ സാക്ഷികളായ കുറ്റപത്രത്തിൽ 33 പേരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി.