- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബലാത്സംഗ കേസിൽ വിചാരണക്കൊരുങ്ങുമ്പോഴും സിനിമാ അഭിനയവും ആഘോഷവുമായി ദിലീപ്; കമ്മാരസംഭവത്തിന്റെ പ്രചരണത്തിന് വിദേശത്ത് പോകാൻ നടന് കോടതി നൽകിയ അനുമതിയെ വിജയമായി കണ്ട് ഫാൻസുകാർ; രണ്ടാം ഗൾഫ് സന്ദർശനത്തിനെ കുറിച്ച് ആശങ്ക മറച്ചു വയ്ക്കാതെ പൊലീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന് വിദേശത്തു പോകാൻ കോടതിയുടെ അനുമതി തേടുമ്പോൾ പൊലീസ് പ്രതിസന്ധിയിലാണ്. കമ്മാരസംഭവത്തിന്റെ വിജയാഘോഷവും അഭിനയവുമായി അടിച്ചു പൊളിക്കുകയാണ് ദിലീപ്. കമ്മാരസംഭവത്തിലെ ചില ഡയലോഗുകൾ തന്റെ കേസുമായി ബന്ധപ്പെട്ട വെല്ലുവിളികളാണ്. ഞാൻ നായകനല്ല വില്ലനാണെന്ന് സിനിമയിലൂടെ ദിലീപ് വിളിച്ചു പറയുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ദുബായിലേക്കുള്ള യാത്രയെ ആശങ്കയോടെ പൊലീസ് കാണുന്നത്. നടിയെ ആക്രമിച്ച കേസിൽ പൂർണ്ണ വീഡിയോ കണ്ടെത്താൻ പൊലീസിനായിട്ടില്ല. ഈ വിഡീയോ ഗൾഫിലേക്ക് കടത്തിയെന്ന വാദം സജീവമാണ്. നടിയെ ആക്രമിച്ച കേസിൽ രണ്ടര മിനിറ്റ് ദൃശ്യങ്ങൾ മാത്രമാണ് പൊലീസ് പിടിച്ചെടുത്തത്. ഇത് വേണമെന്ന് കോടതിയിൽ ദിലീപ് പലവട്ടം ആവശ്യപ്പെട്ടു. എന്നാൽ കോടതി നൽകിയില്ല. ദൃശ്യങ്ങൾ പുറത്തുവരുമെന്ന ആശങ്ക പൊലീസ് കോടതിയിൽ പങ്കുവച്ചിരുന്നു. അതിനിടെ നടിയെ അപമാനിക്കാൻ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിക്കാൻ ചിലർ കിണഞ്ഞു പരിശ്രമിക്കുന്നതായി പൊലീസ് സംശയിക്കുന്നു. ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ പൊ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന് വിദേശത്തു പോകാൻ കോടതിയുടെ അനുമതി തേടുമ്പോൾ പൊലീസ് പ്രതിസന്ധിയിലാണ്. കമ്മാരസംഭവത്തിന്റെ വിജയാഘോഷവും അഭിനയവുമായി അടിച്ചു പൊളിക്കുകയാണ് ദിലീപ്. കമ്മാരസംഭവത്തിലെ ചില ഡയലോഗുകൾ തന്റെ കേസുമായി ബന്ധപ്പെട്ട വെല്ലുവിളികളാണ്. ഞാൻ നായകനല്ല വില്ലനാണെന്ന് സിനിമയിലൂടെ ദിലീപ് വിളിച്ചു പറയുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ദുബായിലേക്കുള്ള യാത്രയെ ആശങ്കയോടെ പൊലീസ് കാണുന്നത്.
നടിയെ ആക്രമിച്ച കേസിൽ പൂർണ്ണ വീഡിയോ കണ്ടെത്താൻ പൊലീസിനായിട്ടില്ല. ഈ വിഡീയോ ഗൾഫിലേക്ക് കടത്തിയെന്ന വാദം സജീവമാണ്. നടിയെ ആക്രമിച്ച കേസിൽ രണ്ടര മിനിറ്റ് ദൃശ്യങ്ങൾ മാത്രമാണ് പൊലീസ് പിടിച്ചെടുത്തത്. ഇത് വേണമെന്ന് കോടതിയിൽ ദിലീപ് പലവട്ടം ആവശ്യപ്പെട്ടു. എന്നാൽ കോടതി നൽകിയില്ല. ദൃശ്യങ്ങൾ പുറത്തുവരുമെന്ന ആശങ്ക പൊലീസ് കോടതിയിൽ പങ്കുവച്ചിരുന്നു. അതിനിടെ നടിയെ അപമാനിക്കാൻ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിക്കാൻ ചിലർ കിണഞ്ഞു പരിശ്രമിക്കുന്നതായി പൊലീസ് സംശയിക്കുന്നു. ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
വിചാരണയെ സ്വാധീനിക്കുന്ന തരത്തിൽ പ്രതികളേയും മറ്റും സ്വാധീനിക്കാൻ ശ്രമം സജീവമാണ്. മുമ്പും കോടതിയുടെ അനുമതിയോടെ ദിലീപ് വിദേശയാത്ര നടത്തിയിരുന്നു. ദേ പുട്ടിന്റെ ഉദ്ഘാടനത്തിനായിരുന്നു ഇത്. അന്ന് പൊലീസും ദുബായിലെത്തി. ദിലീപിന്റെ നീക്കങ്ങൾ പരിശോധിച്ചു. കരുതലോടെയാണ് അന്ന് ദിലീപ് പെരുമാറിയത്. ആരേയും കാണാതിരിക്കാനും ശ്രദ്ധിച്ചു. ഇത്തവണ പൊലീസിന് ദുബായിലേക്ക് പോകാനാകില്ല. ദിലീപ് സിംഗപ്പൂരിലും പോകുന്നുണ്ട്. ദിലീപിന് പിറകെ വിദേശയാത്ര നടത്തി ഖജനാവ് കാലിയാക്കേണ്ടെന്ന നിലപാടാണ് സർക്കാരിനുള്ളത്. ദിലീപ് രണ്ട് രാജ്യത്ത് പോകുന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്.
ദിലീപിനൊപ്പം ഭാര്യ കാവ്യാ മാധവനും മകൾ മീനാക്ഷിയും ദുബായിലേക്ക് പോകുമെന്നാണ് സൂചന. കേസിൽ ജാമ്യം ലഭിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് ദിലീപിന് വിദേശയാത്ര നടത്താൻ അനുവാദം ലഭിക്കുന്നത്. മെയ് 21-നാണ് കേസിന്റെ വിചാരണാനടപടികൾക്കായി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി കേസ് പരിഗണിക്കുന്നത്. അതിന് മുമ്പ് ദിലീപ് മടങ്ങി വരും എന്നതു കൊണ്ടാണ് കോടതി അനുവദിച്ചത്. ദേ പുട്ടിന്റെ ഉദ്ഘാടനത്തിനും പ്രോസിക്യൂഷൻ വാദങ്ങൾ തള്ളിയാണ് ദിലീപിന് അനുമതി നൽകിയത്. കേസിൽ കോടതി വിധി ദിലീപിന് അനുകൂലമാകുമെന്നതിന്റെ സൂചനയായി ഈ വിധികളെ ഫാൻസുകാർ ആഘോഷിക്കുന്നുണ്ട്.
അങ്കമാലി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അനുമതി നൽകിയത്. ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ കമ്മാര സംഭവത്തിന്റെ പ്രചാരണാർദ്ധം വിദേശത്ത് പോകാൻ അനുമതി ചോദിച്ചു സമർപ്പിച്ച അപേക്ഷയിലാണ് കോടതി ദിലീപിന് അനുകൂലമായ ഉത്തരവ് നൽകിയത്. നടിയെ തട്ടിക്കൊണ്ടു പോയി അപകീർത്തികരമായ ചിത്രങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസാണു ദിലീപിനെതിരെ നിലനിൽക്കുന്നത്.
കേസിന്റെ വിചാരണ പൂർത്തിയാകുന്നതുവരെ കോടതിയുടെ അനുവാദം ഇല്ലാതെ വിദേശത്തേയ്ക്കു പോകാതിരിക്കാൻ പാസ്പോർട്ട് തടഞ്ഞുവെച്ചതിന് ശേഷമാണ് ജാമ്യം അനുവദിച്ചത്. ഈ സാഹചര്യത്തിലാണ് ദിലീപിന് വിദേശയാത്രയ്ക്ക് കോടതിയുടെ അനുമതി വേണ്ടി വരുന്നത്.