- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആക്രമിച്ച കേസിലെ മാപ്പ്സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; ഗണേശ് കുമാറിന്റെ സെക്രട്ടറിയെ ചോദ്യം ചെയ്ത് വിട്ടയച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പ്‌സാക്ഷി വിപിൻ ലാലിനെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാൻ ശ്രമിച്ച കേസിൽ ഗണേശ് കുമാർ എംഎൽഎയുടെ സെക്രട്ടറി പ്രദീപ് കുമാറിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ഓഫീസിലായിരുന്നു ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ അഞ്ച് മണിക്കൂർ നീണ്ടുനിന്നു.
മൊഴിമാറ്റി പറയാൻ ഫോണിലൂടെയും കത്തിലൂടെയും വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയെന്നാണ് പ്രദീപ് കുമാറിനെതിരെയുള്ള കേസ്. ബേക്കൽ പൊലീസിലാണ് വിപിൻ ലാൽ പരാതിപ്പെട്ടത്.
വിപിൻ ലാലിനെ കാണാൻ പ്രദീപ് വിപിന്റെ നാടായ ബേക്കലിലെത്തുകയും അമ്മാവന്റെ ജൂവലറിയിലെത്തി അദ്ദേഹത്തെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഭീഷണിപ്പെടുത്തിയ വ്യക്തി പ്രദീപ് കുമാറാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
മറുനാടന് ഡെസ്ക്
Next Story