- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കറുത്ത കാറിൽ ഭാഗ്യലക്ഷ്മിക്കൊപ്പം നോർത്ത് ബ്ലോക്കിലെത്തിയത് വേദന മുഖ്യമന്ത്രിയെ അറിയിക്കാൻ; എല്ലാം കേട്ട് പിണറായി പറഞ്ഞത് ഞാൻ ഒപ്പമുണ്ടാകുമെന്ന മറുപടി; പ്രതീക്ഷിച്ചതിനും അപ്പുറേത്തേക്കുള്ള ഉറപ്പ് മുഖ്യനിൽ നിന്ന് കിട്ടിയെന്ന് അതിജീവിതയും; സർക്കാരിനെ തള്ളി പറയാതെ മടക്കം; കാവ്യാ മാധവൻ പ്രതിയാകുമോ?
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഉറപ്പുകളിൽ വിശ്വാസം അറിയിച്ച് നടിയെ ആക്രമിച്ച കേസിലെ അതിജീവിത. കേസ് ശക്തമായി മുമ്പോട്ട് പൊകുന്നതിന് മുഖ്യമന്ത്രി എല്ലാ ഉറപ്പും നൽകി. സർക്കാരിനെതിരെ ഒരിക്കലും പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞതായി പലരും വ്യാഖാനിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിയതിൽ ക്ഷമ ചോദിക്കുന്നു. പ്രത്യേക സാഹചര്യത്തിൽ കേസ് എത്തിയതു കൊണ്ടാണ് മുഖ്യമന്ത്രിയെ കാണേണ്ടി വരും. എനിക്ക് ആരുടേയും വാ അടച്ചു വയ്ക്കാൻ കഴിയില്ല. പോരാട്ടവുമായി മുമ്പോട്ട് പോകും. പറയാനുള്ളവർ എന്തും പറയട്ടേ-അതിജീവിത വിശദീകരിച്ചു. ഭാഗ്യലക്ഷ്മിക്കൊപ്പമെത്തിയാണ് മുഖ്യമന്ത്രിയെ കണ്ടത്. അതിവേഗം കൂടിക്കാഴ്ച അവസാനിച്ചിരുന്നു. നടിക്ക് പറയാനുള്ളതെല്ലാം കേട്ട മുഖ്യമന്ത്രി കുറ്റവാളികൾ എല്ലാം ജയിലിലാകുമെന്ന ഉറപ്പാണ് നൽകിയത്.
ഈ കേസിൽ ദിലീപ് പ്രതിയാണ്. ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെതിരേയും മൊഴിയുണ്ട്. എന്നാൽ തുടരന്വേഷണത്തിൽ കാവ്യയേയോ കേസ് അട്ടിമറിക്കാൻ ദിലീപിനെ സഹായിച്ചുവെന്ന് പറയുന്നവരോ പ്രതിയാകുന്നില്ല. ദിലീപിന്റെ സുഹൃത്ത് ശരത്ത് മാത്രമാണ് പ്രതിയായി മാറിയത്. ഇതോടെയാണ് ആശങ്കയുമായി നടി എത്തിയത്. ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഇതിനിടെയാണ് സർക്കാരിനെതിരെ നടി തിരിയുന്നുവെന്ന വ്യാഖ്യാനങ്ങളെത്തിയത്. പിന്നാലെ നടി നേരിട്ടെത്തി തന്റെ ആശങ്കകൾ മുഖ്യമന്ത്രിയോട് തുറന്നു പറയുകയായിരുന്നു. അതെല്ലാം ഗൗരവത്തോടെ പരിഗണിക്കുമെന്നാണ് സർക്കാർ നൽകുന്ന ഉറപ്പ്. തുടരന്വേഷണം ശരിയായ ദിശയിൽ പോയാൽ കാവ്യാ മാധവൻ കേസിൽ പ്രതിയാകുമെന്ന വിലയിരുത്തൽ സജീവമാണ്.
അതിജീവിത എട്ട് മിനിറ്റ് മാത്രമാണ് മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിച്ചതെന്നാണ് വിവരം. അതിജീവിത മുഖ്യമന്ത്രിക്ക് രേഖാ മൂലം പരാതി നൽകി.സെക്രട്ടറിയേറ്റിന് അടുത്തുള്ള ഹോട്ടലിലേക്ക് കൂടിക്കാഴ്‌ച്ചക്ക് ശേഷം അതിജീവിത മടങ്ങി. അതിജീവിത മുഖ്യമന്ത്രിയെ നേരിട്ട് കാണാനുള്ള ശ്രമങ്ങൾ നടത്തി വരികയാണെന്നും കേസിലെ ആശങ്കകളെല്ലാം അതിജീവിത നേരിട്ട് ബോധിപ്പിക്കുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. ഹർജി വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച ശുഭ വാർത്ത കിട്ടുമെന്നുമാണ് വിശ്വാസമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. കേസ് അട്ടിമറിക്കപ്പെടുന്നോയെന്ന ഭയം അതിജീവിതക്കുണ്ടെന്നാണ് സൂചന.
കേസ് അട്ടിമറിച്ചെന്ന ആരോപണം ശക്തമാകുകയും നീതിതേടി അതിജീവിത ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തതോടെയാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങിയത്. നടിയുടെ പരാതി തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽവരെ ചർച്ചയായിരുന്നു. സർക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരേ ഗുരുതര ആരോപണമുന്നയിച്ച് നടി നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു. കേസിൽ അതിജീവിതയ്ക്കൊപ്പമാണ് സർക്കാർ എന്നനിലപാടാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സ്വീകരിച്ചിരിക്കുന്നത്. തുടരന്വേഷണത്തിൽ ഒപ്പം സർക്കാരുണ്ടാകുമെന്ന സന്ദേശം നൽകുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം.
മറുനാടന് മലയാളി ബ്യൂറോ