- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആക്രമണത്തിന്റെ മുഴുവൻ വിശദാംശങ്ങളും അറിഞ്ഞിരുന്നത് മാഡവും ദിലീപും മാത്രം; സാമ്പത്തിക ഇടപാടുകളുമായുള്ള അന്വേഷണം ചെന്ന് നിൽക്കുന്നത് നടിയായ ഗായികയിൽ; ഓപ്പറേഷൻ ബിഗ് ഡാഡിയിൽ വലപൊട്ടിച്ച് രക്ഷപ്പെട്ട സിനിമാക്കാരി അങ്കലാപ്പിൽ; അപ്പുണ്ണിയെ പിടികൂടിയാൽ ഉടൻ 'മാഡത്തെ' പൊക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മാഡത്തേയും വമ്പൻ സ്രാവിനേയും തേടിയുള്ള യാത്ര തുടരാൻ അന്വേഷണ സംഘത്തിന് മുഖ്യമന്ത്രിയുടെ പച്ചക്കൊടി. ദിലീപിനെ അറസ്റ്റ് ചെയ്യാമെങ്കിൽ ഏത് ഉന്നതനേയും പിടികൂടാമെന്നാണ് നിർദ്ദേശം. ഇതോടെ കൊച്ചിയിലെ മാഫിയാ തലവൻ പൊലീസിന്റെ നിരീക്ഷണത്തിലാകുന്നു. ഇതിലെല്ലാം പ്രധാനം മാഡത്തിന്റെ സംശയങ്ങൾ ഗായികയിലേക്കും നീങ്ങുന്നു. ആക്രമിക്കപ്പെട്ട നടിയുടെ പഴയ സുഹൃത്താണ് ഗായിക. ഇവർ തമ്മിൽ പിന്നീട് പിണങ്ങുകയും ചെയ്തു. ദിലീപ്-കാവ്യാ വിവാഹവുമായി ബന്ധപ്പെട്ടും ഈ വിവാദങ്ങൾ ചർച്ചയായിരുന്നു. ദിലീപിന്റെ ഹവാലാ സ്വത്തിന്റെ അന്വേഷണത്തിനിടെയാണ് ഈ പേര് പൊലീസിന്റെ സംശയ പട്ടികയിൽ എത്തിയത്. ദിലീപും മാഡം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ത്രീയുമാണ് കേസിലെ മുഖ്യ ആസൂത്രകരെന്നാണ് പൊലീസ് നിഗമനം. ആക്രമണത്തിന്റെ മുഴുവൻ വിശദാംശങ്ങളും അറിഞ്ഞിരുന്നത് മാഡവും ദിലീപും മാത്രമാണ്. ഇവരുടെ നിർദ്ദേശങ്ങൾക്ക് അനുസിച്ച് മാനേജർ അപ്പുണ്ണി പ്രവർത്തിക്കുകയായിരുന്നു. അപ്പുണ്ണി പടിയിലായാൽ ഈ മാഡത്തിനെതിരെ തെളിവുവരും. അതുവരെ പൊലീസ് കാത
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മാഡത്തേയും വമ്പൻ സ്രാവിനേയും തേടിയുള്ള യാത്ര തുടരാൻ അന്വേഷണ സംഘത്തിന് മുഖ്യമന്ത്രിയുടെ പച്ചക്കൊടി. ദിലീപിനെ അറസ്റ്റ് ചെയ്യാമെങ്കിൽ ഏത് ഉന്നതനേയും പിടികൂടാമെന്നാണ് നിർദ്ദേശം. ഇതോടെ കൊച്ചിയിലെ മാഫിയാ തലവൻ പൊലീസിന്റെ നിരീക്ഷണത്തിലാകുന്നു. ഇതിലെല്ലാം പ്രധാനം മാഡത്തിന്റെ സംശയങ്ങൾ ഗായികയിലേക്കും നീങ്ങുന്നു. ആക്രമിക്കപ്പെട്ട നടിയുടെ പഴയ സുഹൃത്താണ് ഗായിക. ഇവർ തമ്മിൽ പിന്നീട് പിണങ്ങുകയും ചെയ്തു. ദിലീപ്-കാവ്യാ വിവാഹവുമായി ബന്ധപ്പെട്ടും ഈ വിവാദങ്ങൾ ചർച്ചയായിരുന്നു. ദിലീപിന്റെ ഹവാലാ സ്വത്തിന്റെ അന്വേഷണത്തിനിടെയാണ് ഈ പേര് പൊലീസിന്റെ സംശയ പട്ടികയിൽ എത്തിയത്.
ദിലീപും മാഡം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ത്രീയുമാണ് കേസിലെ മുഖ്യ ആസൂത്രകരെന്നാണ് പൊലീസ് നിഗമനം. ആക്രമണത്തിന്റെ മുഴുവൻ വിശദാംശങ്ങളും അറിഞ്ഞിരുന്നത് മാഡവും ദിലീപും മാത്രമാണ്. ഇവരുടെ നിർദ്ദേശങ്ങൾക്ക് അനുസിച്ച് മാനേജർ അപ്പുണ്ണി പ്രവർത്തിക്കുകയായിരുന്നു. അപ്പുണ്ണി പടിയിലായാൽ ഈ മാഡത്തിനെതിരെ തെളിവുവരും. അതുവരെ പൊലീസ് കാത്തിരിക്കുകയാണ്. ദിലീപിന് ജാമ്യം കിട്ടാൻ പോലും അപ്പുണ്ണിയുടെ അറസ്റ്റ് അനിവാര്യമാണ്. ഈ സാഹചര്യത്തിൽ അപ്പുണ്ണി കീഴടങ്ങുമെന്നാണ് പൊലീസ് വിലയിരുത്തൽ. ഇതിന് ശേഷം മാഡത്തെ പൊക്കും. കാവ്യാ മാധവനും അമ്മയും പൊലീസിന്റെ സംശയ നിഴിലുണ്ട്. ഇതിനൊപ്പമാണ് നടിയായ ഗായികയുടെ കടന്നു വരവ്. ന്യൂജെൻ സിനിമയിലൂടെ നിർമ്മാതാവായെത്തി മലയാള സിനിമയിലെ മാഫിയാ രാജാവായി മാറി കൊച്ചിക്കാരനും പൊലീസ് നിരീക്ഷണത്തിലാണ്.
കേസിലെ മുഖ്യ സൂത്രധാരനായ നടൻ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷയ്ക്ക് ഗൂഢാലോചനയിൽ പങ്കില്ലെന്ന നിഗമനത്തിൽ പൊലീസ് എത്തിക്കഴിഞ്ഞു. നാദിർഷയ്ക്ക് ഗൂഢാലോചനയിൽ പങ്കില്ല. തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം അദ്ദേഹം പൊലീസിനോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.ദിലീപിന്റെ ഫോൺ കോളിന് ശേഷം അപ്പുണ്ണി ഒളിവിലാണെങ്കിലും ഇയാളുടെ പിന്നാലെ തന്നെ പൊലീസുണ്ട്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഗായികയെ പൊലീസ് നിരീക്ഷിക്കുന്നത്. സാമ്പത്തിക ഇടപാടുകളിലെ ഇവരുടെ പങ്ക് ഗൂഢാലോചനയിലേക്ക് വളർന്നിട്ടുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇത് കണ്ടെത്താനും അപ്പുണ്ണിയുടെ അറസ്റ്റ് നിർണ്ണായകമാണ്. നേരത്തെ ഓപ്പറേഷൻ ബിഗ് ഡാഡിയിലും ഈ ഗായികയെ പൊലീസ് സംശയിച്ചിരുന്നു. ചില തെളിവുകളും കിട്ടി. എന്നാൽ ഉന്നത ഇടപെടൽ മൂലം അറസ്റ്റ് നടന്നില്ല.
നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി സംസാരിച്ച പി.സി. ജോർജ് എംഎൽഎയെ ചോദ്യംചെയ്യാൻ പൊലീസ് തയ്യാറെടുക്കുന്നതും നിർണ്ണായകമാണ്. ദിലീപിനെ അറസ്റ്റ് ചെയ്തതിനു പിന്നിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്നും ഭരണപക്ഷത്തിലെ പ്രമുഖർ ചരടുവലിച്ചെന്നും അദ്ദേഹം പരസ്യമായി പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. പൊലീസിനെതിരേ രൂക്ഷവിമർശനമാണ് പി.സി. ജോർജ് ഉയർത്തിയത്. ഇതിനൊപ്പം ഗായികയേയും ചോദ്യം ചെയ്യും. ഗായികയിൽ നിന്നും കാര്യങ്ങൾ തിരിക്കിയ ശേഷമാകും കൂടുതൽ കാര്യങ്ങൾ പൊലീസ് തീരുമാനിക്കുക. പിസി ജോർജിന്റെ വെളിപ്പെടുത്തലുകളേയും നിർണ്ണായകമായാണ് പൊലീസ് കാണുന്നത്. ദിലീപിന് പിന്നിലുള്ള ശക്തിയെ കണ്ടെത്താനാണ് നീക്കം.
സംഭവത്തിൽ മൂന്ന് എംഎൽഎമാരിൽനിന്ന് അന്വേഷണസംഘം മൊഴിയെടുത്തു കഴിഞ്ഞു. ഇതിനു പിന്നാലെയാണ് പി.സി. ജോർജിനെ ചോദ്യംചെയ്യുമെന്ന് ആലുവ റൂറൽ എസ്പി: എ.വി. ജോർജ് വ്യക്തമാക്കിയത്. ദിലീപിനെ കുടുക്കിയത് കാക്കനാട് ജയിൽ സൂപ്രണ്ടാണെന്നു പി.സി. ജോർജ് നേരത്തെ ആരോപിച്ചിരുന്നു. ജയിലിൽനിന്നു പണമാവശ്യപ്പെട്ടുകൊണ്ടുള്ള പൾസർ സുനിയുടെ കത്ത് പുറത്തുവന്നതു സൂപ്രണ്ടിന്റെ അനുമതിയോടെയാണെന്നും കത്ത് മാധ്യമപ്രവർത്തകർക്ക് ലഭിച്ചതിൽ ദുരൂഹതയുണ്ടെന്നും പി.സി. ജോർജ് ആരോപിച്ചിരുന്നു.
നടി ഉപദ്രവിക്കപ്പെട്ട സംഭവത്തിനു ശേഷം ദിലീപിന്റെ സുഹൃത്തായ നടിയും ഗായികുമായി വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്കു വൻതുക എത്തിയതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്. ആരാണ് അക്കൗണ്ടിൽ പണം നിക്ഷേപിച്ചതെന്നും നടി ആക്രമിക്കപ്പെട്ട സംഭവവുമായി ഇതിനു ബന്ധമുണ്ടോ എന്നും കണ്ടെത്തുകയാണു ലക്ഷ്യം. രണ്ടു സിനിമകളിൽ മാത്രമാണ് ഒപ്പം അഭിനയിച്ചതെങ്കിലും ഈ നടിയും ദിലീപും തമ്മിൽ അടുത്ത സൗഹൃദമാണുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. ദിലീപ് അടങ്ങുന്ന സംഘത്തോടൊപ്പം ഇവർ വിദേശ പര്യടനം നടത്തിയതായും വിവരമുണ്ട്.
മുതിർന്ന അഭിഭാഷകനെ കേസ് ഏൽപ്പിച്ചതോടെ ഹൈക്കോടതിയിൽ നിന്നു ജാമ്യം ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ദിലീപ്. ജാമ്യാപേക്ഷ നിരസിക്കപ്പെട്ടത് നിരാശപ്പെടുത്തിയതിനപ്പുറം, കോടതി നടത്തിയ കടുത്ത പരാമർശങ്ങൾ ദിലീപിനെ തളർത്തുകയും ചെയ്തു. ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള 11 പേജുള്ള വിധിന്യായം കേസിൽ ദിലീപിന്റെ തുടർന്നുള്ള നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നു നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചാലും കേസന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ അനുകൂലവിധി ശ്രമകരമാണെന്ന് മുതിർന്ന അഭിഭാഷകർ പറയുന്നു. ഇത് പൊലീസും മനസ്സിലാക്കുന്നു. ഈ സാഹചര്യത്തിലാണ് നടിയേയും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ നീക്കം.
ആലുവ സബ്ജയിലിൽ കഴിയുന്ന ദിലീപ് ഏറെ പ്രതീക്ഷയിലായിരുന്നു. ജാമ്യം ഉറപ്പാണെന്ന വിവരമാണ് അഭിഭാഷകൻ നൽകിയിരുന്നതെന്നും ദിലീപിനോട് അടുപ്പമുള്ളവർ വ്യക്തമാക്കുന്നു. സഹതടവുകാരോട് ദിലീപ് ഇക്കാര്യം പറയുകയും ചെയ്തിരുന്നു. ജയിലിൽ പ്രാർത്ഥനാനിരതനായിരുന്ന ദിലീപിനെ ഹൈക്കോടതിവിധി തീർത്തും തളർത്തിക്കളഞ്ഞു. ജയിൽവാസം നീളുമെന്ന ആശങ്കയിലാണ് താരവും അടുത്ത ബന്ധുക്കളും. ദൃശ്യം പകർത്തിയ മൊെബെൽ ഫോൺ കണ്ടെടുക്കാൻ കഴിയാത്തതും മാനേജർ അപ്പുണ്ണി ഒളിവിൽ കഴിയുന്നതുമാണു ദിലീപിന് ജാമ്യം ലഭിക്കാൻ പ്രധാന തടസമാകുന്നത്. ഈ സാഹചര്യത്തിൽ തുടർനിയമനടപടികളിലും ആശയക്കുഴപ്പം നിലനിൽക്കുന്നു.