- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനസാക്ഷി സൂക്ഷിപ്പുകാരനും ചതിച്ചു? അപ്പുണ്ണി മാപ്പുസാക്ഷിയാകുമോ എന്ന ഭയത്തിൽ ആലുവയിലെ അഴിക്കുള്ളിൽ താരരാജാവ്; ഗൂഢാലോചനയിൽ പങ്കില്ലെന്ന മാനേജരുടെ മൊഴി ദിലീപിനെ കുടുക്കും; കാവ്യയെ വീണ്ടും ചോദ്യ ചെയ്യുന്നത് നിർണ്ണായകമാകും; ജാമ്യത്തിനുള്ള സാധ്യതകൾ വീണ്ടും ചർച്ചയാക്കി ജനപ്രിയ നായകൻ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിക്കാനുള്ള സാധ്യത തേടുന്നു. ഇതു സംബന്ധിച്ച് സുപ്രീം കോടതിയിലെ അഭിഭാഷകൻ കൊച്ചിയിലെത്തി ചർച്ച നടത്തി. സംഭവവുമായി തനിക്കു ബന്ധമില്ലെന്നാണ് ദിലീപിന്റെ മാനേജരും ഡ്രൈവറുമായിരുന്ന അപ്പുണ്ണി ഇന്നലെ അന്വേഷണസംഘത്തിനു മുന്നിൽ ഹാജരായി മൊഴി നൽകിയതെന്നാണു സൂചന. നടിയെ ആക്രമിച്ചതിലെ ഗൂഢാലോചന തനിക്ക് അറിയില്ലെന്നാണ് അപ്പുണ്ണിയുടെ നിലപാട്. ഫലത്തിൽ ഇത് ദിലീപിനെതിരായ മൊഴിയാണ്. അപ്പുണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തുമില്ല. ഇതും ദിലീപിനെ ആശങ്കപ്പെടുത്തുന്നുണ്ട്. അപ്പുണ്ണി മാപ്പുസാക്ഷിയാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇതിന് സമ്മതിച്ചതു കൊണ്ടാണ് അപ്പുണ്ണിയെ പൊലീസ് വിട്ടതെന്നാണ് സൂചന. സംഭവത്തിന്റെ ഉത്തരവാദിത്വം പൾസർ സുനിയിലേക്ക് എത്തിക്കുന്ന മറുപടികളാണ് ഇയാൾ നൽകിയതെന്നാണു സൂചന. ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിനെപ്പറ്റി അറിയില്ലെന്നും ഇയാൾ പറഞ്ഞു. ഈ മൊഴി വിശദമായി പരിശോധിച്ചശേഷം പൊരുത്തക്കേടുണ്ടെങ്കിൽ അപ്പുണ്ണിയെയും കാവ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിക്കാനുള്ള സാധ്യത തേടുന്നു. ഇതു സംബന്ധിച്ച് സുപ്രീം കോടതിയിലെ അഭിഭാഷകൻ കൊച്ചിയിലെത്തി ചർച്ച നടത്തി. സംഭവവുമായി തനിക്കു ബന്ധമില്ലെന്നാണ് ദിലീപിന്റെ മാനേജരും ഡ്രൈവറുമായിരുന്ന അപ്പുണ്ണി ഇന്നലെ അന്വേഷണസംഘത്തിനു മുന്നിൽ ഹാജരായി മൊഴി നൽകിയതെന്നാണു സൂചന. നടിയെ ആക്രമിച്ചതിലെ ഗൂഢാലോചന തനിക്ക് അറിയില്ലെന്നാണ് അപ്പുണ്ണിയുടെ നിലപാട്. ഫലത്തിൽ ഇത് ദിലീപിനെതിരായ മൊഴിയാണ്. അപ്പുണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തുമില്ല. ഇതും ദിലീപിനെ ആശങ്കപ്പെടുത്തുന്നുണ്ട്. അപ്പുണ്ണി മാപ്പുസാക്ഷിയാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇതിന് സമ്മതിച്ചതു കൊണ്ടാണ് അപ്പുണ്ണിയെ പൊലീസ് വിട്ടതെന്നാണ് സൂചന.
സംഭവത്തിന്റെ ഉത്തരവാദിത്വം പൾസർ സുനിയിലേക്ക് എത്തിക്കുന്ന മറുപടികളാണ് ഇയാൾ നൽകിയതെന്നാണു സൂചന. ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിനെപ്പറ്റി അറിയില്ലെന്നും ഇയാൾ പറഞ്ഞു. ഈ മൊഴി വിശദമായി പരിശോധിച്ചശേഷം പൊരുത്തക്കേടുണ്ടെങ്കിൽ അപ്പുണ്ണിയെയും കാവ്യാ മാധവനെയും വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായാണ് ഇയാൾ അറിയപ്പെടുന്നത്.മുഖ്യപ്രതി പൾസർ സുനി ജയിലിൽനിന്ന് അപ്പുണ്ണിയുടെ ഫോണിലേക്കു വിളിച്ചതിന്റെ തെളിവ് പൊലീസിന്റെ പക്കലുണ്ട്. ഈ സമയത്തെല്ലാം ദിലീപും അപ്പുണ്ണിയും ഒരേ ടവറിനു കീഴിലായിരുന്നുവെന്നും പൊലീസ് പറയുന്നു. സുനിൽകുമാർ അപ്പുണ്ണിയെ വിളിച്ചതു ദിലീപുമായി സംസാരിക്കാനായിരുന്നോ എന്ന സംശയത്തിൽ അപ്പുണ്ണിയിൽ നിന്നു വ്യക്തത തേടിയതായാണു വിവരം.
അപ്പുണ്ണിയുടെ ഫോണിൽ വിളിച്ച് ദിലീപുമായി സംസാരിക്കാറുണ്ടായിരുന്നുവെന്ന ചില സിനിമാ പ്രവർത്തകരുടെ മൊഴി പൊലീസിന് ലഭിച്ചിട്ടുണ്ട്. ജയിലിൽ നിന്നുള്ള പൾസർ സുനിയുടെ കത്ത് ദിലീപിനു കൈമാറാനായി സഹതടവുകാരൻ വിഷ്ണു ഫോണിൽ ബന്ധപ്പെട്ടത് അപ്പുണ്ണിയെയായിരുന്നു. കാവ്യയുടെ ഡ്രൈവറായി പൾസർ പ്രവർത്തിച്ചിട്ടുണ്ടെന്ന സംശയത്തിലും അപ്പുണ്ണിയുടെ മൊഴി നിർണ്ണായകമാണ്. ഇതോടെ അന്വേഷണം വീണ്ടും തന്നിലേക്കു കേന്ദ്രീകരിക്കാൻ ഇടയുള്ള സാഹചര്യത്തിലാണ് സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നതിനെപ്പറ്റി ദിലീപ് ആലോചിക്കുന്നത്. സുപ്രീം കോടതിയെ സമീപിച്ചാലും ഇവിടെനിന്നു വിശദാംശങ്ങൾ ലഭിച്ച് വിധി പറയുമ്പോഴേക്കും 40 ദിവസമെങ്കിലും വേണ്ടിവരുമെന്നും ഒരിക്കൽക്കൂടി ഹൈക്കോടതിയെ സമീപിക്കുന്നതാകും ഉചിതമെന്ന നിയമോപദേശവും ദിലീപിനു മുന്നിലുണ്ട്.
അപ്പുണ്ണി ഉപയോഗിച്ചിരുന്ന ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 11 നാണ് ചോദ്യംചെയ്യലിനായി അപ്പുണ്ണി ആലുവ പൊലീസ് ക്ലബ്ബിലെത്തിയത്. ആറു മണിക്കൂർ ചോദ്യം ചെയ്യലിൽ ഗൂഢാലോചന തെളിയിക്കുന്ന ഫോൺവിളികളുടെ വിവരങ്ങളടക്കം പൊലീസിനു ലഭിച്ചതായാണ് വിവരം. വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാമെന്ന ഉറപ്പിൽ അപ്പുണ്ണിയെ വിട്ടു. ഗൂഢാലോചനയിൽ പങ്കില്ലെന്നും ദിലീപിന്റെ മാനേജർ എന്ന നിലയിൽ പലരും തന്നെ വിളിക്കാറുണ്ടെന്നും ദിലീപിനൊപ്പം സഞ്ചരിക്കാറുണ്ടെന്നുമാണ് അപ്പുണ്ണി അറിയിച്ചത്. ദിലീപിന്റെ അറസ്റ്റോടെ ഒളിവിൽപോയ അപ്പുണ്ണി മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജാമ്യാപേക്ഷ തള്ളിയതോടെ പൊലീസ് നോട്ടീസ് നൽകിയാണ് വിളിച്ചുവരുത്തിയത്. അപ്പുണ്ണിയുടെ സഹോദരൻ ഷൈജുവാണ്് പൊലീസ് ക്ലബിലേക്ക് ആദ്യം എത്തിയത്. അപ്പുണ്ണിയാണെന്ന് തെറ്റിദ്ധരിച്ച് മാധ്യമപ്രവർത്തകർ സഹോദരനെ വളഞ്ഞപ്പോൾ തന്ത്രപരമായി അപ്പുണ്ണി പൊലീസ് ക്ലബ്ബിലേക്ക് ഓടിക്കയറുകയായിരുന്നു.
ഷൈജുവായിരുന്നു ദിലീപിന്റെ ഡ്രൈവർ. ബിസിനസ് ആരംഭിച്ചതോടെ ഡ്രൈവർ ജോലി ഉപേക്ഷിച്ചു. തുടർന്നാണ് അനുജൻ അപ്പുണി ഡ്രൈവറായത്. പിന്നീട് ദിലീപിന്റെ മാനേജരുമായി. നേരത്തെ ദിലീപിനെ പതിമൂന്ന് മണിക്കൂർ ചോദ്യം ചെയ്ത ദിവസം അപ്പുണിയേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. പ്രത്യേക ചോദ്യാവലി തയ്യാറാക്കി ഫോൺ കോളുകളുടെ വിവരങ്ങളും ടവർ ലൊക്കേഷനുകളും അടക്കം കാട്ടിയായിരുന്നു ഇന്നലെ ചോദ്യം ചെയ്യൽ. മുഖ്യ പ്രതി പൾസർ സുനി ജയിലിൽനിന്ന് തന്നെ വിളിച്ചതായും ജയിലിൽ സുനിക്കു വേണ്ടി എഴുതിയ കത്ത് വിഷ്ണു വാട്സ് ആപ് ചെയ്തിരുന്നതായും അപ്പുണ്ണി സമ്മതിച്ചു. സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണുവും അപ്പുണ്ണിയും ഏലൂരിലെ ടാക്സി സ്റ്റാൻഡിനടുത്തു വച്ചു കണ്ടിരുന്നതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ശരിയായ മുന്നൊരുക്കത്തോടെയല്ല പൾസർ സുനി കൃത്യം നിർവഹിച്ചതെന്നാണു പൊലീസിന്റെ നിഗമനം. സംഭവത്തിനു ശേഷം സുനി നടത്തിയ നീക്കത്തിലെ പോരായ്മകളാണു പൊലീസിനെ ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. ഇയാൾ തന്റെ മൊബൈൽ ഫോണുകൾ മൂക്കന്നൂരുള്ള അഭിഭാഷക ദമ്പതികൾക്കാണു കൈമാറിയത്. ഇവരുമായുള്ള മൂൻപരിചയം മാത്രമാണിതിനു പിന്നിലെന്നു തെളിഞ്ഞിട്ടുണ്ട്. ഈ മൊബൈൽ ഫോണുകൾ കോടതിയിൽ ഹാജരാക്കിയ അഭിഭാഷകൻ കേസിൽ സാക്ഷിയുമാണ്. കേസുണ്ടാകുമെന്ന പ്രതീക്ഷയില്ലാത്തതാണു സുനിയെ ആശയക്കുഴപ്പത്തിലാക്കിയതെന്നു പൊലീസ് കണക്കുകൂട്ടുന്നു. മെമ്മറി കാർഡ് പുഴയിലെറിഞ്ഞുവെന്നായിരുന്നു സുനിയുടെ ആദ്യ മൊഴി. തന്റെ വക്കീലായ പ്രതീഷ് ചാക്കോയ്ക്കു നൽകിയെന്ന് പിന്നീടു മാറ്റിപ്പറഞ്ഞു. ഒടുവിൽ പറഞ്ഞത് അത് ദിലീപിന്റെ ഭാര്യ കാവ്യയുടെ കാക്കനാട്ടെ ഓൺലൈൻ വസ്ത്ര സ്ഥാപനമായ ലക്ഷ്യയിലെത്തി കൈമാറിയെന്നാണ്.
കാവ്യയെ പൊലീസ് ഉടൻ വീണ്ടും ചോദ്യം ചെയ്യും. അപ്പുണ്ണിയുടെ മൊഴിയെടുക്കലിന്റെ അടിസ്ഥാനത്തിലാണ് ഇത്. പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ കാവ്യയെ പൊലീസ് അറസ്റ്റ് ചെയ്യും. റിമി ടോമിയും സംശയ നിഴലിൽ തന്നെ. അതിനിടെ ദിലീപിനെതിരെ കേന്ദ്രസാമ്പത്തിക കുറ്റാന്വേഷണ ഏജൻസി തുടങ്ങിയ അന്വേഷണം ചില രാഷ്ട്രീയനേതാക്കളിലേക്കും നീളുമെന്ന് സൂചന. മധ്യകേരളത്തിലെ ഒരു യുവനേതാവടക്കം പലരും സംശയത്തിന്റെ നിഴലിലാണ്. ഈ നിലയ്ക്ക് അന്വേഷണം പുരോഗമിച്ചാൽ ഉന്നതങ്ങളിലേക്ക് എത്തുമെന്നും സംശയമുയർന്നിട്ടുണ്ട്.
സിനിമാ മേഖലയിലുള്ള പലർക്കുംവേണ്ടി യുവനേതാവ് പലയിടത്തും പ്രത്യേകിച്ച് മലയോരമേഖലകളിൽ സ്ഥലംവാങ്ങി നൽകിയിട്ടുണ്ടെന്നു പറയുന്നു. ഇതിൽ മിക്കതും ഇവരുടെ വരുമാനരേഖകളുമായി പൊരുത്തപ്പെടുന്നതല്ല. പൊലീസിന്റെ ഭാഗത്തുനിന്ന് മൊഴികൾ സംബന്ധിച്ച വിവരങ്ങൾ കിട്ടിയാലേ അന്വേഷണത്തിൽ പുരോഗതിയുണ്ടാകൂവെന്ന് അധികൃതർ സൂചിപ്പിക്കുന്നു. കേസ് ഡയറിയോ മറ്റ് വിശദാംശങ്ങളോ ആവശ്യമില്ലെന്നും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ മാത്രം മതിയെന്നും ഇവർ വ്യക്തമാക്കുന്നു. എന്നാൽ അന്വേഷണം പുരോഗമിക്കവേ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നതിൽ നിയമതടസ്സമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
താരനിശകളുമായി ബന്ധപ്പെട്ട് നടന്ന പല ഇടപാടുകളെക്കുറിച്ചും ഏജൻസിക്ക് വിവരം ലഭിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട പൊലീസിന്റെ അന്വേഷണം പൂർത്തിയായാലും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണം തുടരാനാണിട.