- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റപത്രത്തിൽ കാവ്യയും അപ്പുണ്ണിയും കൂട്ടുപ്രതികളാകും; നടന്റെ ഭാര്യയെ അറസ്റ്റ് ചെയ്താലും ഉടൻ വിട്ടയക്കും; മാപ്പുസാക്ഷിയായാകാനുള്ള നിർദ്ദേശം തള്ളി നാദിർഷാ; വമ്പൻ സ്രാവിനെ പൊലീസിന് അറിയില്ല; ദിലീപിനെതിരായ കുറ്റപത്രം രണ്ടാഴ്ചയ്ക്കുള്ളിൽ; പൾസർ രഹസ്യമൊഴി നൽകിയാൽ നടിയെ ആക്രമിച്ച കേസ് അന്വേഷണം ആകെ കുഴഞ്ഞു മറിയും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി ചൊവ്വാഴ്ചയുണ്ടാകും. ദിലീപിന് ജാമ്യം കിട്ടില്ലെന്നാണ് പ്രോസിക്യൂഷൻ വിലിയുരത്തൽ. അന്വേഷണത്തെ സഹായിക്കുന്ന തരത്തിലുള്ള നിരീക്ഷണങ്ങൾ കോടതിയിൽ നിന്നും ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിൽ അതിവേഗം പൊലീസ് കുറ്റപത്രം നൽകും. ദിലീപിന് അനുകൂലമായ ജനവികാരം ഏറിവരുന്നതായാണു പൊലീസിന്റെ റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് പൊലീസ് ഇടപടെൽ ശക്തമാക്കുന്നത്. വൈകാതെ കുറ്റപത്രം സമർപ്പിക്കുമെന്നു ഡി.ജി.പി. ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിന്റെ ജാമ്യാപേക്ഷയിൽ കഴിഞ്ഞ ബുധനാഴ്ചയാണു വാദം പൂർത്തിയായത്. ഇതിനിടെ കാവ്യാ മാധവനെതിരേയും ചില പരാമർശങ്ങൾ പ്രോസിക്യൂഷൻ നടത്തി. കോടതിയിൽ കൊടുത്ത മൂന്ന് കവറിൽ കാവ്യയുടെ ലക്ഷ്യയുമായി ബന്ധപ്പെട്ട തെളിവുണ്ടെന്നാണ് സൂചന. ഇത് കോടതി എങ്ങനെ കണക്കിലെടുക്കുമെന്നത് അന്വേഷണത്തിൽ നിർണ്ണായകമാണ്. നേരത്തെ ദിലീപിന്റെ ജാമ്യ ഹർജി പരിഗണിക്കുമ്പോൾ ജസ്റ്റീസ് സുനിൽ തോമസ് ചില നിർണ്ണായക പരാമർശങ്ങൾ നടത്തിയിരുന്നു. ഇത്തരത്തി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി ചൊവ്വാഴ്ചയുണ്ടാകും. ദിലീപിന് ജാമ്യം കിട്ടില്ലെന്നാണ് പ്രോസിക്യൂഷൻ വിലിയുരത്തൽ. അന്വേഷണത്തെ സഹായിക്കുന്ന തരത്തിലുള്ള നിരീക്ഷണങ്ങൾ കോടതിയിൽ നിന്നും ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിൽ അതിവേഗം പൊലീസ് കുറ്റപത്രം നൽകും. ദിലീപിന് അനുകൂലമായ ജനവികാരം ഏറിവരുന്നതായാണു പൊലീസിന്റെ റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് പൊലീസ് ഇടപടെൽ ശക്തമാക്കുന്നത്.
വൈകാതെ കുറ്റപത്രം സമർപ്പിക്കുമെന്നു ഡി.ജി.പി. ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിന്റെ ജാമ്യാപേക്ഷയിൽ കഴിഞ്ഞ ബുധനാഴ്ചയാണു വാദം പൂർത്തിയായത്. ഇതിനിടെ കാവ്യാ മാധവനെതിരേയും ചില പരാമർശങ്ങൾ പ്രോസിക്യൂഷൻ നടത്തി. കോടതിയിൽ കൊടുത്ത മൂന്ന് കവറിൽ കാവ്യയുടെ ലക്ഷ്യയുമായി ബന്ധപ്പെട്ട തെളിവുണ്ടെന്നാണ് സൂചന. ഇത് കോടതി എങ്ങനെ കണക്കിലെടുക്കുമെന്നത് അന്വേഷണത്തിൽ നിർണ്ണായകമാണ്. നേരത്തെ ദിലീപിന്റെ ജാമ്യ ഹർജി പരിഗണിക്കുമ്പോൾ ജസ്റ്റീസ് സുനിൽ തോമസ് ചില നിർണ്ണായക പരാമർശങ്ങൾ നടത്തിയിരുന്നു. ഇത്തരത്തിലെ ഇടപെടൽ ഇപ്പോഴും ഉണ്ടാകുമെന്നാണ് പ്രോസിക്യൂഷൻ പ്രതീക്ഷ.
അപ്പുണ്ണിയേും കാവ്യയേയും കേസുമായി ബന്ധപ്പെടുത്താൻ നിർണ്ണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്. അപ്പുണ്ണിയെ പൊലീസ് ഏത് നിമിഷവും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. അപ്പുണ്ണി മാപ്പു സാക്ഷിയാകുമോ എന്ന് പൊലീസ് ഇപ്പോഴും അന്വേഷിക്കുന്നുണ്ട്. അപ്പുണ്ണിയേയും നാദിർഷായേയും മാപ്പുസാക്ഷിയാക്കാൻ കിട്ടിയാൽ കേസിന് ബലം കൂടും. ഒരാഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ പൊലീസ് നിലപാട് എടുക്കും. ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ നടന്നത് ശക്തമായ വാദങ്ങൾ. ദിലീപിനെതിരെ പൊലീസ് കണ്ടെത്തിയ വാദങ്ങൾ ഖണ്ഢിച്ചായിരുന്നു പ്രതിഭാഗത്തിന്റെ ഓരോദിവസത്തേയും വാദങ്ങൾ. അതേസമയം ദിലീപിനെതിരെ കൂടുതൽ തെളിവുകളും ചോദ്യങ്ങളുമുയർത്തിയാണ് ജാമ്യഹർജിയെ പ്രോസിക്യൂഷൻ എതിർത്തത്. ദിലീപിന് ജാമ്യം അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പൊലീസ്.
ഈ മാസം അവസാനത്തോടെ അങ്കമാലി കോടതിയിൽ പൾസർ സുനി രഹസ്യമൊഴി നൽകും. ഇത് ഈ കേസിൽ നിർണ്ണായമാണ്. വമ്പൻ സ്രാവിനെതിരെ നിലവിൽ പൊലീസിന് തെളിവൊന്നും കിട്ടിയിട്ടില്ല. എന്നാൽ പൾസർ കോടതിയിൽ മൊഴി നൽകിയാൽ അന്വേഷണം അതിലേക്കും നീട്ടേണ്ടി വുരം. അങ്ങനെ വന്നാൽ കേസിൽ ഉടൻ കുറ്റപത്രം നൽകാനാവാത്ത സാഹചര്യവും ഉണ്ടാകും. ഇത് വളരെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. 90 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ കോടതി ദിലീപിന് ജാമ്യം അനുവദിക്കുകയും ചെയ്യും. കാവ്യയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചാൽ ജനവികാരം ദിലീപിന് അനുകൂലമാകുമെന്നാണ് പൊലീസ് വിലയിരുത്തൽ. അതുകൊണ്ടാണ് കാവ്യയെ അറസ്റ്റ് ചെയ്യാത്തതെന്നാണ് സൂചന.
പൾസർ സുനി പണം ആവശ്യപ്പെടുന്ന സന്ദേശം വെണ്ണലയിൽ ലക്ഷ്യയിലെത്തിക്കാൻ ശ്രമം നടന്നതിനെക്കുറിച്ചു മൊഴിയുണ്ടെന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഹൈ്‌ക്കോടതിയെ ബോധിപ്പിച്ചിരുന്നു. കാക്കനാട് പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥന്റെ മൊഴിയിലെ വിവരങ്ങൾ പരിശോധിച്ച് ഉറപ്പാക്കിയിട്ടുമുണ്ട്. കാവ്യാ മാധവന്റെയും കുടുംബത്തിന്റെയും യാത്രയ്ക്ക് അവരുടെ മുൻ ഡ്രൈവറായ മധു എന്നയാൾ സുനിയെ വിളിച്ച് ഏർപ്പാടാക്കിയതിന്റെ വിവരവും ലഭിച്ചിട്ടുണ്ട്. സുനിയെ അറിയില്ലെന്ന കാവ്യാ മാധവന്റെ നിലപാട് നിഷേധിക്കുന്നതാണ് ഈ മൊഴിയെന്നും സർക്കാർ ബോധിപ്പിച്ചിട്ടുണ്ട്. ഇവയുൾപ്പടെ കൂടുതൽ തെളിവുകൾ മുദ്രവച്ച കവറിൽ കോടതിയിൽ പ്രോസിക്യൂഷൻ സമർപ്പിച്ചത്.
ദിലീപിന്റെയും പൾസർ സുനിയുടേയും ഫോണുകൾ എങ്ങനെ സ്ഥിരമായി ഒരു ടവറിന്റെ പരിധിയിൽ വരുന്നെന്ന ചോദ്യത്തോടെയായിരുന്നു പ്രോസിക്യൂഷന്റെ വാദം തുടങ്ങിയത്. കാവ്യാമാധവനും കുടുംബവുമായി ബന്ധമുണ്ടായിരുന്നുവെന്ന് സുനിൽകുമാർ മൊഴി നൽകിയിട്ടുണ്ട്. ദിലീപ് പറഞ്ഞതനുസരിച്ച് കാവ്യാമാധവൻ 25000 രൂപ കൊടുത്തിട്ടുണ്ട്. ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനോടാണ് പൾസർ സുനി ആദ്യം ദിലീപിന്റെ പങ്ക് വെളിപ്പെടുത്തിയത്. ഗോവയിൽ വച്ച് നടിയുടെ വീഡിയോയെടുക്കാൻ പൾസർ സുനി ശ്രമിച്ചു. ദിലീപിന്റെ പരാതികിട്ടും മുൻപ് ദിലീപിനെതിരെ മൊഴി ലഭിച്ചിരുന്നു. ദിലീപ് കിങ്ങ് ലയറാണെന്നും പ്രൊസിക്യൂഷൻ പറഞ്ഞു. പൾസർ സുനിയുടെ മൊഴികൾ നിരത്തിയായിരുന്നു പ്രോസിക്യൂഷന്റെ വാദം.
ആദ്യം സമർപ്പിച്ച ഹർജി തള്ളിയതിനെ തുടർന്നാണ് കഴിഞ്ഞ ആഴ്ച രണ്ടാമതും നടൻ ജാമ്യഹർജി സമർപ്പിച്ചത്. അന്വേഷണം മുന്നേറിയ സാഹചര്യത്തിൽ ജാമ്യം അനുവദിക്കാത്തത് മനുഷ്യാവകാശ ലംഘനമാണെന്നും പൊലീസ് അന്വേഷണത്തിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും ജാമ്യഹർജിയിൽ പറയുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെതിരെ പുതിയ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷനും പൊലീസും കോടതിയെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച ചില രേഖകൾ സീൽ ചെയ്ത കവറിൽ കോടതിയിൽ കഴിഞ്ഞ ബുധനാഴ്ച സമർപ്പിച്ചിരുന്നു. ഇവ വിശദമായി പരിശോധിക്കുന്നതിന് വേണ്ടിയാണ് ഹർജി പരിഗണിക്കുന്നത് നീട്ടിവെച്ചത്.
അതിനിടെ ഡി സിനിമാസുമായി ബന്ധപ്പെട്ട് ദിലീപിന് കാര്യങ്ങൾ അനുകൂലമാവുകയാണ് ചാലക്കുടിയിലുള്ള ദിലീപിന്റെ ഡി സിനിമാസ് തിയറ്റർ ഭൂമി കൈയേറിയിട്ടില്ലെന്നു കഴിഞ്ഞദിവസം ജില്ലാ സർവേയർ റിപ്പോർട്ട് നൽകിയിരുന്നു.