- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിന് ഇന്ന് ജാമ്യം കിട്ടുമെന്ന് സൂചന; കർശന വ്യവസ്ഥകളോടെ താൽകാലിക മോചനത്തിന് വഴി തെളിഞ്ഞെന്ന വിശ്വാസത്തിൽ സിനിമാക്കാർ; നടന്റെ ജയിൽ മോചനത്തിന് ആവേശം പൂർപ്പം ഒരുക്കങ്ങൾ തുടങ്ങി ഫാൻസുകാർ; അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടങ്ങൾ പൂർത്തിയായതിനാൽ പുറത്തു വിടാൻ സാധ്യത; നിലപാടിൽ അയവ് വരുത്താതെ പൊലീസും; ദിലീപിന്റെ ജാമ്യഹർജിയിൽ വിധി 1.45ന്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യഹർജിയിൽ ഇന്നു ഹൈക്കോടതി വിധി പറയും. കോടതി ഇന്ന് ജാമ്യം അനുവദിക്കുമെന്നാണ് രാമലീല നായകന്റെ പ്രതീക്ഷ. ജസ്റ്റീസ് സുനിൽ തോമസ് ജാമ്യഹർജിക്കിടെ നടത്തിയ പരാമർശങ്ങൾ നടന് അനുകൂലമാണെന്ന് വിലയിരുത്തലുണ്ട്. എന്നാൽ പ്രോസിക്യൂഷൻ തീർത്തും ആത്മവിശ്വാസത്തിലാണ്. ദിലീപിന് ജാമ്യം കിട്ടില്ലെന്ന് അവരും പറയുന്നു. ഇന്ന് ദിലീപിന് ജാമ്യം നിഷേധിച്ചാൽ വിചാരണ തടവുകാരനായി ഏറെ നാൾ ജയിലിൽ കഴിയേണ്ടി വരും. രണ്ട് ദിവസത്തിനുള്ളിൽ കേസിൽ പൊലീസ് കുറ്റപത്രം നൽകും. ദിലീപ് പുറത്തിറങ്ങുന്നത് തടയാനാണ് ഇത്. അതിനിടെ നടനും സംവിധായകനുമായ നാദിർഷായുടെ മുൻകൂർ ജാമ്യഹർജിയിൽ നാളെയും വിധി പറയും. ഇന്ന് രാവിലെ ഹൈക്കോടതി പുറത്തു വിട്ട പരിഗണനാ പട്ടികയിൽ ദിലീപിന്റെ കേസ് ഉണ്ടായിരുന്നില്ല. ഇതോടെ ദിലീപിന്റെ ജാമ്യ ഹർജിയിൽ ഇന്ന് വിധിയുണ്ടാകില്ലെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ പത്ത് മണിയോടെ പുതിയ പരിഗണനാ പട്ടിക പുറത്തിറങ്ങി. ഇതിൽ ദിലീപിന്റെ കേസും ഉൾപ്പെടുത്തി. ജസ്റ്റ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യഹർജിയിൽ ഇന്നു ഹൈക്കോടതി വിധി പറയും. കോടതി ഇന്ന് ജാമ്യം അനുവദിക്കുമെന്നാണ് രാമലീല നായകന്റെ പ്രതീക്ഷ. ജസ്റ്റീസ് സുനിൽ തോമസ് ജാമ്യഹർജിക്കിടെ നടത്തിയ പരാമർശങ്ങൾ നടന് അനുകൂലമാണെന്ന് വിലയിരുത്തലുണ്ട്. എന്നാൽ പ്രോസിക്യൂഷൻ തീർത്തും ആത്മവിശ്വാസത്തിലാണ്. ദിലീപിന് ജാമ്യം കിട്ടില്ലെന്ന് അവരും പറയുന്നു. ഇന്ന് ദിലീപിന് ജാമ്യം നിഷേധിച്ചാൽ വിചാരണ തടവുകാരനായി ഏറെ നാൾ ജയിലിൽ കഴിയേണ്ടി വരും. രണ്ട് ദിവസത്തിനുള്ളിൽ കേസിൽ പൊലീസ് കുറ്റപത്രം നൽകും. ദിലീപ് പുറത്തിറങ്ങുന്നത് തടയാനാണ് ഇത്. അതിനിടെ നടനും സംവിധായകനുമായ നാദിർഷായുടെ മുൻകൂർ ജാമ്യഹർജിയിൽ നാളെയും വിധി പറയും.
ഇന്ന് രാവിലെ ഹൈക്കോടതി പുറത്തു വിട്ട പരിഗണനാ പട്ടികയിൽ ദിലീപിന്റെ കേസ് ഉണ്ടായിരുന്നില്ല. ഇതോടെ ദിലീപിന്റെ ജാമ്യ ഹർജിയിൽ ഇന്ന് വിധിയുണ്ടാകില്ലെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ പത്ത് മണിയോടെ പുതിയ പരിഗണനാ പട്ടിക പുറത്തിറങ്ങി. ഇതിൽ ദിലീപിന്റെ കേസും ഉൾപ്പെടുത്തി. ജസ്റ്റീസ് സുനിൽ തോമസ് ജാമ്യഹർജിയിൽ വിധി തയ്യാറാക്കിയ സാഹചര്യത്തിലാണ് ഇത്. ഈ വാർത്ത വന്നതോടെ ദിലീപിന്റെ മോചനം ഉറപ്പായെന്ന വിശ്വാസത്തിൽ സിനിമാ ലോകവും മാറുകയാണ്.
ദിലീപിന്റെ രാമലീല ഹിറ്റിലേക്ക് നീങ്ങുന്നതായാണ് സൂചന. ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ നടൻ പുറത്തു വരുന്നത് സിനിമാക്കാർക്കും ഫാൻസുകാർക്കും ആവേശമാകും. ഭാര്യ കാവ്യാ മാധവനും മകൾ മീനാക്ഷിക്കുമൊപ്പം ചിത്രം കാണാൻ ദിലീപ് തിയേറ്ററിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇന്ന് ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടാകുമെന്നും താരത്തെ വരവേൽക്കാൻ തയ്യാറെടുക്കാനും ഫാൻസുകാർക്കെല്ലാം നിർദ്ദേശം കിട്ടിയിട്ടുണ്ട്. ജാമ്യം കിട്ടാൻ ഏത് ഉപാധിയും അംഗീകരിക്കാമെന്ന് ദിലീപ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഇത് പരിഗണിച്ച് കർശന ഉപാധികളോടെ ജാമ്യം അനുവദിക്കുമെന്നാണ് സൂചന. ജാമ്യം കിട്ടിയാൽ ഇന്ന് തന്നെ ദിലീപിനെ ജയിലിൽ നിന്ന് മോചിപ്പിക്കാനാവുന്ന തരത്തിൽ അതിവേഗം കാര്യങ്ങൾ അഭിഭാഷകർ നീക്കം. അതിനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. ഇന്നു തന്നെ ദിലീപിനെ തിയേറ്ററിൽ സജീവമാക്കാനാണ് നീക്കം.
അതിനിടെ ഹൈക്കോടതി വീണ്ടും ജാമ്യം നിഷേധിച്ചാൽ ദിലീപിന് വേണ്ടി സുപ്രീം കോടതിയിൽ നിന്നും പ്രമുഖ അഭിഭാഷകനെ രംഗത്തിറക്കാൻ സിനിമാ സംഘടനകൾ കരുനീക്കം തുടങ്ങി. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനുമായി സിനിമാ രംഗത്തെ പ്രമുഖൻ ചർച്ച നടത്തി. ഡൽഹിയിൽ നേരിട്ടെത്തിയാണ് ഇദ്ദേഹം സുപ്രീം കോടതി അഭിഭാഷകനുമായി ചർച്ച നടത്തിയത്. ദിലീപിനെ ജാമ്യത്തിലിറക്കാൻ സിനിമാ സംഘടനകൾ ശക്തമായ നീക്കം നടത്തുന്നതിനിടെയാണ് കൂടിക്കാഴ്ച. ഹൈക്കോടതി വീണ്ടും ജാമ്യം തള്ളിയാൽ ഉടൻ സുപ്രീം കോടതിയെ സമീപിക്കും. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ ദിലീപിന് സോപാധിക ജാമ്യം ലഭിക്കും. ഇത് തടയാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. അതേസമയം കൂടുതൽ തെളിവുകൾ ശേഖരിക്കാതെ കുറ്റപത്രം സമർപ്പിക്കുന്നത് വിചാരണ വേളയിൽ തിരിച്ചടിയാകുമെന്ന അഭിപ്രായം അന്വേഷണ സംഘത്തിലുണ്ട്. അതിനാൽ ഇപ്പോൾ കുറ്റപത്രം സമർപ്പിക്കേണ്ടതില്ലെന്ന അഭിപ്രായവും ഒരു വിഭാഗത്തിനുണ്ടെന്നും സൂചനയുണ്ട്.
ഹൈക്കോടതിയിൽ ദിലീപിന്റെ മൂന്നാമത്തെ ജാമ്യ ഹർജിയാണ് പരിഗണനയിലുള്ളത്. ദിലീപിന്റെ ഹർജിയിൽ വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും സുദീർഘമായ വാദങ്ങൾ കേട്ടിരുന്നു. ജസ്റ്റിസ് സുനിൽ തോമസിന്റെ ബെഞ്ചിലാണ് ദിലീപിന്റെ ജാമ്യഹർജിയിൽ വാദം കേട്ടത്. ജസ്റ്റിസ് പി. ഉബൈദാണ് നാദിർഷയുടെ ജാമ്യഹർജിയിൽ വിധി പറയുക.നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കുറ്റമാണ് ദിലീപിനെതിരേ ചുമത്തിയിരിക്കുന്നത്. നടിയെ ആക്രമിക്കാൻ ദിലീപ് തനിക്കു ക്വട്ടേഷൻ നൽകിയെന്നാണ് കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ മൊഴി. കേസിൽ ഈയാഴ്ചതന്നെ കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച് കേസിൽ ദിലീപിന്റെ ജാമ്യം തടയുന്നതിനും അന്വേഷണ ഉദ്യോഗസ്ഥർ ലക്ഷ്യമിടുന്നു. പ്രതി പ്രബലനാണെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ആരോപിച്ചാണു പ്രോസിക്യൂഷൻ ദിലീപിന്റെ ജാമ്യഹർജിയെ എതിർക്കുന്നത്.
കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവിൽപ്പനശാലയായ ലക്ഷ്യയിൽ നടിയെ ആക്രമിച്ചശേഷം പൾസർ സുനി വന്നിരുന്നുവെന്ന് ആദ്യം മൊഴി നൽകിയ ജീവനക്കാരൻ പിന്നീട് മൊഴി മാറ്റിയെന്നും പ്രോസിക്യുഷൻ ചൂണ്ടിക്കാട്ടുന്നു. ജയിലിൽ കിടന്നും ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നാണ് ഈ സംഭവം ഉദ്ധരിച്ച് പ്രോസിക്യൂഷൻ വാദിച്ചത്. ദിലീപ് ജയിലിലായിട്ട് ഈ മാസം എട്ടിന് 90 ദിവസം പൂർത്തിയാകും. അതിനു മുമ്പേ കുറ്റപത്രം നൽകും. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്താൻ ഒന്നരക്കോടിയാണ് ദിലീപ് പൾസർ സുനിക്കു വാഗ്ദാനം ചെയ്തതെന്നും പിടിക്കപ്പെട്ടാൽ തുക മൂന്നു കോടിയാക്കുമെന്നും പറഞ്ഞിരുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.
കേസിൽ ഇതുവരെ 21 പേരുടെ രഹസ്യമൊഴിയെടുത്തു. അതേസമയം, കേസിൽ നിർണായകതെളിവായ മൊബൈൽ ഫോണും മെമ്മറി കാർഡും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. രണ്ട് മെമ്മറി കാർഡുകൾ ലഭിച്ചിട്ടുണ്ടെങ്കിലും യഥാർത്ഥ ദൃശ്യങ്ങൾ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. ദൃശ്യം പകർത്തിയ ഫോൺ കണ്ടെടുക്കാനാകാത്ത് തന്നെയാണ് പ്രശ്നം. അതുകൊണ്ട് കുറ്റപത്രം സമർപ്പിച്ചാലും അന്വേഷണം തുടരും എന്നാണ് റിപ്പോർട്ടുകൾ.