- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിങ് ലയറെ കുടുക്കാൻ മഞ്ജു വാര്യർ എത്തുമോ? ലേഡി സൂപ്പർ സ്റ്റാറിനെ പ്രധാന സാക്ഷിയാക്കാൻ അവസാന നിമിഷത്തിലും സമ്മർദ്ദം; ദിലീപിനെതിരെ പൊലീസ് ഒന്നിലേറെ കുറ്റപത്രം തയ്യാറാക്കിയതായി സൂചന; ദിലീപിന്റെ മുൻ ഭാര്യ സമ്മതം മൂളുമെന്ന പ്രതീക്ഷയിൽ എഡിജിപി; കുറ്റപത്രം ഇന്ന് നൽകിയേ തീരൂവെന്ന് ഡിജെപി ബെഹ്റയുടെ നിർദ്ദേശം; കത്തെഴുതിയ വിപിൻലാലും ഫോൺ വിളിക്കാൻ സഹായിച്ച പൊലീസുകാരനും മാപ്പുസാക്ഷികൾ; നടിയെ ആക്രമിച്ച ഗൂഢാലോചനയിൽ ദിലീപ് എട്ടാം പ്രതിയാക്കി ചാർജ് ഷീറ്റ് ഉടൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം അങ്കമാലി കോടതിയിൽ പൊലീസ് ഇന്ന് സമർപ്പിക്കും. ഇന്നുച്ചയ്ക്ക് 12.30 നാണ് കുറ്റപത്രം സമർപ്പിക്കുക. കേസിൽ മൊത്തം 11 പ്രതികളാണുള്ളത്. ദിലീപ് എട്ടാം പ്രതിയാണ്. രണ്ടു പേരെ മാപ്പു സാക്ഷികളാക്കിയിട്ടുണ്ട്. ജയിലിൽ നിന്നും സുനിക്ക് കത്തെഴുതി നൽകിയ വിപിൻ ലാലും എആർ ക്യാമ്പിലെ പൊലീസുകാരനുമാണ് മാപ്പു സാക്ഷികൾ. മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കാനാണ് പൊലീസ് ആഗ്രഹിക്കുന്നത്. മഞ്ജുവിന്റെ മൊഴി അടക്കമുള്ളവ ഉൾപ്പെടെത്തിയ കുറ്റപത്രവും അല്ലാത്തൊരെണ്ണവും പൊലീസ് തയ്യാറാക്കിയിട്ടുണ്ടെന്നാണ് സൂചന. മഞ്ജു സമ്മതിച്ചാൽ അതിന് അനുസരിച്ച് തീരുമാനം എടുക്കും. കുറ്റപത്രം സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡി.ജി.പി. ലോക്നാഥ് ബെഹ്‌റ നിയമ വിദഗ്ദ്ധരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. അന്തിമ വിശകലനങ്ങൾക്കു വേണ്ടിയായിരുന്നു കൂടിക്കാഴ്ച. ഈ കൂടിയാഴ്ചയ്ക്ക് ശേഷം ഇന്ന് തന്നെ കുറ്റപത്രം നൽകണമെന്ന് ബെഹ്‌റ നിർദ്ദേശിച്ചിരുന്നു. ഇതിന് അനുസരിച്ചാണ് ഇന്ന് കുറ്റപത്രം കൊടുക്കുന്നത്. മഞ്ജു വാര്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം അങ്കമാലി കോടതിയിൽ പൊലീസ് ഇന്ന് സമർപ്പിക്കും. ഇന്നുച്ചയ്ക്ക് 12.30 നാണ് കുറ്റപത്രം സമർപ്പിക്കുക. കേസിൽ മൊത്തം 11 പ്രതികളാണുള്ളത്. ദിലീപ് എട്ടാം പ്രതിയാണ്. രണ്ടു പേരെ മാപ്പു സാക്ഷികളാക്കിയിട്ടുണ്ട്. ജയിലിൽ നിന്നും സുനിക്ക് കത്തെഴുതി നൽകിയ വിപിൻ ലാലും എആർ ക്യാമ്പിലെ പൊലീസുകാരനുമാണ് മാപ്പു സാക്ഷികൾ. മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കാനാണ് പൊലീസ് ആഗ്രഹിക്കുന്നത്. മഞ്ജുവിന്റെ മൊഴി അടക്കമുള്ളവ ഉൾപ്പെടെത്തിയ കുറ്റപത്രവും അല്ലാത്തൊരെണ്ണവും പൊലീസ് തയ്യാറാക്കിയിട്ടുണ്ടെന്നാണ് സൂചന. മഞ്ജു സമ്മതിച്ചാൽ അതിന് അനുസരിച്ച് തീരുമാനം എടുക്കും.
കുറ്റപത്രം സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡി.ജി.പി. ലോക്നാഥ് ബെഹ്‌റ നിയമ വിദഗ്ദ്ധരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. അന്തിമ വിശകലനങ്ങൾക്കു വേണ്ടിയായിരുന്നു കൂടിക്കാഴ്ച. ഈ കൂടിയാഴ്ചയ്ക്ക് ശേഷം ഇന്ന് തന്നെ കുറ്റപത്രം നൽകണമെന്ന് ബെഹ്‌റ നിർദ്ദേശിച്ചിരുന്നു. ഇതിന് അനുസരിച്ചാണ് ഇന്ന് കുറ്റപത്രം കൊടുക്കുന്നത്. മഞ്ജു വാര്യർക്കൊപ്പം റിമി ടോമിയും കേസിൽ പ്രധാന സാക്ഷിയായെത്തും. കുറ്റപത്രത്തിൽ മുന്നൂറിലേറെ സാക്ഷികളുണ്ട്. 450 ൽ അധികം രേഖകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഫോൺ രേഖകൾ ഉൾപ്പെടെയുള്ളവയാണിത്. പന്ത്രണ്ട് പേരുടെ പ്രതിപട്ടികയാകും കുറ്റപത്രത്തോടൊപ്പം നൽകുക. പൾസർ സുനിയാകും ഒന്നാം പ്രതി.
പിഴവുകളില്ലാതെ കുറ്റപത്രം സമർപ്പിക്കാനുള്ള എല്ലാ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ആക്രമണക്കേസിലെ കുറ്റപത്രം നേരത്തെ സമർപ്പിച്ചതിനാൽ അനുബന്ധ കുറ്റപത്രമായാണ് അടുത്തത് നൽകുന്നത്. നിലവിൽ പതിനൊന്നാം പ്രതിയാണ് ദിലീപ്. ദിലീപിനെ ഒന്നാം പ്രതിയാക്കുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ദിലീപിനെ ഒന്നാം പ്രതിയാക്കണമെങ്കിൽ ആദ്യഘട്ടത്തിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വലിയ അഴിച്ചു പണി നടത്തേണ്ടി വരും. ഇത് കുറ്റപത്രം സമർപ്പിക്കുന്നത് വൈകിപ്പിക്കും. ഇക്കാരണങ്ങൾ കൊണ്ടാണ് ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമർപ്പിക്കുന്നത്. എത്രാമത്തെ പ്രതിയാണെങ്കിലും ചുമത്തിയ കുറ്റങ്ങളാണ് ശിക്ഷയെ നിർണ്ണയിക്കുന്നതെന്ന് നിയമ വിദഗ്ദർ പറയുന്നു.
ചില സാക്ഷികളെ പ്രതിഭാഗം സ്വാധീനിച്ചതായി പൊലീസ് സംശയിക്കുന്നുണ്ട്. ആരെങ്കിലും അപ്രത്യക്ഷരാകാനുള്ള സാധ്യതയും കണക്കിലെടുക്കുന്നുണ്ട്. നടിയെ ആക്രമിക്കാൻ വാടകഗുണ്ടകളുടെ സഹായം തേടിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട കേസുകൾ അതീവഗൗരവത്തോടെ കാണണമെന്നാണ് സുപ്രീം കോടതിയുടെ മാർഗനിർദ്ദേശം. ഇക്കഴിഞ്ഞ ജൂലൈ പത്തിനാണ് നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനാക്കുറ്റം ചുമത്തി ദിലീപിനെ അറസ്റ്റ് ചെയ്തത്. യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനക്കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിനെച്ചൊല്ലി പൊലീസ് തലപ്പത്ത് അഭിപ്രായവ്യത്യാസമെന്നു സൂചനകൾ പുറത്തു വന്നിരുന്നു. ഇന്നലെ കുറ്റപത്രം സമർപ്പിക്കാനാണ് ഡി.ജി.പി. ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകിയിരുന്നതെങ്കിലും തിരക്കിടേണ്ടെന്നാണ് കേസിന്റെ ചുമതലയുള്ള എ.ഡി.ജി.പി: ബി. സന്ധ്യ നിർദേശിച്ചത്.
ഇതേത്തുടർന്ന് കുറ്റപത്രം നൽകിയില്ല. ധൃതി വേണ്ടെന്നും സമയമെടുത്താലും പഴുതടച്ച കുറ്റപത്രം നൽകണമെന്നുമാണ് എ.ഡി.ജി.പിയുടെ വാദം. ദിലീപിനു രക്ഷപെടാൻ വഴിയൊരുക്കുന്ന കുറ്റപത്രം നൽകിയിട്ടു കാര്യമില്ല. പൊലീസിനു നാണക്കേടുണ്ടാക്കാതെ, ശക്തമായ തെളിവുകൾ കുറ്റപത്രത്തിലുണ്ടാകണമെന്നും അവർ നിർദേശിച്ചു. എന്നാൽ ഇനി വൈകാനാകില്ലെന്നും ഇന്നു തന്നെ കുറ്റപത്രം നൽകണമെന്നും ബെഹ്‌റ നിർദ്ദേശിക്കുകയായിരുന്നു. ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണിയെ തുടർനടപടികളിൽ എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ദിലീപ് ''കിങ് ലയർ'' ആണെന്നും ഏറ്റവും മികച്ച ക്രിമിനലിനെത്തന്നെ ലക്ഷ്യം നിറവേറ്റാൻ ഏൽപ്പിച്ചുവെന്നുമാണു പൊലീസിന്റെ വാദം.