- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റപത്രം ചോർന്നുവെന്ന ആരോപണം ശരിതന്നെ; അന്വേഷണം അനിവാര്യമെന്ന് കോടതി; വിധി ബൈജു പൗലോസിന് എതിരെന്ന് നടന്റെ അഭിഭാഷകൻ; നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളും രേഖകളും നൽകില്ലെന്ന വാദത്തിൽ ഉറച്ച് പ്രോസിക്യൂഷനും; ഓടുന്ന വണ്ടിയിൽ അല്ല പീഡനമെന്ന ദിലീപിന്റെ വാദം കോടതി അംഗീകരിച്ചാൽ പ്രതിക്കൂട്ടിലാവുക പൊലീസ്; ജനപ്രിയ നായകനെ രക്ഷിക്കാൻ കരുതലോടെ നീങ്ങി രാമൻപിള്ള വക്കീൽ
അങ്കമാലി: നടിയെ ആക്രമിച്ച കേസിലെ കുറ്റ പത്രം പൊലീസ് ചോർത്തി എന്ന ദിലീപിന്റെ വാദം ശരി തന്നെ. പൊലീസ് കുറ്റപത്രം ചോർത്തി മാധ്യമങ്ങൾക്ക് നൽകി എന്ന ദിലീപിന്റെ വാദത്തിൽ കോടതി അന്വേഷണ ഉത്തരവിട്ടു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് പൊലീസിനെ പ്രതിസ്ഥാനത്ത് നിർത്തി അന്വേഷണത്തിന് ഉത്തരവിട്ടത്. ഇത് രാമൻപിള്ള വക്കീലിന്റെ തന്ത്രങ്ങളുടെ വിജയമാണ്. പൊലീസിനെ പ്രതിക്കൂട്ടിലാക്കാൻ രാമൻപിള്ള നടത്തിയ നീക്കം വിജയിച്ചതിന്റെ ഫലം. കുറ്റപത്രത്തിലെ വിശദാംശങ്ങൾ മാധ്യമങ്ങളിൽ വന്നത് ചൂണ്ടിക്കാണിച്ചാണ് ദിലീപ് കോടതിയെ സമീപിച്ചിരുന്നത്. വിവരങ്ങൾ അന്വേഷണ സംഘം മനഃപൂർവം ചോർത്തി നൽകുകയായിരുന്നെന്നാണ് ഹർജിയിൽ ആരോപിച്ചിരുന്നത്. എന്നാൽ വിവരങ്ങൾ ചോർത്തിയത് പ്രതികൾ തന്നെയാണെന്നാണ് പൊലീസ് കോടതിയിൽ പറഞ്ഞത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്താനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. സംഭവത്തിൽ അന്വഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് തങ്ങൾ ഹർജി നൽകിയതെന്നും കോടതി ഇതംഗീകരിച്ചെന്നും ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞു. എന്ന
അങ്കമാലി: നടിയെ ആക്രമിച്ച കേസിലെ കുറ്റ പത്രം പൊലീസ് ചോർത്തി എന്ന ദിലീപിന്റെ വാദം ശരി തന്നെ. പൊലീസ് കുറ്റപത്രം ചോർത്തി മാധ്യമങ്ങൾക്ക് നൽകി എന്ന ദിലീപിന്റെ വാദത്തിൽ കോടതി അന്വേഷണ ഉത്തരവിട്ടു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് പൊലീസിനെ പ്രതിസ്ഥാനത്ത് നിർത്തി അന്വേഷണത്തിന് ഉത്തരവിട്ടത്. ഇത് രാമൻപിള്ള വക്കീലിന്റെ തന്ത്രങ്ങളുടെ വിജയമാണ്. പൊലീസിനെ പ്രതിക്കൂട്ടിലാക്കാൻ രാമൻപിള്ള നടത്തിയ നീക്കം വിജയിച്ചതിന്റെ ഫലം.
കുറ്റപത്രത്തിലെ വിശദാംശങ്ങൾ മാധ്യമങ്ങളിൽ വന്നത് ചൂണ്ടിക്കാണിച്ചാണ് ദിലീപ് കോടതിയെ സമീപിച്ചിരുന്നത്. വിവരങ്ങൾ അന്വേഷണ സംഘം മനഃപൂർവം ചോർത്തി നൽകുകയായിരുന്നെന്നാണ് ഹർജിയിൽ ആരോപിച്ചിരുന്നത്. എന്നാൽ വിവരങ്ങൾ ചോർത്തിയത് പ്രതികൾ തന്നെയാണെന്നാണ് പൊലീസ് കോടതിയിൽ പറഞ്ഞത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്താനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. സംഭവത്തിൽ അന്വഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് തങ്ങൾ ഹർജി നൽകിയതെന്നും കോടതി ഇതംഗീകരിച്ചെന്നും ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ, വിധിപ്പകർപ്പ് കിട്ടിയാലേ അതിലെ നടപടിക്രമങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും കേസ് രേഖകളും നൽകണമെന്ന ദിലീപിന്റെ ഹർജികൾ കോടതി ഈ മാസം 22-ലേക്കു മാറ്റി. കുറ്റപത്രത്തിന്റെ പൂർണമായ ഉത്തരവാദിത്വം അന്വേഷണ സംഘത്തിന്റേതാണ്. അതുകൊണ്ട് കുറ്റപത്രം ചോർന്ന സംഭവത്തിന്റെ ഉത്തരവാദിത്വവും അന്വേഷണ ഉദ്യോഗസ്ഥർക്കാണെന്നാണ് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടത്. ഇതോടെ തനിക്കിതെരെ പൊലീസ് ഗൂഢാലോചന നടത്തുന്നുവെന്ന വാദവും സമർത്ഥമായി അവതരിപ്പിക്കാൻ ദിലീപിനാകും.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും കേസ് രേഖകളും നൽകണമെന്ന ദിലീപിന്റെ ഹർജികൾ കോടതി 22ലേക്ക് മാറ്റിവെച്ചു. ഈ ഹർജികളിൽ എതിർ സത്യവാങ്മൂലം നൽകാൻ പ്രൊസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹർജി മാറ്റിവെച്ചത്. നടി നൽകിയ മൊഴി അനുസരിച്ചുള്ള ദൃശ്യങ്ങളല്ല വീഡിയോയിൽ ഉള്ളതെന്നും ഓടുന്ന വണ്ടിയിൽ വെച്ചല്ല പീഡനം നടന്നിരിക്കുന്നതെന്നും മൊഴിയും ദൃശ്യങ്ങളും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് ദിലീപ് ഹർജി നൽകിയിരുന്നത്.
മെമ്മറി കാർഡിൽ നിന്നും ലഭിച്ച നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ദിലീപ് പ്രധാനമായും ആവശ്യപ്പെടുന്നത്.ദൃശ്യങ്ങളുടെ ആധികാരികത ദിലീപ് തന്റെ ഹർജിയിൽ ചോദ്യം ചെയ്തിരുന്നു. ദൃശ്യങ്ങൾ നിർത്തിയിട്ട വാഹനത്തിൽ നിന്നുള്ളതാണെന്നാണ് പ്രതിഭാഗം ഉന്നയിക്കുന്ന ആക്ഷേപം. ദൃശ്യങ്ങളിൽ നിന്നും ഒരു സ്ത്രീ ശബ്ദം എഡിറ്റ് ചെയ്ത് മാറ്റിയിട്ടുണ്ടെന്നും ഇവർ നൽകുന്ന നിർദ്ദേശങ്ങൾ ഇടയ്ക്ക് കേൾക്കാനാവുന്നുണ്ടെന്ന വാദവും ഹർജിയിൽ ഉന്നയിക്കുന്നുണ്ട്. നേരത്തേ ദിലീപിന്റെ അഭിഭാഷകൻ മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിൽ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു.
അതേസമയം, ദൃശ്യങ്ങൾ പ്രതിഭാഗത്തിന് നൽകുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് അന്വേഷണസംഘം ചൂണ്ടിക്കാണിക്കുന്നു. നടിയെ അപമാനിച്ച് കേസ് ദുർബലപ്പെടുത്താനുള്ള സാധ്യതയുണ്ടെന്നും പൊലീസ് സംശയിക്കുന്നു. ഇതുൾപ്പെടെയുള്ള കാര്യങ്ങൾ കാണിച്ച് പ്രോസിക്യൂഷൻ 22 ന് മുമ്പ് എതിർസത്യവാങ്മൂലം നൽകുമെന്നാണ് വിവരം.