- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീ രാമൻ പിള്ളയുടെ ചാരനാകണം, അല്ലെങ്കിൽ കുടുംബത്തെ പെടുത്തും; രണ്ട് കേസുകളിലും എന്നെ കുടുക്കിയത് ബൈജു പൗലോസ്; തെളിവുകൾ കൈവശമുണ്ട്; ദിലീപിന്റെ ഫോണിലെ ഫോട്ടോസ് പെൻഡ്രൈവിലേക്ക് കോപ്പി ചെയ്ത് നൽകിയതും ഞാനാണ്; സൈബർ തെളിവുകൾ നശിപ്പിച്ചതിൽ ബി.രാമൻ പിള്ളയുടെ പേര് പറയാൻ സമ്മർദ്ദം എന്ന് സൈബർ വിദഗ്ധൻ സായ് ശങ്കർ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സൈബർ തെളിവുകൾ നശിപ്പിച്ചതിൽ ദിലീപിന്റെ അഭിഭാഷകനായ ബി. രാമൻപിള്ളയുടെ പേര് പറയണമെന്ന് അന്വേഷണസംഘം നിർബന്ധിച്ചുവെന്ന് സൈബർ വിദഗ്ധൻ സായ് ശങ്കർ.അന്വേഷണ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ച ആളാണ് സായ് ശങ്കർ. റിപ്പോർട്ടർ ടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ദിലീപിന്റെ ഫോണിലെ ഫോട്ടോകൾ അടക്കമുള്ള വിവരങ്ങൾ ഡിലീറ്റ് ചെയ്യപ്പെട്ടതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോഴാണ് ദിലീപിന്റെ അഭിഭാഷകന്റെ പേര് പറയാൻ നിർബന്ധിച്ചതെന്നും സായ് ശങ്കർ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് സായ് ശങ്കർ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.
രാമൻ പിള്ളയുടെ ചാരനാകണമെന്നും അല്ലെങ്കിൽ കുടുംബത്തെ പെടുത്തുമെന്ന് ഡിവൈഎസ്‌പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയെന്നും സായ് ശങ്കർ പറഞ്ഞു. ദിലീപ് ആവശ്യപ്പെട്ടത് പ്രകാരമാണ് അദ്ദേഹത്തിന്റെ ഫോണിലെ ഫോട്ടോസ് താൻ പെൻഡ്രൈവിലേക്ക് കോപ്പി ചെയ്ത് നൽകിയതെന്നും സായ് ശങ്കർ പറഞ്ഞു.
ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ ഭാര്യയുടെ കസിന്റെ വിവാഹമോചനത്തിൽ ഇടപെട്ടതോടെയാണ് അദ്ദേഹത്തിന് തന്നോട് വിരോധം തോന്നിയതെന്ന് കോഴിക്കോട് സ്വദേശിയായ സൈബർ വിദഗ്ധൻ പറഞ്ഞു. തന്റെ പിന്നാലെ നടക്കുകയാണ് ബൈജു പൗലോസെന്നും തന്റെ പേരിലുള്ള രണ്ട് കേസുകളും വ്യാജമാണെന്നും പറഞ്ഞു.
സായ് ശങ്കർ ചാനലിൽ പറഞ്ഞത് ഇങ്ങനെ
'സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒരു ദിവസം രാത്രി ബൈജു പൗലോസ് എന്നെ വിളിച്ചത്. തുടർന്ന് തൃശൂർ പൊലീസ് അക്കാദമിയിലേക്ക് കൊണ്ടുപോയി. മൂന്ന് മണിക്കൂറോളം അവിടെയായിരുന്നു. അവിടെ നടന്ന എല്ലാ കാര്യങ്ങളും ഞാൻ റെക്കോഡ് ചെയ്തിട്ടുണ്ട്. ആരും അറിയാതെ എനിക്കും റെക്കോഡ് ചെയ്യാൻ അറിയാം.''
വിവരങ്ങൾ ചോദിച്ച ശേഷം ബൈജു പൗലോസ് പറഞ്ഞു, നിന്നെ ദ്രോഹിക്കില്ല, പക്ഷെ നീ രാമൻ പിള്ളയുടെ ചാരനാകണം. അല്ലെങ്കിൽ കുടുംബത്തെ പെടുത്തും. ഇതും ഞാൻ റെക്കോഡ് ചെയ്തിട്ടുണ്ട്. രണ്ട് കേസുകളിലും എന്നെ കുടുക്കിയത് ബൈജു പൗലോസാണ്. അതിന്റെ തെളിവുകൾ കൈവശമുണ്ട്. ദിലീപിനെ രാമൻ പിള്ളയുടെ ഓഫീസിൽ വച്ച് കണ്ടിരുന്നു. അന്ന് ദിലീപ് എന്നോട് പറഞ്ഞു, ഫോണിലെ ഫോട്ടോസ് പെൻഡ്രൈവിലേക്ക് മാറ്റി തരണമെന്ന്. ഞാനത് ചെയ്തു കൊടുത്തു. ദിലീപിനെ ആദ്യമായാണ് അന്ന് കാണുന്നത്.''
ബൈജു പൗലോസ് വെള്ളിയാഴ്‌ച്ച വിളിച്ച് പറഞ്ഞത്, രാമൻ പിള്ളയുടെ ഓഫീസിൽ നടക്കുന്ന സംഭാഷണങ്ങളെല്ലാം റെക്കോഡ് ചെയ്യണം, വൈഫൈ ഹാക്ക് ചെയ്യണം. അല്ലെങ്കിൽ കുടുംബത്തെ പെടുത്തുമെന്നാണ്. വർഷങ്ങളായി ബൈജു എന്റെ പുറകിലാണ്. എന്തിനാണെന്ന് അറിയില്ല. ബൈജു പൗലോസിന്റെ ഭാര്യയുടെ കസിന്റെ വിവാഹം മോചനത്തിൽ ഇടപെടാത്തിന്റെ
പേരിലാണ് വിരോധം. എസ്‌പി സുദർശനും കേസിന്റെ പേരും പറഞ്ഞ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.''
മറുനാടന് മലയാളി ബ്യൂറോ