- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിന് കനത്ത തിരിച്ചടി; വധ ഗൂഢാലോചനക്കേസിൽ അന്വേഷണം സ്റ്റേ ചെയ്യില്ല; ക്രൈം ബ്രാഞ്ചിന് അന്വേഷണം തുടരാം എന്ന് നിർദ്ദേശം; കേസിൽ വിശദമായ വാദം കേൾക്കാമെന്നും കോടതി; ഹർജിയിൽ വാദം 28 ന് തുടരും
കൊച്ചി: വധഗൂഢാലോചനക്കേസ് റദ്ധാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ ദിലീപിന് തിരിച്ചടി. വധ ഗൂഢാലോചന കേസ് അന്വേഷണം കോടതി സ്റ്റേ ചെയ്തില്ല. ക്രൈം ബ്രാഞ്ചിന് അന്വേഷണം തുടരാം എന്ന് ഹൈക്കോടതി വിധിച്ചു. കേസിൽ വിശദമായ വാദം കേൾക്കാം എന്ന് കോടതി അറിയിച്ചു.
രാവിലെ കേസ് പരിഗണിച്ചപ്പോൾ വിശദമായ വാദമാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് കെ ഹരിപാൽ ചോദിച്ചു. അങ്ങനെയെങ്കിൽ കേസ് അവധിക്കു ശേഷം കേൾക്കാമെന്ന് ജഡജി പറഞ്ഞു. ഇതിനോടു പ്രതികരിച്ചുകൊണ്ടാണ് ദിലീപിന്റെ അഭിഭാഷകൻ സ്റ്റേ ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഒന്നര മണിക്കൂർ സമയം മതിയെന്ന് അഭിഭാഷകൻ അറിയിച്ചെങ്കിലും കോടതി കേസ് മാറ്റിവയ്ക്കുകയായിരുന്നു. ഈ മാസം 28ന് ഹർജിയിൽ വാദം തുടരും.
കേസിൽ താൻ തെളിവുകൾ നശിപ്പിച്ചുവെന്ന പ്രോസിക്യൂഷൻ വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ദിലീപ് കോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ തെളിവുകൾ നശിപ്പിച്ചിട്ടില്ലെന്ന് ദിലീപ് ഹൈക്കോടതിയെ അറിയിച്ചു.ഫോണുകൾ പരിശോധിച്ച ഫോറൻസിക് റിപ്പോർട്ടും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ നൽകിയ വിശദീകരണവും തമ്മിൽ വൈരുധ്യമുണ്ട്. തന്റെ വീട്ടിലെ സഹായി ആയിരുന്ന ദാസന്റെ മൊഴി പൊലീസുകാർ പറഞ്ഞു പഠിപ്പിച്ചതാണെന്നും ദിലീപിന്റെ മറുപടിയിൽ പറയുന്നു.
നടിയെ ആക്രമിച്ച കേസുമായോ വധഗൂഢാലോചന കേസുമായോ ബന്ധപ്പെട്ട ഒരു തെളിവുകളും തന്റെ ഫോണുകളിൽ നിന്ന് നശിപ്പിച്ചിട്ടില്ലെന്നാണ് ഹൈക്കോടതിയിൽ നൽകിയ മറുപടിയിൽ ദിലീപ് വ്യക്തമാക്കുന്നത്. കേസുമായി ബന്ധമില്ലാത്ത വാട്സ് ആപ്പ് ചാറ്റുകൾ മാത്രമാണ് ഡിലീറ്റ് ചെയ്തത്.വധഗൂഢാലോചന കേസ് രജിസ്റ്റർ ചെയ്യുന്നതിന് ഏറെ മുമ്പ് തന്നെ ഫോണുകൾ സ്വകാര്യ ലാബിൽ ഫോറൻസിക് പരിശോധനക്ക് അയക്കാൻ തീരുമാനിച്ചിരുന്നു.
ബാലചന്ദ്രകുമാറുമായുള്ള സംഭാഷണങ്ങളുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിനാണ് ഫോറൻസിക് പരിശോധനക്ക് അയച്ചത്. സാധാരണ രീതിയിൽ ഫോണിൽ നിന്ന് വീണ്ടെടുക്കാൻ സാധിക്കാത്ത സംഭാഷണങ്ങളും ഡേറ്റയും ശേഖരിക്കുകയാണ് ഇതിലൂടെ ചെയ്തത്. ഫോണുകളിൽ നിന്ന് ഒരു തരത്തിലുള്ള വിവരങ്ങളും നശിപ്പിച്ചിട്ടില്ലെന്നും ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്്രൈകംബ്രാഞ്ച് വീണ്ടെടുത്ത ദിലീപിന്റെ കോൾ ലിസ്റ്റിൽ ഡിഐജി സഞ്ജയ്കുമാർ ഗുരുദീനും ഉണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഡിഐജി സഞ്ജയ്കുമാർ ഗുരുദീനുമായുള്ള സംഭാഷണമാണ് ഡിലീറ്റ് ചെയ്തത്. ഇരുവരും തമ്മിലുള്ള സംഭാഷണം നാലുമിനിറ്റ് നീണ്ടു. ബാലചന്ദ്രകുമാറിന്റെ പരാതിയിൽ കേസെടുക്കുന്നതിന് ഒരു ദിവസം മുൻപായിരുന്നു സംഭാഷണം.
മറുനാടന് മലയാളി ബ്യൂറോ