കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നിർണ്ണായക വെളിപ്പെടുത്തലുകൾ. നടി ആക്രമിക്കപ്പെട്ടതല്ലെന്നും നടന്നത് നടിയും സുനിയും ചേർന്ന് ആസൂത്രണം ചെയ്ത ഗൂഢാലോചനയായിരുന്നെന്നും കേസിലെ രണ്ടാം പ്രതി മാർട്ടിൻ വെളിപ്പെടുത്തിയെന്ന സൂചന. തട്ടിക്കൊണ്ടു പോകലെന്നും വാഹനമോടിച്ച രണ്ടാംപ്രതി മാർട്ടിന്റേതാണ് വെളിപ്പെടുത്തൽ. ഗൂഢാലോചന നടത്തിയത് നടിയും സുനിയും നടനും നിർമ്മാതാവുമായ ലാലും ചേർന്നായിരുന്നെന്ന് മാർട്ടിൻ പറഞ്ഞതായിട്ടാണ് റിപ്പോർട്ട്. കേസിൽ ഇതുവരെ നടന്ന അന്വേഷണങ്ങൾ കെട്ടുകഥയെന്ന് ഉറപ്പിക്കുന്ന മാർട്ടിന്റെ വെളിപ്പെടുത്തിലിന്റെ വിശദാംശങ്ങൾ മംഗളം ടെലിവിഷനാണ് പുറത്തു വിട്ടിരിക്കുന്നത്.

കേസിൽ അമ്പരപ്പിക്കുന്ന ട്വിസ്റ്റുകൾ വെളിപ്പെടുന്നതോടെ ദിലീപ് 85 ദിവസം ജയിലിൽ കിടന്ന കേസ് തകിടം മറിയുകയും നടിയെ ആക്രമിച്ചെന്ന കേസ് തന്നെ കെട്ടുകഥയാകുന്ന തരത്തിലുള്ളതാണ് വെളിപ്പെടുത്തൽ. പൾസർ സുനിക്കും നടിക്കും തമ്മിൽ ബന്ധമുണ്ടെന്നും ആക്രമണം കെട്ടുകഥയാണെന്നുമാണ് മാർട്ടിൻ പറയുന്നത്. കഴിഞ്ഞ ദിവസം അങ്കമാലി കോടതിയിൽ മാർട്ടിൻ രഹസ്യ മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ വമ്പൻ ട്വിസ്റ്റുണ്ടായെന്ന സൂചനകൾ പുറത്തുവരുന്നത്. നേരത്തെ ദിലീപ് ഫാൻസിന്റെ ഫെയ്‌സ് ബുക്ക് പേജായ ദിലീപ് ഓൺലൈനും മാർട്ടിന്റെ വെളിപ്പെടുത്തൽ ദിലീപിന് അനുകൂലമാണെന്ന് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മംഗളം ടിവി നിർണ്ണായക വിവരങ്ങൾ പുറത്തു വിടുന്നത്.

നടന്നത് നടിയുൾപ്പെട്ട ഗൂഢാലോചനയെന്നാണ് മാർട്ടിന്റെ വെളിപ്പെടുത്തലായി മംഗളം റിപ്പോർട്ട് ചെയ്യുന്നത്. പൾസർ സുനിയുടെ ഫോൺകോളുകൾ അറ്റൻഡ് ചെയ്തത് നടിയായിരുന്നു. നടിയുടെ വീട്ടിൽ എത്തുമ്പോൾ ഫോൺ അവർക്ക് കൈമാറണമെന്ന് സുനി തന്നോടു പറഞ്ഞു. സുനി വല്ലതും പറഞ്ഞുവിട്ടോയെന്ന നടി ചോദിച്ചു. സുനിയുടെ ഫോൺ വന്നപ്പോൾ നടി ഫോൺ വാങ്ങി. കാർ സ്റ്റാർട്ട് ചെയ്ത ശേഷം എസി ഓണാക്കിയ ശേഷം കാറിൽ നിന്നും ഇറങ്ങാൻ നടി ആവശ്യപ്പെട്ടു. യാത്രയിലുടനീളം സുനിയുടെ ഫോൺ എടുത്തത് നടിയായിരുന്നെന്നും മാർട്ടിൻ പറഞ്ഞു. എയർപോർട്ട് സിഗ്‌നൽ എത്തുമ്പോൾ പറയണമെന്ന നിർദ്ദേശിച്ചു. സിഗ്‌നൽ എത്തിയപ്പോൾ അൽപ്പംകൂടി മുമ്പോട്ടു പോകാൻ പറഞ്ഞു.

ഇടയ്ക്കിടെ എവിടെ എത്തി എന്ന് ചോദിച്ചുകൊണ്ടിരുന്നു. ഇവിടെ നിന്നും മൂന്നു പേർ വാഹനത്തിൽ കയറി. വഴിയരികിൽ കാരാവൻ വണ്ടി കാണുമ്പോൾ നിർത്തണമെന്ന് പറഞ്ഞു. നടിയും ഇവരും തമ്മിൽ കോടികളുടെ കണക്കു പറയുന്നുണ്ടായിരുന്നു. 80 കോടി, 150 കോടി എന്നെല്ലാം പറയുന്നത് കേട്ടു. നിന്റെ ഇഷ്ടംപോലെ ചെയ്തുകൊള്ളാൻ നടി പറഞ്ഞു. നടിയോട് ചേച്ചീ എന്തു ചെയ്യണമെന്ന് ചോദിച്ചു. പാലാരിവട്ടം കഴിഞ്ഞപ്പോൾ പൾസർ സുനി കയറി. കാരവനിൽ കയറിയ തന്നെ കയ്യും കാലും കെട്ടിയിട്ടു മർദ്ദിച്ചു. തുടർന്ന് നടിയുണ്ടായിരുന്ന വാഹനം കാക്കനാടിന് ഓടിച്ചു പോയി. രാത്രി 7.38 മുതൽ നടി സുനിയുമായി സംസാരിച്ചത് 15 മിനിറ്റായിരുന്നു.

കാക്കനാട് വിജനമായ സ്ഥലത്ത നടിയും സുനിയുമുള്ള വാഹനം നിർത്തിയിട്ടിരുന്നു. തന്നോട് ആ വാഹനം വീണ്ടു ഓടിക്കാൻ പറഞ്ഞ കാരാവനിൽ നിന്നിറക്കി വിട്ടു. വാഹനത്തിൽ സുനിയും നടിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. നീയെന്നെ ചതിക്കരുതെന്ന് നടി സുനിയോട് പറയുന്നത് കേട്ടു. നിന്നെ ഏൽപ്പിച്ചയാളെ എനിക്ക് പൂർണ്ണ വിശ്വാസമാണെന്നു നടി സുനിയോട് പറഞ്ഞു. തുടർന്ന് നടിയെ കൊണ്ടാക്കാൻ സുനി ആവശ്യപ്പെടുകയും ലാൽ ക്രിയേഷൻസിൽ കൊണ്ടാക്കാൻ നടി ആവശ്യപ്പെട്ടെന്നും മാർട്ടിൻ പറഞ്ഞു. ആലുവ ജയിലിൽ മാർട്ടിനെ പിതാവ് ആന്റണി സന്ദർശിച്ചപ്പോൾ പിതാവിനോട് എല്ലാം മാർട്ടിൻ തുറന്നുപറഞ്ഞിരുന്നു.

യഥാർത്ഥ പ്രതികളിൽ പലരും സാക്ഷി പട്ടികയിലാണ്. മാപ്പുസാക്ഷിയായ പൊലീസുകാരൻ അനീഷും ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ആരോപണം. ലാലും നടിയും വധഭീഷണി മുഴക്കിയെന്നും മാർട്ടിൻ പറയുന്നു. തിരിച്ചറിയൽ പരേഡിനിടെയായിരുന്നു വധഭീഷണിയെന്നും പറഞ്ഞു. ഇക്കാര്യങ്ങളാണോ കോടതിക്ക് മുമ്പിൽ മാർട്ടിൻ രഹസ്യമൊഴിയായി നൽകിയതെന്ന് വ്യക്തമല്ല. എന്നാൽ സ്വയം രക്ഷപ്പെടാനുള്ള തന്ത്രമാണ് മാർട്ടിൻ നടത്തുന്നതെന്നാണ് പൊലീസ് നൽകുന്ന സൂചന. ദിലീപ് ജയിലിൽ നിന്ന് പുറത്തിറങ്ങുന്നതിനെ പൊലീസ് എതിർത്തതും ഇതു കൊണ്ടാണ്. മാർട്ടിന്റെ വെളിപ്പെടുത്തലുകൾ കേസ് അന്വേഷണത്തെ സ്വാധീനിക്കില്ലെന്നും പ്രോസിക്യൂഷൻ പറയുന്നു.

ദിലീപിനെ കുടുക്കിയ ഗൂഢാലോചനക്കേസിലെ പ്രധാന ഘടകം മാർട്ടിനായിരുന്നു. കേസിൽ മാർട്ടിനെ മാപ്പുസാക്ഷിയാക്കാനായിരുന്നു പ്രോസിക്യൂഷന് താൽപ്പര്യം. എന്നാൽ അതിന് മാർ്ട്ടിൻ വഴങ്ങിയില്ല. ഇപ്പോൾ മാർട്ടിൻ ചില നിർണ്ണായക വെളിപ്പെടുത്തൽ നടത്തുന്നു. നടിയെ ആക്രമിച്ച കേസിൽ നേരിട്ട് പങ്കെടുത്തയാളാണ് മാർട്ടിൻ. ഗൂഢാലോചനയെ പറ്റി സൂചനകൾ നൽകിയത് മാർട്ടിനാണ്. പൾസർ സുനിയുമായി തെറ്റിപിരിഞ്ഞാണ് കുറേക്കാലമായി കാക്കനാട്ടെ സബ് ജയിലിൽ മാർട്ടിൻ കഴിഞ്ഞിരുന്നത്. തന്നെ കേസിൽ ഒറ്റികൊടുക്കുകയാണെന്നാണ് മാർട്ടിന്റെ പക്ഷം. ഇതാണ് ഇരുവരും പിരിയാൻ കാരണം. ഇത് മനസ്സിലാക്കിയാണ് മാർട്ടിനെ മാപ്പുസാക്ഷിയാക്കാൻ ശ്രമിച്ചത്. അത് നടന്നില്ലെന്ന് മാത്രമല്ല, ഇപ്പോൾ പൂർണ്ണമായും ദിലീപിന്റെ പക്ഷത്തേക്ക് മാറുകയാണ് മാർട്ടിൻ.

മാർട്ടിന്റെ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് പൊലീസ്. ദീലപിന് ഏറെ അനുകൂലമായ നിയമ സാഹചര്യം ഒരുക്കുന്നതാണ് മാർട്ടിന്റെ പുതി നിലപാട്. സുനി മുന്നിൽ നിൽക്കുമ്പോൾ ഒന്നും വെളിപ്പെടുത്താൻ തനിക്ക് ധൈര്യമില്ലെന്നും മാർട്ടിൻ പറഞ്ഞു. റിമാൻഡ് കാലാവധി കഴിഞ്ഞതു കൊണ്ട് പൾസർ സുനിയെയും മാർട്ടിനെയും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ എത്തിച്ചപ്പോഴാണ് തനിക്ക് ചിലത് പറയാനുണ്ടെന്ന് മാർട്ടിൻ കോടതിയെ അറിയിച്ചത്. മാർട്ടിന്റെ ആവശ്യ പ്രകാരം സുനിയെയും മറ്റു പ്രതികളെയും പുറത്തേക്ക് കൊണ്ടു പോവാൻ കോടതി നിർദ്ദേശിച്ചു. തുടർന്ന് അടച്ചിട്ട മുറിയിലാണ് കോടതി മാർട്ടിന്റെ വെളിപ്പെടുത്തൽ കേട്ടത്. ഈ സാഹചര്യത്തിലാണ് ദിലീപിന് അനുകൂലമായി ദിലീപ് ഓൺലൈൻ കാര്യങ്ങൾ വിശദീകരിക്കുന്നതും.

ദിലീപ് ജയിലിൽ കഴിച്ച ഉപ്പ് മാവിന്റെ നിറം അന്വേഷിച്ച മാധ്യമങ്ങൾ വാദി തന്നെ പ്രതിയാവുന്ന തരത്തിൽ കേസ് വഴി തിരിഞ്ഞിട്ടും കോടതിയിൽ പറഞ്ഞ ദിലീപിന്റെ ആരോപണം മുക്കാൻ ശ്രമിക്കുന്നത് ആർക്ക് വേണ്ടിയാണെന്ന് ദിലീപ് ഓൺലൈൻ ചോദിക്കുന്നു. സത്യങ്ങൾ ഓരോന്നായി പുറത്തു വരികയാണെന്നും ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും ദിലീപ് ഓൺലൈൻ ഫേസ്‌ബുക്ക് പേജിലൂടെ പറയുന്നു.