- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെളിവുകളോ സാക്ഷിമൊഴികളോ ഇല്ലെങ്കിലും പൊലീസിനെയും നടിയേയും മോശക്കാരാക്കുന്നു; സിഡിയിലെ സ്ത്രീ ശബ്ദത്തിൽ നടക്കുന്ന പ്രചരണം കുതന്ത്രങ്ങളുടെ ഭാഗം; നടനെ കേസിൽ കുടുക്കിയെന്നതും പച്ചക്കള്ളം; ചാനൽ ചർച്ചകളിലെ ദിലീപ് ഫാൻസുകാർക്കെതിരെ കേസെടുക്കാനുറച്ച് പൊലീസ്; ഡിജിപിയുടെ സമ്മതം കിട്ടിയാൽ സിനിമാക്കാരെ അറസ്റ്റ് ചെയ്യാൻ സാധ്യത
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മാധ്യമങ്ങൾ വഴിതെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് ദിലീപിന്റെ അടുപ്പക്കാരെ കുടുക്കാൻ പൊലീസ് നീക്കം തുടങ്ങിയതായി സൂചന. കഴിഞ്ഞ ഏതാനും ആഴ്ചകളായി അന്വേഷണ സംഘത്തെയും നടിയെയും പ്രതിക്കൂട്ടിലാക്കുന്ന തരത്തിൽ ദൃശ്യമാധ്യമങ്ങൾ വഴി വിവാദവെളിപ്പെടുത്തലുകൾ നടത്തിയവർക്കെതിരെ കേസെടുത്ത് നടപടികളുമായി മുന്നോട്ടുപോകുന്നകുന്നതിന് പൊലീസ് ഉന്നത തലത്തിൽ തീരുമാനമടുത്തതായിട്ടാണ് ലഭ്യമായ വിവരം.എന്നാൽ ഇക്കാര്യം അന്വേഷക സംഘം സ്ഥിരീകരിച്ചിട്ടില്ല. കേസിൽ പൊലീസിന്റെ പക്കലുള്ള ഫോൺ സംഭാഷണത്തിൽ ഒരു സ്ത്രീ ശബ്ദം ഉണ്ടെന്നും ആക്രമണം നാടകമായിരുന്നെന്നും ദിലീപിനെ കേസിൽ കുടുക്കിയതിൽ ഈ ശബ്ദത്തിന്റെ ഉടമായായ സ്ത്രീക്ക് പങ്കുണ്ടെന്നും ഇവരെ പൊലീസ് തന്ത്രപൂർവ്വം കേസിൽ നിന്നൊഴിവാക്കുകയായിരുന്നെന്നുമായിരുന്നു ദിലീപ് അനികൂലികളുടെ ചാനൽ ചർച്ചകളിലെ പ്രാധന ആരോപണം. തെളിവുകളോ സാക്ഷിമൊഴികളോ ഇല്ലാതെ ഇക്കൂട്ടർ പൊലീസിനെയും നടിയെയും മോശക്കാരാക്കുന്ന തരത്തിൽ വാർത്തമാധ്യമങ്ങളിൽ നടത്തിയ വെളിപ്പെടുത്തലുകൾ സേനയ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മാധ്യമങ്ങൾ വഴിതെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് ദിലീപിന്റെ അടുപ്പക്കാരെ കുടുക്കാൻ പൊലീസ് നീക്കം തുടങ്ങിയതായി സൂചന. കഴിഞ്ഞ ഏതാനും ആഴ്ചകളായി അന്വേഷണ സംഘത്തെയും നടിയെയും പ്രതിക്കൂട്ടിലാക്കുന്ന തരത്തിൽ ദൃശ്യമാധ്യമങ്ങൾ വഴി വിവാദവെളിപ്പെടുത്തലുകൾ നടത്തിയവർക്കെതിരെ കേസെടുത്ത് നടപടികളുമായി മുന്നോട്ടുപോകുന്നകുന്നതിന് പൊലീസ് ഉന്നത തലത്തിൽ തീരുമാനമടുത്തതായിട്ടാണ് ലഭ്യമായ വിവരം.എന്നാൽ ഇക്കാര്യം അന്വേഷക സംഘം സ്ഥിരീകരിച്ചിട്ടില്ല.
കേസിൽ പൊലീസിന്റെ പക്കലുള്ള ഫോൺ സംഭാഷണത്തിൽ ഒരു സ്ത്രീ ശബ്ദം ഉണ്ടെന്നും ആക്രമണം നാടകമായിരുന്നെന്നും ദിലീപിനെ കേസിൽ കുടുക്കിയതിൽ ഈ ശബ്ദത്തിന്റെ ഉടമായായ സ്ത്രീക്ക് പങ്കുണ്ടെന്നും ഇവരെ പൊലീസ് തന്ത്രപൂർവ്വം കേസിൽ നിന്നൊഴിവാക്കുകയായിരുന്നെന്നുമായിരുന്നു ദിലീപ് അനികൂലികളുടെ ചാനൽ ചർച്ചകളിലെ പ്രാധന ആരോപണം.
തെളിവുകളോ സാക്ഷിമൊഴികളോ ഇല്ലാതെ ഇക്കൂട്ടർ പൊലീസിനെയും നടിയെയും മോശക്കാരാക്കുന്ന തരത്തിൽ വാർത്തമാധ്യമങ്ങളിൽ നടത്തിയ വെളിപ്പെടുത്തലുകൾ സേനയ്ക്കും ബാധിക്കപ്പെട്ടവർക്കും പൊതുസമൂഹത്തിൽ അവമതിപ്പിന് കാരണമായെന്നും ഇത് തുടർന്നാൽ കേസ് മറ്റൊരുവഴിക്ക് നീങ്ങുമെന്നും വിലിരുത്തിയാണ് പൊലീസ് ഇക്കാര്യത്തിൽ നിയമമടപടിയിലേക്ക് കടക്കാൻ തീരുമാനിച്ചതെന്നാണ് അറിയുന്നത്.
നടിയെ ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങളിൽ നിന്നും ചില സംഭാഷണ ശകലങ്ങൾ അടർത്തിമാറ്റി നടിയെ വീണ്ടും അപമാനിക്കാനുള്ള ശ്രമമാണ് ദിലീപ് നടത്തുന്നതെന്ന കർശന നിലപാടുമായി അന്വേഷണ സംഘം കോടതിയേയും സമീപിക്കും. നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപിന് നടിയുടെ ദൃശ്യങ്ങൾ നൽകരുതെന്ന് പൊലീസ് ആവശ്യപ്പെടും. ദൃശ്യങ്ങൾ ആവശ്യപ്പെട്ട് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ദിലീപ് ഹർജി സമർപ്പിച്ചിരുന്നു. കേസ് പരിഗണിക്കാനിരിക്കെ പൊലീസ് ഇക്കാര്യം കാണിച്ച് എതിർ സത്യവാങ്മൂലം നൽകും.
കേസിലെ മുഖ്യപ്രതി പൾസർ സുനി പകർത്തിയ നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. ചട്ടപ്രകാരം ഈ തെളിവുകൾ തനിക്ക് ലഭിക്കേണ്ടതാണെന്ന് ഹർജിയിൽ പറയുന്നു. സുനിയുടെ മെമ്മറി കാർഡിൽ നിന്ന് ലഭിച്ച ഈ ദൃശ്യങ്ങൾ കേസിലെ സുപ്രധാന തെളിവാണ്. നടിയെ വീണ്ടും അപമാനിക്കാൻ ലക്ഷ്യമിട്ടാണ് ഹർജി ദൃശ്യങ്ങൾ ആവശ്യപ്പെടുന്നത് എന്നാണ് പൊലീസിന്റെ വാദം. ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്ന ഹർജിയിലെ ആരോപണത്തെയും പൊലീസ് എതിർക്കും. സാമാന്യബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നതെന്നും ദൃശ്യത്തിലെ ചില സംഭാഷണങ്ങൾ മാത്രമെടുത്ത് തെറ്റിദ്ധാരണ പരത്താനാണ് ദിലീപിന്റെ ശ്രമമെന്നുമാണ് പൊലീസ് പറയുന്നത്.
ദൃശ്യങ്ങളിൽ നിന്നും ഒരു സ്ത്രീ ശബ്ദം എഡിറ്റ് ചെയ്ത് മാറ്റിയിട്ടുണ്ടെന്നും ഇവർ നൽകുന്ന നിർദ്ദേശങ്ങൾ ഇടയ്ക്ക് കേൾക്കാനാവുന്നു എന്നുമാണ് ദിലീപ് നൽകിയ ഹർജിയിൽ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങൾ. നേരത്തേ ദിലീപിന്റെ അഭിഭാഷകൻ മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിൽ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. കേസിലെ കുറ്റപത്രം ചോർന്നതിൽ അന്വേഷണമാവശ്യപ്പെട്ട് ദിലീപ് മറ്റൊരു ഹർജിയും സമർപ്പിച്ചിരുന്നു. എന്നാൽ, ഈ ഹർജിയിൽ താക്കീത് മാത്രം നൽകിയാൽ മതിയെന്ന നിലപാടിലാണ് കോടതി. അതേസമയം, കുറ്റപത്രം ചോർത്തിയത് ദിലീപാണെന്നാണ് പൊലീസ് ഉന്നയിക്കുന്ന വാദം. ഇതിനൊപ്പമാണ് ചാനൽ ചർച്ചകളിൽ നടിയെ അപമാനിക്കുന്നവർക്കെതിരെ കേസെടുക്കാനുള്ള പൊലീസ് നീക്കവും.
സിനിമാക്കാരായ ചില ചാനൽ ചർച്ചക്കൾ അതിരുവിട്ട പരാമർശങ്ങൾ നടത്തിയെന്ന് പൊലീസ് തിരിച്ചറിയുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനാണ് പൊലീസ് തീരുമാനം. ഡിജിപിയുടെ അനുമതി കിട്ടിയാൽ ഉടൻ ഈ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്യും.