- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുന്ദരന്മാരെ കട്ടാക്കുന്ന പട്ടണത്തിൽ സുന്ദരൻ; തന്നേക്കാൾ സുന്ദരനാണെന്ന കാരണത്താൽ മീനത്തിൽ താലികെട്ട് എന്ന ചിത്രത്തിൽ നിന്ന് ഒഴിവാക്കിയത് മറ്റൊരു സുഹൃത്തിനെ
മീനത്തിൽ താലികെട്ട് എന്ന ചിത്രത്തിൽ അവസരം കിട്ടിയപ്പോൾ വളരെ സന്തോഷത്തോടെയാണ് ആ വെളുത്ത സുന്ദരൻ മെയ്‌ക്കപ്പ് ഇടാൻപോയത്. ഒപ്പം തന്റെ സുഹൃത്തായ ദിലീപിനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷവും. മെയ്‌ക്കപ്പും കേട്ട് ആക്ഷൻ പറയുന്നത് കേൾക്കാനായികാത്തു നിൽക്കുമ്പോളാണ് ആ താരം അറിയുന്നത്. ഈ സിനിമയിൽ നിന്നു തന്നെ തന്നെ കട്ട് ചെയ്തു എന്ന്. കാരണം നിസാരം. ദിലീപിനേക്കാൾ സുന്ദരനായിരുന്നു താരം. പൊക്കം കൂടുതലും. നല്ല വെളുത്തനിറം. തന്റെ ഒപ്പം അഭിനയിക്കുമ്പോൾ ഇമേജിന് കോട്ടം തട്ടുമോയെന്നായിരുന്നു ഈ പട്ടണത്തിൽ സുന്ദരന്റെ ഭയം. സംവിധായകനായിരുന്ന രാജൻ ശങ്കരാടി ദിലീപിന്റെ പിന്നാലെ നടന്ന് കാലുപിടിച്ചെങ്കിലും തീരുമാനം മാറ്റാൻ തയ്യാറായില്ല. പകരം ആരേ വേണമെന്നുകൂടി നിർദ്ദേശിച്ചു. ആ ലൊക്കേഷനിൽ നിന്ന് കരഞ്ഞിറങ്ങിയ നടൻ കഴിഞ്ഞ ദിവസം ഇക്കാര്യം ഒരു സംവിധായകനോട് വെളിപ്പെടുത്തിയപ്പോൾ വീണ്ടും പൊട്ടിക്കരഞ്ഞു. തനിക്ക് സിനിമയിൽ കൂടുതൽ അവസരങ്ങൾ തേടിയെത്തുമായിരുന്ന ആ റോൾ തട്ടിത്തെറിപ്പിച്ചതിന്റെ സങ്കടമായിരുന്നു മനസു നിറയെ. ദിലീപിനൊപ്പം
മീനത്തിൽ താലികെട്ട് എന്ന ചിത്രത്തിൽ അവസരം കിട്ടിയപ്പോൾ വളരെ സന്തോഷത്തോടെയാണ് ആ വെളുത്ത സുന്ദരൻ മെയ്‌ക്കപ്പ് ഇടാൻപോയത്. ഒപ്പം തന്റെ സുഹൃത്തായ ദിലീപിനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷവും. മെയ്‌ക്കപ്പും കേട്ട് ആക്ഷൻ പറയുന്നത് കേൾക്കാനായികാത്തു നിൽക്കുമ്പോളാണ് ആ താരം അറിയുന്നത്. ഈ സിനിമയിൽ നിന്നു തന്നെ തന്നെ കട്ട് ചെയ്തു എന്ന്.
കാരണം നിസാരം. ദിലീപിനേക്കാൾ സുന്ദരനായിരുന്നു താരം. പൊക്കം കൂടുതലും. നല്ല വെളുത്തനിറം. തന്റെ ഒപ്പം അഭിനയിക്കുമ്പോൾ ഇമേജിന് കോട്ടം തട്ടുമോയെന്നായിരുന്നു ഈ പട്ടണത്തിൽ സുന്ദരന്റെ ഭയം. സംവിധായകനായിരുന്ന രാജൻ ശങ്കരാടി ദിലീപിന്റെ പിന്നാലെ നടന്ന് കാലുപിടിച്ചെങ്കിലും തീരുമാനം മാറ്റാൻ തയ്യാറായില്ല. പകരം ആരേ വേണമെന്നുകൂടി നിർദ്ദേശിച്ചു.
ആ ലൊക്കേഷനിൽ നിന്ന് കരഞ്ഞിറങ്ങിയ നടൻ കഴിഞ്ഞ ദിവസം ഇക്കാര്യം ഒരു സംവിധായകനോട് വെളിപ്പെടുത്തിയപ്പോൾ വീണ്ടും പൊട്ടിക്കരഞ്ഞു. തനിക്ക് സിനിമയിൽ കൂടുതൽ അവസരങ്ങൾ തേടിയെത്തുമായിരുന്ന ആ റോൾ തട്ടിത്തെറിപ്പിച്ചതിന്റെ സങ്കടമായിരുന്നു മനസു നിറയെ. ദിലീപിനൊപ്പം കലാഭവനിൽ മിമിക്രി കളിച്ചു നടന്ന താരമാണ് ഗതികേടുകാരനെന്നുകൂടി ഓർക്കണം. മിമിക്രി വേദിയിലെ മിന്നുംതാരമായിരുന്ന നടനെ ഇപ്പോൾ സിനിമയിൽ കാണാറില്ല.
ആലുവ നീറിേകാട് സ്വദേശിയും കരാറുകാരനുമായ ഫിലിപ്പ് മേലേത്തിന്റെ മനസിൽ ദിലീപ് സൂത്രക്കാരനായ തട്ടിപ്പുകാരനാണ്. എല്ലാം പറഞ്ഞുറപ്പിച്ച് ഇടപെടും. കാര്യം സാധിച്ചുകഴിഞ്ഞാൽ തന്ത്രത്തിൽ ആളെ പറഞ്ഞയക്കും. പിന്നാലെ നടന്നാൽ ചെരുപ്പു തേയുകയായിരിക്കും ഫലം.
2000 ത്തിലാണ് സംഭവം. ആലുവ പറവൂർ കവലയിലെ ദിലീപിന്റെ വീടിന്റെ പുനർനിർമ്മാണം ഏറ്റെടുത്ത ഫിലിപ്പിന് നഷ്ടമായത് ലക്ഷങ്ങളാണ്. നടനായ എൻ.എഫ്. വർഗീസാണ് ദിലീപിനെ പരിചയപ്പെടുത്തിയത്. ഇരുപത് ലക്ഷം രൂപയുടെ നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയെങ്കിലും പലപ്പോഴായി അഞ്ച് ലക്ഷം രൂപയാണ് നൽകിയതെന്ന് ഫിലിപ്പ് പറയുന്നു. വീടിന്റെ ചോർച്ച ശരിയാക്കുകയായിരുന്നു പ്രധാന ജോലി.
വീടിനോട് ചേർന്ന് പുതിയ മുറികൾ നിർമ്മിച്ചു. ഇന്റീരിയർ ജോലികളും പൂർത്തിയാക്കി. നിർമ്മാണത്തിന്റെ പല ഘട്ടങ്ങളിലും പണം ആവശ്യപ്പെട്ടെങ്കിലും ദിലീപ് കുറഞ്ഞ തുകകളാണ് നൽകിയത്. പണം ആവശ്യപ്പെടുമ്പോൾ ഷൂട്ടിങ് ലൊക്കേഷനുകളിലേക്ക് എത്താൻ നിർദ്ദേശിക്കും. പണത്തിനായി തിളക്കം സിനിമയുടെ ഷൂട്ടിങ് നടന്ന പൊള്ളാച്ചി വരെ പോയെങ്കിലും പണം ലഭിച്ചില്ല. കുറേ തവണ പണം ആവശ്യപ്പെട്ടെങ്കിലും ദിലീപ് പറ്റിച്ചെന്നാണ് ഫിലിപ്പ് പറയുന്നത്. അവസാനം പണത്തിനായുള്ള ശ്രമം ഉപേക്ഷിച്ചു. ഇപ്പോൾ ഒരു പരാതി നൽകിയാലോയെന്ന ആലോചനയിലാണ് ഈ കരാറുകാരൻ.