- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാക്ക് ഡാനിയേൽ ഷൂട്ടിനിടെ ഹോട്ടലിൽ വലിയ കുപ്പി മദ്യവുമായി സാറിനെ കാണാൻ വന്നിരുന്നു; ഒരു പ്രതിമ സമ്മാനവും നൽകി; വോയിസ് കോളിൽ നടനെ വിളിക്കുന്നത് ബഹുമാനത്തോടെ സാറെന്ന്; വലിച്ചു നീട്ടാതെയുള്ള ആവശ്യപ്പെടൽ ചർച്ചയാക്കി അഡ്വ രാമൻപിള്ള; ദിലീപിന് നാളെ നിർണായകം
കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ നടൻ ദിലീപ് കോടതിയിൽ ഹാജരാക്കിയ ഓഡിയോ സന്ദേശം പുറത്ത്. വാട്‌സാപ്പ് സന്ദേശമായാണ് ബാലചന്ദ്രകുമാർ ഓഡിയോ അയച്ചതെന്ന് ദിലീപ് കോടതിയെ അറിയിച്ചു. കടംവാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്ന് ബാലചന്ദ്രകുമാർ ഓഡിയോയിൽ പറയുന്നുണ്ട്. ഈ ഓഡിയോ സത്യമാണെങ്കിൽ ബാലചന്ദ്രകുമാറും ദിലീപും തമ്മിലുള്ള അടുത്ത ബന്ധമാണ് വ്യക്തമാകുന്നത്. ബാലചന്ദ്രകുമാറിന്റെ സിനിമയിൽ നിന്ന് ദിലീപാണ് പിന്മാറിയതെന്നും വ്യക്തം.
നാളെ ഹൈക്കോടതിയിലെ ജാമ്യ ഹർജിയിൽ ഈ ഓഡിയോ അതിനിർണ്ണായകമാകുമെന്നാണ് അഡ്വ രാമൻപിള്ള വിലയിരുത്തുന്നത്. ദിലീപിനെ ബ്ലാക് മെയിൽ ചെയ്യുകയാണ് ബാലചന്ദ്രകുമാർ എന്നാണ് രാമൻപിള്ളയുടെ വാദം. അതിനിടെ നാളെ തിങ്കളാഴ്ച.. ദിലീപ് തീയാകുമെന്ന പ്രതീക്ഷയാണ് ഫാൻസ് പേജിൽ ആരാധകരും പങ്കുവയ്ക്കുന്നത്, ഇതിനിടെ മറ്റ് ചില തെളിവുകളും പുറത്തു വന്നിട്ടുണ്ട്. ജാമ്യം കിട്ടാൻ നെയ്യാറ്റിൻകര ബിഷപ്പ് വഴി ദിലീപ് ജസ്റ്റീസ് സുനിൽ തോമസിനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് ബാലചന്ദ്രകുമാറിന്റെ ആരോപണം.
നെയ്യാറ്റിൻകര ബിഷപ്പിനെ സ്വാധീനിക്കാൻ നടത്തിയ നീക്കത്തിന് തെളിവാണിതെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തി. ഇതിനിടെയാണ് ബാലചന്ദ്രകുമാറിന്റെ ഓഡിയോ ക്ലിപ്പ് പുറത്തു വരുന്നത്.
ഓഡിയോ ക്ലിപ്പിന്റെ പൂർണരൂപം:
നമസ്‌കാരം സർ, ബാലുവാണ്. കാര്യങ്ങളൊന്നും വലിച്ചു നീട്ടുന്നില്ല. എല്ലാം നേരത്തേ സംസാരിച്ചിട്ടുണ്ടല്ലോ. എന്റെ ഈ വോയിസ് ക്ലിപ് സാറിനെ ഭീഷണിപ്പെടുത്താനോ, വിഷമിപ്പിക്കാനോ, അല്ലെങ്കിൽ മറ്റു ദുരുദ്ദേശ്യപരമോ അല്ല. ഈ ക്ലിപ് മറ്റാർക്കെങ്കിലും കൈമാറുകയോ ഒന്നും വേണ്ട. ഇന്നലെ സാജിദിനെ വിളിച്ചപ്പോൾ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് സംസാരിച്ചത്. മദ്യപിച്ചിരുന്നെന്നു തോന്നുന്നു. പതിനഞ്ചു മിനിറ്റോളം ഞാൻ സംസാരിച്ചിട്ടും അദ്ദേഹത്തിന് ഒന്നും മനസ്സിലായില്ലെന്നു തോന്നി. ഉത്തരവാദപ്പെട്ട ഒരാളോടല്ല ഇത്രയും നേരം സംസാരിച്ചതെന്നു അപ്പോൾ മനസ്സിലായി.
എന്റെ പടം അനൗൺസ് ചെയ്യണമെന്നു ഞാൻ ആവശ്യപ്പെട്ടു. നടക്കില്ലെന്നു അദ്ദേഹം തീർത്തു പറഞ്ഞു. ഞാൻ സാറിനോടു കോടികളൊന്നും ചോദിച്ചിട്ടില്ലല്ലോ. പടം അനൗൺസ് ചെയ്യണമെന്നു മാത്രമല്ലേ ആവശ്യപ്പെട്ടുള്ളൂ. ഇല്ലെങ്കിൽ ഞാൻ പടം വിടാം. പക്ഷേ ഒരു ഉപകാരം ചെയ്യണം. ഞാൻ ഒരു വലിയ തുക കൊടുക്കാനുള്ള രണ്ടു സുഹൃത്തുക്കളുണ്ട്. ഒരാൾ അമേരിക്കയിലാണ്, ജീമോൻ ജോർജ്. സർ ഓർക്കുന്നുണ്ടോ എന്നറിയില്ല. ജാക്ക് ഡാനിയേൽ ഷൂട്ടിനിടെ ഹോട്ടലിൽ വലിയ കുപ്പി മദ്യവുമായി സാറിനെ കാണാൻ വന്നിരുന്നു. ഒരു പ്രതിമ സമ്മാനവും നൽകി.
അദ്ദേഹത്തിന് ഞാൻ പത്തര ലക്ഷം രൂപ കൊടുക്കാനുണ്ട്. പറഞ്ഞ സമയമെല്ലാം കഴിഞ്ഞു. ഈ സിനിമയുടെ എന്നു പറഞ്ഞാണ് ഇത്രയും നാൾ പിടിച്ചു നിന്നത്. ഇറ്റലിയിലുള്ള ഒരു സുഹൃത്തിന്റെ അമ്മയിൽ നിന്നും എട്ടര ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. ഞാൻ വീട് പണിത സമയത്ത് വാങ്ങിയ തുകകളാണിത്. തിരിച്ചു കൊടുക്കാമെന്ന പ്രതീക്ഷയിലാണ് ഇതെല്ലാം വാങ്ങിയത്. ഇവരെല്ലാം എനിക്കെതിരെ കേസ് കൊടുക്കുമെന്ന അവസ്ഥയിൽ നിൽക്കുകയാണ് ഇവർ രണ്ടു പേരും എന്നെ ഉറങ്ങാൻ സമ്മതിക്കുന്നില്ല. മാനസിക നില തെറ്റിയ അവസ്ഥയിലാണ് ഞാൻ.
ഞാൻ പണം കൊടുക്കാനുള്ള ഈ രണ്ടു പേരോടു ദിലീപ് ഒന്നു പറയണം, ബാലുവിന്റെ പടം ഉടൻ നടക്കും. നിങ്ങൾ അവനു കുറച്ച് സമയം നൽകണം. പടം നടന്നു കഴിഞ്ഞാൽ തരാനുള്ള പണം തരും. ഇത് വിഡിയോ കോൾ ചെയ്തു തന്നെ ദിലീപ് പറയണം. അപേക്ഷയാണ്. അവരുടെ നമ്പർ ഞാൻ തരാം. എനിക്കു കുറച്ചുനാൾ പിടിച്ചു നിൽക്കണം. അതുകൊണ്ട് ഇതൊന്നു ദിലീപ് സാർ പറയണം. വേറെ ആരു പറഞ്ഞാലും അവർ കേൾക്കില്ല. എനിക്ക് സിനിമ വേണ്ട. ഈ ഒരു ഉപകാരം മാത്രം മതി. എന്നാൽ ഇതൊന്നും നടക്കില്ലെന്നു സാജിദ് തറപ്പിച്ചു പറഞ്ഞു. റാഫി സാറിനെ വിളിച്ച് ഞാൻ കാര്യങ്ങളെല്ലാം പറഞ്ഞു. അദ്ദേഹം എന്നെ കുറേ ഉപദേശിച്ചു.
മറുനാടന് മലയാളി ബ്യൂറോ