- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരാധകരുടെ ആമിതാവേശം ദിലീപിന് വിനയാകുമോ എന്ന ഭയം എങ്ങും ശക്തം; ഡി സിനിമയ്ക്കെതിരെ പരാതി കൊടുത്തയാളെ അക്രമിച്ചത് ഒരു തുടക്കം മാത്രം; ആരാധകരുടെ ആക്രമണം പേടിച്ച് ബൈജു കൊട്ടാരക്കരയും ലിബർട്ടി ബഷീറും മുതൽ ഏഷ്യാനെറ്റ് സംഘം വരെ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപ് പുറത്തിറങ്ങി. നടന്റെ രാമലീല ഹിറ്റുമായി. ഇതിന്റെ ആവേശത്തിലാണ് ഫാൻസുകാർ. അവർ എന്തും ചെയ്യും. ദിലീപിനെതിരെ നിലപാട് എടുത്തവരെ അവർ നോട്ടമിട്ടതായി സൂചനയുണ്ട്. ലിബർട്ടി ബഷീറും ബൈജു കൊട്ടാരക്കരയും ആലപ്പി അഷറഫും എല്ലാം ഭീഷണിയിലാണ്. ചാനൽ ചർച്ചകളിൽ ദിലീപിനെ എതിർത്തവരാണ് ഇവർ. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിനെതിരെ പരാതി നൽകിയ സന്തോഷിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. കറുത്ത കാറിലെത്തിയ സംഘം സന്തോഷിന്റെ വീടിനുനേരെ ഗുണ്ടെറിഞ്ഞു. തുടർന്ന് വീടിന് നേരെ കല്ലേറ് നടത്തിയ ശേഷമാണ് സംഘം മടങ്ങിയതെന്നാണ് റിപ്പോർട്ട്. ഇതോടെയാണ് ദിലീപിനെ എതിർത്തവരെ ഫാൻസുകാർ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന സൂചനകൾ ലഭിക്കുന്നത്. അതിന്റെ സൂചനയായിരുന്നു സന്തോഷിനെതിരായ ആക്രമണം. മഞ്ജു വാര്യർ പോലും ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ചില സിനിമാ കേന്ദ്രങ്ങൾ ആശങ്കപ്പെടുന്നു. ഇത് സംഭവിച്ചാൽ അത് ദിലീപിന് വിനയാകും. അതുകൊണ്ട് തന്നെ ഫാൻസുകാരെ നിയന്ത്രിക്കാൻ താരം തന്നെ നേരിട്ട് രംഗത്തിറങ്ങുമെ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപ് പുറത്തിറങ്ങി. നടന്റെ രാമലീല ഹിറ്റുമായി. ഇതിന്റെ ആവേശത്തിലാണ് ഫാൻസുകാർ. അവർ എന്തും ചെയ്യും. ദിലീപിനെതിരെ നിലപാട് എടുത്തവരെ അവർ നോട്ടമിട്ടതായി സൂചനയുണ്ട്. ലിബർട്ടി ബഷീറും ബൈജു കൊട്ടാരക്കരയും ആലപ്പി അഷറഫും എല്ലാം ഭീഷണിയിലാണ്. ചാനൽ ചർച്ചകളിൽ ദിലീപിനെ എതിർത്തവരാണ് ഇവർ.
ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിനെതിരെ പരാതി നൽകിയ സന്തോഷിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. കറുത്ത കാറിലെത്തിയ സംഘം സന്തോഷിന്റെ വീടിനുനേരെ ഗുണ്ടെറിഞ്ഞു. തുടർന്ന് വീടിന് നേരെ കല്ലേറ് നടത്തിയ ശേഷമാണ് സംഘം മടങ്ങിയതെന്നാണ് റിപ്പോർട്ട്. ഇതോടെയാണ് ദിലീപിനെ എതിർത്തവരെ ഫാൻസുകാർ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന സൂചനകൾ ലഭിക്കുന്നത്. അതിന്റെ സൂചനയായിരുന്നു സന്തോഷിനെതിരായ ആക്രമണം. മഞ്ജു വാര്യർ പോലും ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ചില സിനിമാ കേന്ദ്രങ്ങൾ ആശങ്കപ്പെടുന്നു. ഇത് സംഭവിച്ചാൽ അത് ദിലീപിന് വിനയാകും. അതുകൊണ്ട് തന്നെ ഫാൻസുകാരെ നിയന്ത്രിക്കാൻ താരം തന്നെ നേരിട്ട് രംഗത്തിറങ്ങുമെന്നാണ് സൂചന.
ചാലക്കുടി ഡി സിനിമാസ് തിയേറ്റർ നിർമ്മിച്ചത് കൈയേറ്റ ഭൂമിയിലാണെന്ന് ചൂണ്ടിക്കാട്ടി സന്തോഷ് 2015 ജൂൺ 11ന് ലാൻഡ് റവന്യൂ കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. ഇത് പരിശോധിക്കാൻ കമ്മീഷണർ കളക്ടറോട് ആവശ്യപ്പെട്ടുവെങ്കിലും ദിലീപിന് അനുകൂലമായ അന്നത്തെ കളക്ടർ എടുത്തത്. കളക്ടറുടെ തീരുമാനത്തിൽ പിഴവുണ്ടെന്നു കണ്ട് അത് ലാൻഡ് റവന്യൂ കമ്മിഷണർ റദ്ദാക്കി. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതോടെയാണ് സംഭവം വീണ്ടും ചർച്ചയാകുന്നത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തിയ വിജിലൻസ് സംഘം ഡി സിനിമാസ് തിയേറ്റർ സമുച്ചയത്തിൽ ഭൂമി കൈയേറ്റം നടന്നിട്ടില്ലെന്നാണ് കണ്ടെത്തിയത്. ഈ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ ഇരിക്കെയാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. ഇതിന് പിന്നാലെ സന്തോഷ് ആക്രമിക്കപ്പെടുകയും ചെയ്തു.
ഇത്തരം സംഭവങ്ങൾ ദിലീപിന് തിരിച്ചടിയാകുമെന്നും സൂപ്പർതാരത്തിന്റെ ജനകീയ മുഖത്തിന് കൂടുതൽ കോട്ടം തട്ടുമെന്നും സൂചനയുണ്ട്. ജയിലിലെ സ്വീകരണത്തിനിടെ പൃഥ്വിരാജിനെതിരേയും ആരാധകർ തിരിഞ്ഞിരുന്നു. പരസ്യമായ ഭീഷണിയാണ് അവർ പൃഥ്വിക്കെതിരെ മുഴക്കിയത്. നൂറുകണക്കിന് ആളുകളാണ് ഫാൻസ് അസോസിയേഷൻ അംഗങ്ങളായി ദിലീപിനെ വാഴ്‌ത്തി, എതിരാളികളെ ഭീഷണിപ്പെടുത്തി മുദ്രാവാക്യങ്ങളുമായി രംഗത്തെത്തിയത്. സിനിമയിലെ ചേരി തിരിവിന് പുതിയ മാനം നൽകാനേ ഇത് ഉപകരിക്കൂ. അമ്മയിൽ ദിലീപിനെ ഒറ്റപ്പെടുത്താൻ കരുനീക്കുന്നത് പൃഥ്വിരാജാണെന്ന വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തിലാണ് ഫാൻസിന്റെ പ്രതികരണങ്ങൾയ
ആലുവ ജയിലിന് മുമ്പിൽ തടിച്ചു കൂടിയവർ പേരു പറഞ്ഞ് തന്നെ ദിലീപ് എതിരാളികളെ വിമർസിച്ചു. പൃഥ്വിരാജ് മുതൽ ചാനൽ അവതാരകൻ വിനു വരെ ഫാൻസിന്റെ ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്നു. ദിലീപിനൊപ്പം വാഴ്‌ത്തൽ ലഭിച്ചത് മുൻ ഡിജിപി സെൻകുമാറിന് മാത്രം. 'പൃഥ്വിരാജേ നിന്നെപ്പിന്നെ കണ്ടോളാം... സെൻകുമാറിനഭിവാദ്യങ്ങൾ' എന്നിങ്ങനെയായിരുന്നു ആദ്യ മുദ്രാവാക്യങ്ങൾ. പിന്നീട് ഇവ കുറേക്കൂടി രൂക്ഷമായി. ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ വിനുവിനെതിരേ ഫാൻസ് അസഭ്യ മുദ്രാവാക്യം നടത്തി. മാതൃഭൂമിയിലെ വേണുവിനെയും വെറുതെ വിട്ടില്ല.
സബ് ജയിൽ വാതിൽ കടന്ന് കാറിലേക്ക് കയറാനിരുന്ന ദിലീപിന്റെ അരികിലേക്ക് വികാരഭരിതമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് ഓടിയടുക്കാൻ ആരാധകർ ശ്രമിച്ചത് ഉന്തിനു തള്ളിനും ഇടയാക്കി. ജാഗ്രതയോടെ പൊലീസ് ഇടപെട്ടതിനാലാണ് സബ് ജയിലിനു മുന്നിലെ ആൾക്കൂട്ട ദുരന്തം ഒഴിവായത്.