മുംബൈ: വെറ്ററൻ ബോളിവുഡ് സൂപ്പർ സ്റ്റാർ ദിലീപ് കുമാർ (94) ആശുപത്രിയിൽ. നിർജലീകരണത്തെ തുടർന്ന് മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ കുറേവർഷങ്ങളായി ദിലീപ് കുമാർ വാർധക്യസഹജമായ അസുഖങ്ങളാൽ ക്ഷീണിതനാണ്.