- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാണാതായ ആറേക്കർ ദിലീപ് കെട്ടിയെടുത്തതാണോ ബണ്ടു പൊട്ടിയപ്പോൾ പുഴ കൊണ്ടുപോയതാണോ എന്നറിയാതെ എഴുത്തുകാരൻ അശമന്നൂർ ഹരിഹരൻ; അളന്നു തിട്ടപ്പെടുത്താൻ ഉറപ്പിച്ച് റവന്യൂ വകുപ്പ്; രണ്ടായാലും സ്ഥലം ഉടമയ്ക്കു പോയ സ്ഥലം ഉടമസ്ഥന് തിരിച്ചു കിട്ടാൻ ഇടയില്ല
പറവൂർ: ദിലീപ് കെട്ടിയെടുത്തോ അതോ ബണ്ടുപൊട്ടി ഒലിച്ചുപോയോ? തന്റെ അഞ്ചേക്കറിൽപരം സ്ഥലം നഷ്ടമായതിനെക്കുറിച്ച് കരുമാലൂർ സ്വദേശി അശമന്നൂർ ഹരിഹരന്റെ സംശയങ്ങൾ ഇങ്ങനെ. കോടികൾ വിലമതിക്കുന്ന ഭൂമിയാണ് എഴുത്തുകാരൻ കൂടിയായ പുറപ്പള്ളിക്കാവ് ലക്ഷ്മിവിലാസം ഹരിഹരൻ എന്ന അശമന്നൂർ ഹരിഹരന് നഷ്ടമായിട്ടുള്ളത്. ഭാര്യാപിതാവ് ഭാര്യക്കും സഹോദരങ്ങൾക്കുമായി വീതിച്ചുനൽകുകയും പിന്നീട് ഇവരിൽ നിന്നും തന്റെ പേരിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്ത എട്ട് ഏക്കർ സ്ഥലത്തിൽ അഞ്ചേക്കർ എൺപത് സെന്റ് സ്ഥലത്തോളം തനിക്ക് നഷ്ടമായെന്നാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഇക്കാര്യത്തിൽ വ്യക്തത തേടി ഹരിഹരൻ തഹസീൽദാർക്ക് നൽകിയ പരാതിയിൽ നടപടി പുരോഗമിക്കുകയാണ്. കരുമാലൂർ വില്ലേജ് ഓഫീസർക്കാണ് അന്വേഷണച്ചുമതല. 584/1955 നമ്പർ ആധാരപ്രകാരം കരുമാലൂരിൽ ദിലീപ് വാങ്ങിയ രണ്ടേക്കർ 20 സെന്റ് ഉൾപ്പെടെ ഹരിഹരന് എട്ട് ഏക്കർ സ്ഥലം ഉണ്ടായിരുന്നെന്ന് വ്യക്തമായിട്ടുണ്ട്. 13 കൊല്ലം മുമ്പ് രണ്ടേക്കർ 20 സെന്റ് മറ്റൊരാൾക്ക് വിൽപ്പന നടത്തിയിരുന്നു.ഈ സ്ഥലമാണ് ഇപ്പോൾ കൈ
പറവൂർ: ദിലീപ് കെട്ടിയെടുത്തോ അതോ ബണ്ടുപൊട്ടി ഒലിച്ചുപോയോ? തന്റെ അഞ്ചേക്കറിൽപരം സ്ഥലം നഷ്ടമായതിനെക്കുറിച്ച് കരുമാലൂർ സ്വദേശി അശമന്നൂർ ഹരിഹരന്റെ സംശയങ്ങൾ ഇങ്ങനെ. കോടികൾ വിലമതിക്കുന്ന ഭൂമിയാണ് എഴുത്തുകാരൻ കൂടിയായ പുറപ്പള്ളിക്കാവ് ലക്ഷ്മിവിലാസം ഹരിഹരൻ എന്ന അശമന്നൂർ ഹരിഹരന് നഷ്ടമായിട്ടുള്ളത്. ഭാര്യാപിതാവ് ഭാര്യക്കും സഹോദരങ്ങൾക്കുമായി വീതിച്ചുനൽകുകയും പിന്നീട് ഇവരിൽ നിന്നും തന്റെ പേരിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്ത എട്ട് ഏക്കർ സ്ഥലത്തിൽ അഞ്ചേക്കർ എൺപത് സെന്റ് സ്ഥലത്തോളം തനിക്ക് നഷ്ടമായെന്നാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
ഇക്കാര്യത്തിൽ വ്യക്തത തേടി ഹരിഹരൻ തഹസീൽദാർക്ക് നൽകിയ പരാതിയിൽ നടപടി പുരോഗമിക്കുകയാണ്. കരുമാലൂർ വില്ലേജ് ഓഫീസർക്കാണ് അന്വേഷണച്ചുമതല. 584/1955 നമ്പർ ആധാരപ്രകാരം കരുമാലൂരിൽ ദിലീപ് വാങ്ങിയ രണ്ടേക്കർ 20 സെന്റ് ഉൾപ്പെടെ ഹരിഹരന് എട്ട് ഏക്കർ സ്ഥലം ഉണ്ടായിരുന്നെന്ന് വ്യക്തമായിട്ടുണ്ട്. 13 കൊല്ലം മുമ്പ് രണ്ടേക്കർ 20 സെന്റ് മറ്റൊരാൾക്ക് വിൽപ്പന നടത്തിയിരുന്നു.ഈ സ്ഥലമാണ് ഇപ്പോൾ കൈമറിഞ്ഞ് ദിലീപിന്റെ കൈവശമെത്തിയതെന്നാണ് ഹരിഹരൻ മറുനാടനുമായി പങ്കുവച്ച വിവരം.
ദിലീപ് പുഴതീരം കയ്യേറിയെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് തന്റെ വസ്തുവും ഇതോടൊപ്പം ചേർന്നിട്ടുണ്ടോ എന്ന സംശയത്താൽ ഹരിഹരൻ പരാതിയുമായി രംഗത്തെത്തിയത്. ഇദ്ദേഹത്തിന്റെ വസ്തു സമീപത്തെ സർക്കാർ വക പുറപ്പള്ളിക്കാവ് ബണ്ട് പൊട്ടിയപ്പോൾ ഒലിച്ചുപോയെന്നാണ് റവന്യൂവകുപ്പധികൃതരുടെ പ്രാഥമിക നിഗമനം. ഇപ്പോൾ ഇവിടെ നടന്നുവരുന്ന സർവ്വേ നടപടികൾ പൂർത്തിയാവുന്നതോടെ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.
ആറു വർഷം മുമ്പുവരെ ഇത്രയും സ്ഥലത്തിന് ഹരിഹരൻ കരമൊടുക്കിയിരുന്നു. പിന്നീട് വില്ലേജ് അധികൃതർ കരം സ്വീകരിക്കാതായി. സ്ഥലം വെള്ളംകയറി പുഴയായി രൂപാന്തരപ്പെട്ടു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കരം സ്വീകരിക്കൽ വേണ്ടെന്ന് വച്ചതെന്നാണ് രേഖകളിൽ നിന്നും വ്യക്തമാവുന്നത്. ബണ്ടുപൊട്ടിയാണ് സ്ഥലം വെള്ളംകയറി നശിച്ചതെങ്കിൽ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്നാണ് റവന്യൂവകുപ്പധികതരുടെ നിലപാട്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിക്കാരൻ കോടതിയെ സമീപിക്കുന്ന പക്ഷം കോടതി ആവശ്യപ്പെട്ടാൽ സ്ഥലത്തിന്റെ നിജസ്ഥിതി വ്യക്തമാക്കി കോടതിക്ക് റിപ്പോർട്ട് നൽകുക എന്ന ചുമതല മാത്രമേ ഇനി തങ്ങൾക്ക് മുന്നിലുള്ളു എന്ന് റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
ദിലീപിന്റെ സ്ഥലത്തിനൊപ്പം പരിസര പ്രദേശത്തെ ആറ് പേരുടെ സ്ഥലം കൂടി അളക്കുന്നുണ്ടെന്നാണ് അധികൃതർ നൽകുന്ന സൂചന. ഈ സ്ഥലങ്ങളുടെ അളവ് പൂർത്തിയാവുമ്പോൾ രേഖകളിൽ ഉള്ളതിൽക്കൂടുതൽ സ്ഥലം ഉണ്ടാവാൻ സാദ്ധ്യതയുണ്ടെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. ഇത്തരത്തിൽ കൂടുതൽ സ്ഥലം കണ്ടെത്തിയാൽ സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യുമെന്നും തുടർന്ന് നടപടി ഗവൺമെന്റ് തീരുമാനമനുസരിച്ചായിരിക്കുമെന്നുമാണ് അധികൃതരുടെ വെളിപ്പെടുത്തൽ.
നിലവിലെ സാഹചര്യത്തിൽ ഇവിടെ സ്ഥലം കൂടുതൽ കണ്ടെത്തിയാലും ഹരിഹരന് ലഭിക്കാൻ സാദ്ധ്യതയില്ല.പുഴ പുറംപോക്ക് എന്ന ഗണത്തിൽ ഉൾപ്പെടുത്തിയായിരിക്കും ഇത് സംബന്ധിച്ച് തങ്ങൾ റിപ്പോർട്ട് തയ്യാറാക്കുക എന്നാണ് വില്ലേജ് ഓഫീസ് അധികൃതർ വ്യക്തമാക്കുന്നത്. ഇത്തരത്തിൽപ്പെട്ട സ്ഥലം പതിച്ച്‌കൊടുക്കുന്നതിനോ മറ്റ് ആവശ്യങ്ങൾക്ക് വിനയോഗിക്കാനോ പാടില്ലെന്ന സർക്കാർ ഉത്തരവ് നിലനിൽക്കുന്നുണ്ട്.