- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കപ്പെടുന്നു; സോഷ്യൽ മീഡിയയിലൂടെയും മാദ്ധ്യമങ്ങളിലൂടെയും വ്യാജ പ്രചരണങ്ങൾ നടക്കുന്നു; നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപ്പിക്കു പരാതി നല്കി ദിലീപ്
തിരുവനന്തപുരം: യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെടുത്തി തനിക്ക് നേരെ നടക്കുന്ന വ്യാജപ്രചരണങ്ങളിൽ നടൻ ദിലീപ് ഡിജിപിക്ക് പരാതി നൽകി. കേസുമായി ബന്ധപ്പെട്ട് തന്റെ പേര് ചിലർ അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്ന് ദിലീപ് പരാതിയിൽ പറയുന്നു. സോഷ്യൽമീഡിയ വഴി വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. പ്രമുഖ നടൻ എന്ന തരത്തിലാണ് പ്രചരണം ആരംഭിച്ചതെങ്കിലും ഇപ്പോൾ ചില മാദ്ധ്യമങ്ങൾ തന്റെ പേര് വലിച്ചിഴക്കുകയാണെന്നും ഇതിൽ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. സംഭവവുമായി ബന്ധപ്പെടുത്തി തനിക്കെതിരെ ചില മാദ്ധ്യമങ്ങൾ ഇല്ലാക്കഥകൾ മെനയുകയാണെന്ന് കഴിഞ്ഞദിവസം ദിലീപ് ആരോപിച്ചിരുന്നു. സഹപ്രവർത്തകയ്ക്കു നേരിട്ട ദുരനുഭവത്തിൽ അമ്മയിലെ എല്ലാ അംഗങ്ങളും അതിനൊപ്പം ചലച്ചിത്രരംഗം തന്നെ അപലപിക്കുകയും ഒത്തൊരുമയോടെ മുന്നോട്ടു പോവുകയും ചെയ്യുകയാണ്. അതിനിടയിൽ ചില മാദ്ധ്യമങ്ങളും ഓൺലൈൻ മാദ്ധ്യമങ്ങളും തന്നെ കരിവാരിത്തേക്കാൻ ഇല്ലാക്കഥകൾ പടച്ചുവിടുകയാണെന്ന് ദിലീപ് പറഞ്ഞിരുന്നു. നടി ആക്രമിക
തിരുവനന്തപുരം: യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെടുത്തി തനിക്ക് നേരെ നടക്കുന്ന വ്യാജപ്രചരണങ്ങളിൽ നടൻ ദിലീപ് ഡിജിപിക്ക് പരാതി നൽകി. കേസുമായി ബന്ധപ്പെട്ട് തന്റെ പേര് ചിലർ അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്ന് ദിലീപ് പരാതിയിൽ പറയുന്നു. സോഷ്യൽമീഡിയ വഴി വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
പ്രമുഖ നടൻ എന്ന തരത്തിലാണ് പ്രചരണം ആരംഭിച്ചതെങ്കിലും ഇപ്പോൾ ചില മാദ്ധ്യമങ്ങൾ തന്റെ പേര് വലിച്ചിഴക്കുകയാണെന്നും ഇതിൽ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
സംഭവവുമായി ബന്ധപ്പെടുത്തി തനിക്കെതിരെ ചില മാദ്ധ്യമങ്ങൾ ഇല്ലാക്കഥകൾ മെനയുകയാണെന്ന് കഴിഞ്ഞദിവസം ദിലീപ് ആരോപിച്ചിരുന്നു. സഹപ്രവർത്തകയ്ക്കു നേരിട്ട ദുരനുഭവത്തിൽ അമ്മയിലെ എല്ലാ അംഗങ്ങളും അതിനൊപ്പം ചലച്ചിത്രരംഗം തന്നെ അപലപിക്കുകയും ഒത്തൊരുമയോടെ മുന്നോട്ടു പോവുകയും ചെയ്യുകയാണ്. അതിനിടയിൽ ചില മാദ്ധ്യമങ്ങളും ഓൺലൈൻ മാദ്ധ്യമങ്ങളും തന്നെ കരിവാരിത്തേക്കാൻ ഇല്ലാക്കഥകൾ പടച്ചുവിടുകയാണെന്ന് ദിലീപ് പറഞ്ഞിരുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രമുഖ നടന്റേതെന്നു പറഞ്ഞുവന്ന വാർത്തകൾ ദിലീപിനെക്കുറിച്ചാണെന്ന തരത്തിൽ ആരോപണമുയർന്നിരുന്നു. ദിലീപിനെ ചോദ്യം ചെയ്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇതേത്തുടർന്നാണ് വാർത്തകളിൽ പറയുന്ന ആലുവയിലെ ആ നടൻ താനല്ലെന്ന പ്രസ്താവനയുമായി ദിലീപ് തന്നെ രംഗത്തെത്തിയത്. തന്റെ വീട്ടിൽ ഒരു പൊലീസുകാരനും മഫ്തിയിലോ അല്ലാതെയോ വന്നിട്ടില്ല. ഫോണിൽ പോലും ബന്ധപ്പെട്ടിട്ടില്ല. എന്നു മാത്രമല്ല തന്റെ അറിവിൽ ആലുവയിലെ മറ്റൊരു നടന്റെയും വീട്ടിലും പൊലീസ് ഇതുവരെ അന്വേഷിച്ചിട്ടില്ലെന്നും ദിലീപ് പറഞ്ഞിരുന്നു.