- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉദ്യോഗസ്ഥരുടെ മുൻവിധികളുടേയും സ്ഥാപിത താൽപര്യങ്ങളുടേയും ഇരയാണ് ദിലീപ്. സത്യസന്ധമായി അന്വേഷണം നടത്തിയാൽ ദിലീപിനെതിരെ കുറ്റംചുമത്താൻ കഴിയില്ല: നടിക്കും നീതിയുറപ്പാക്കണം: മുഖ്യമന്ത്രിക്ക് ദിലീപിന്റെ അമ്മ അയച്ച കത്തിലെ വിവരങ്ങൾ പുറത്ത്
കൊച്ചി: ദിലീപിനെ കള്ളക്കേസിൽ കുടുക്കിയതാണെന്ന ആരോപണവുമായി അമ്മ കെ.പി സരോജം. നടിയെ ആക്രമിച്ചതിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്നും ക്രൈംബ്രാഞ്ച് പോലെയുള്ള ഏജൻസികളിലെ സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷണം നടത്തണമെന്നും സരോജം മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു. ആലുവ സബ് ജയിലിൽ എത്തി മകനെ കണ്ടശേഷമാണ് സരോജം മുഖ്യമന്ത്രിക്ക് കത്ത് അയച്ചത്. ചൊവ്വാഴ്ചയാണ് സരോജം മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. ഈ കത്തിലെ വിവരങ്ങളാണ് പുറത്തുവന്നത്. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ സ്ഥാപിത താൽപര്യത്തോടെയാണ് പെരുമാറുന്നത്. കേസിൽ ഇരയാണ് ദിലീപ്. സത്യസന്ധമായ അന്വേഷണം നടത്തിയാൽ ദിലീപിനെതിരെ കുറ്റം ചുമത്താൻ കഴിയില്ല. നീതിയുക്തമായി അന്വേഷണം നടത്താതെ കുറ്റപത്രം നൽകിയാൽ അത് തീരാകളങ്കമായിരിക്കുമെന്നും സരോജം മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു. കേസിലെ മറ്റു പ്രതികൾക്കെതിരെ ഏപ്രിലിൽ നൽകിയ ആദ്യകുറ്റപത്രത്തിനു കടകവിരുദ്ധമാണ് പിന്നീട് ദിലീപിനെതിരെ നടത്തുന്ന അന്വേഷണം. ആദ്യ
കൊച്ചി: ദിലീപിനെ കള്ളക്കേസിൽ കുടുക്കിയതാണെന്ന ആരോപണവുമായി അമ്മ കെ.പി സരോജം. നടിയെ ആക്രമിച്ചതിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്നും ക്രൈംബ്രാഞ്ച് പോലെയുള്ള ഏജൻസികളിലെ സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷണം നടത്തണമെന്നും സരോജം മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു. ആലുവ സബ് ജയിലിൽ എത്തി മകനെ കണ്ടശേഷമാണ് സരോജം മുഖ്യമന്ത്രിക്ക് കത്ത് അയച്ചത്.
ചൊവ്വാഴ്ചയാണ് സരോജം മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. ഈ കത്തിലെ വിവരങ്ങളാണ് പുറത്തുവന്നത്. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ സ്ഥാപിത താൽപര്യത്തോടെയാണ് പെരുമാറുന്നത്. കേസിൽ ഇരയാണ് ദിലീപ്. സത്യസന്ധമായ അന്വേഷണം നടത്തിയാൽ ദിലീപിനെതിരെ കുറ്റം ചുമത്താൻ കഴിയില്ല. നീതിയുക്തമായി അന്വേഷണം നടത്താതെ കുറ്റപത്രം നൽകിയാൽ അത് തീരാകളങ്കമായിരിക്കുമെന്നും സരോജം മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു.
കേസിലെ മറ്റു പ്രതികൾക്കെതിരെ ഏപ്രിലിൽ നൽകിയ ആദ്യകുറ്റപത്രത്തിനു കടകവിരുദ്ധമാണ് പിന്നീട് ദിലീപിനെതിരെ നടത്തുന്ന അന്വേഷണം. ആദ്യത്തെ അന്വേഷണത്തിലോ പിന്നീട് നടത്തുന്ന തുടരന്വേഷണത്തിലോ പാളിച്ചയുണ്ട്. നിലവിലെ അന്വേഷണ സംഘത്തെ മാറ്റി സ്ഥാപിത താൽപര്യം ഇല്ലാത്തവരും അന്വേഷണത്തിൽ കഴിവുതെളിയിച്ചവരുമായ ഉദ്യോഗസ്ഥരെ നിയോഗിക്കണം. ക്രൈംബ്രാഞ്ച് പോലെയുള്ള ഏജൻസിയെ കേസ് ഏൽപ്പിച്ചില്ലെങ്കിൽ ദിലീപിന് നീതികിട്ടില്ലെന്നും അമ്മ കത്തിൽ പറയുന്നു.
ജയിലിൽ ദിലീപിനെ സന്ദർശിച്ച ശേഷം മകൻ നിരപരാധിയാണെന്ന് അവർ ആവർത്തിച്ചിരുന്നു. ജയിലിൽ അമ്മയും മകനും തമ്മിലുള്ള കൂടിക്കാഴ്ച ഏറെ വൈകാരികയായിരുന്നു. അറസ്റ്റിലായ ശേഷം അമ്മയോ ഭാര്യയോ മകളോ തന്നെ ജയിലിൽ കാണാൻ വരരുതെന്ന് ദിലീപ് സഹോദരൻ അനൂപിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അമ്മയുടെ നിർബന്ധത്തിനു മുന്നിൽ അനൂപിന് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.
കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന മകൻ നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടി സരോജം മുഖ്യമന്ത്രിക്ക് കത്തയച്ചത്. കത്ത് മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി.