- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻഭാര്യ മഞ്ജുവിന്റെ പ്രതിച്ഛായ തകർക്കാൻ ദിലീപിന്റെ ഗൂഢ നീക്കം; കൊച്ചിയിലെ വനിതയുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾക്കു പിന്നിൽ ജനപ്രിയ നായകനെന്ന് സംശയിച്ച് പൊലീസ്; ക്വട്ടേഷന് പിന്നിൽ പെൺപോരെന്ന് വരുത്തി പ്രശ്നം ഒതുക്കാനും ശ്രമം നടക്കുന്നതായി അന്വേഷകർ; സന്ധ്യ-മഞ്ജു ബന്ധം ഉന്നയിച്ചതിനാൽ പ്രൊസിക്യൂഷൻ കോടതിയിൽ എത്തുക കൂടുതൽ കരുതലോടെ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസന്വേഷണം വഴിതെറ്റിക്കാനും ദിലീപിന് അനുകൂലമായി കാര്യങ്ങൾ തിരിക്കാനും ബോധപൂർവമായ ശ്രമങ്ങൾ നടന്നെന്ന് പൊലീസ്. കുറ്റപത്രം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നത് ഉൾപ്പെടെയുള്ള പ്രചരണങ്ങൾ തെറ്റാണെന്നും തനിക്ക് അനുകൂലമായി കാര്യങ്ങൾ നീക്കാൻ ദിലീപ് പ്രചാരണം നടത്തിയെന്നും വിശദീകരിച്ച് പൊലീസ് കോടതിയിൽ സത്യവാങ്മൂലം നൽകി. കൊച്ചിയിലെ വനിതയെ ചുറ്റിപ്പറ്റിയുള്ള വാദങ്ങൾ ദിലീപ് മനപ്പൂർവം സൃഷ്ടിച്ചതാണെന്നും കേസിന്റെ ഗതിതിരിക്കാൻ നടി ആക്രമിക്കപ്പെട്ട സംഭവം സ്ത്രീകൾ തമ്മിലുള്ള പ്രശ്‌നത്തിന്റെ സൃഷ്ടിയാണെന്ന് വരുത്താനും നീക്കം നടന്നു. ഇത്തരമൊരു പ്രചരണം നടന്നതിന് പിന്നിൽ മഞ്്ജു വാര്യരുടെ ഇമേജ് തകർക്കുകയെന്ന ലക്ഷ്യംകൂടി ഉള്ളതായും പൊലീസ് സംശയിക്കുന്നു. ഇക്കാര്യങ്ങളിൽ കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണ് അന്വേഷകർ ഇപ്പോൾ. യുവനടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപ് മാധ്യമങ്ങളിലൂടെയും മറ്റും തനിക്ക് അനുകൂലമായി പ്രചാരണം നടത്തി അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. കുറ്റപത്ര
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസന്വേഷണം വഴിതെറ്റിക്കാനും ദിലീപിന് അനുകൂലമായി കാര്യങ്ങൾ തിരിക്കാനും ബോധപൂർവമായ ശ്രമങ്ങൾ നടന്നെന്ന് പൊലീസ്. കുറ്റപത്രം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നത് ഉൾപ്പെടെയുള്ള പ്രചരണങ്ങൾ തെറ്റാണെന്നും തനിക്ക് അനുകൂലമായി കാര്യങ്ങൾ നീക്കാൻ ദിലീപ് പ്രചാരണം നടത്തിയെന്നും വിശദീകരിച്ച് പൊലീസ് കോടതിയിൽ സത്യവാങ്മൂലം നൽകി.
കൊച്ചിയിലെ വനിതയെ ചുറ്റിപ്പറ്റിയുള്ള വാദങ്ങൾ ദിലീപ് മനപ്പൂർവം സൃഷ്ടിച്ചതാണെന്നും കേസിന്റെ ഗതിതിരിക്കാൻ നടി ആക്രമിക്കപ്പെട്ട സംഭവം സ്ത്രീകൾ തമ്മിലുള്ള പ്രശ്‌നത്തിന്റെ സൃഷ്ടിയാണെന്ന് വരുത്താനും നീക്കം നടന്നു. ഇത്തരമൊരു പ്രചരണം നടന്നതിന് പിന്നിൽ മഞ്്ജു വാര്യരുടെ ഇമേജ് തകർക്കുകയെന്ന ലക്ഷ്യംകൂടി ഉള്ളതായും പൊലീസ് സംശയിക്കുന്നു. ഇക്കാര്യങ്ങളിൽ കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണ് അന്വേഷകർ ഇപ്പോൾ.
യുവനടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപ് മാധ്യമങ്ങളിലൂടെയും മറ്റും തനിക്ക് അനുകൂലമായി പ്രചാരണം നടത്തി അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. കുറ്റപത്രം മാധ്യമങ്ങൾക്കു പൊലീസ് ചോർത്തി നൽകിയിട്ടില്ല. തെറ്റു മറച്ചുവയ്ക്കാനുള്ള ദിലീപിന്റെ നീക്കമാണു പ്രചാരണമെന്നു വിശദീകരിച്ച് പൊലീസ് ഇന്നലെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. കുറ്റപത്രം മാധ്യമങ്ങൾക്കു ചോർത്തി നൽകി അപമാനിക്കാൻ ശ്രമിക്കുന്നതായി ദിലീപ് നേരത്തെ മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകിയിരുന്നു. ദുബായ് യാത്രയ്ക്കു പാസ്പോർട്ട് വാങ്ങാൻ എത്തിയപ്പോഴായിരുന്നു ഇത്. എന്നാൽ ഇതിൽ പൊലീസ് എതിർ സത്യവാങ്മൂലം നൽകിയതോടെ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നു നിരീക്ഷിച്ച കോടതി കേസ് ഈമാസം എട്ടിലേക്കു മാറ്റി.
വൻതുക മുടക്കി പത്രങ്ങളിലും ചാനലുകളിലും സമൂഹമാധ്യമങ്ങളിലും ദിലീപിന് അനുകൂല തരംഗം സൃഷ്ടിക്കാൻ സ്വകാര്യ ഏജൻസിയെ ഏർപ്പെടുത്തിയിരുന്നു എന്നതും ചർച്ചയായിരുന്നു. ദിലീപിനെ കേസുമായി ബന്ധപ്പെട്ട് ആദ്യം ചോദ്യംചെയ്യാൻ വിളിച്ചപ്പോൾ മുതൽ ഇത് സജീവമായി നടന്നുവെന്നാണ് പൊലീസ് നിരീക്ഷണം. ചാനൽ ചർച്ചകളിൽ പങ്കെടുത്ത പലരും ദിലീപുമായി അടുത്ത ബന്ധമുള്ളവരാണ്. ഇക്കാര്യങ്ങളിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നാണു പൊലീസിന്റെ വാദം. ഇത്തരത്തിൽ നടനെ അനുകൂലിച്ച് എത്തിയവരുടെ ബന്ധങ്ങളും ഇതിന് പിന്നിലെ താൽപര്യങ്ങളും അന്വേഷിച്ചുവരികയാണ്. പ്രത്യേകിച്ചും പ്രമുഖയായ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അതിനെ അപലപിക്കാതെ ആരോപണ വിധേയനായ നടനെ ന്യായീകരിച്ചവർക്ക് എന്താണ് പ്രേരണയെന്നാണ് അന്വേഷിക്കുക.
അതേസമയം, നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം ഊർജിതമാക്കാനാണു പൊലീസിന്റെ നീക്കം. സംഭവം ചിത്രീകരിച്ച മൊെബെൽ ഫോൺ കണ്ടെടുക്കാനായിട്ടില്ല. വമ്പൻ സ്രാവുണ്ടെന്ന സംശയത്തെപ്പറ്റിയും അന്വേഷിക്കണമെന്നാണു പൊലീസ് നിലപാട്. കൊച്ചിയിലെ വനിതയെ ചുറ്റിപ്പറ്റിയുള്ള വാദങ്ങൾ ദിലീപ് മനഃപൂർവം സൃഷ്ടിക്കുന്നതാണെന്നു പൊലീസ് കരുതുന്നു. ഇവരാണു പൾസർ സുനിക്കു ക്വട്ടേഷൻ നൽകിയതെന്ന പ്രചാരണം മഞ്ജു വാര്യരെ ഉന്നംവച്ചുള്ളതാണെന്നും സംശയമുണ്ട്. മഞ്ജുവിന്റെ ഇമേജ് തകർക്കുകയാണു ദിലീപിന്റെ ലക്ഷ്യം. ഇക്കാര്യം പലഘട്ടങ്ങളിലും അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടിട്ടുണ്ട്.
സംഭവം സ്ത്രീകൾ തമ്മിലുള്ള പ്രശ്നം എന്ന നിലയിലേക്കു കൊണ്ടുവരാനാണു ദിലീപിന്റെ ശ്രമമെന്ന സൂചനകളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. മഞ്ജുവും എ.ഡി.ജി.പി: ബി. സന്ധ്യയും തമ്മിലുള്ള സൗഹൃദമാണ് തന്നെ കേസിൽ പെടുത്തിയതെന്നും നടിമാർ ഉൾപ്പെടെയുള്ളവർ പിന്നിലുണ്ടെന്നും ദിലീപ് ജാമ്യാപേക്ഷ വാദവേളയിൽ ഉന്നയിച്ചിരുന്നു. ഇതെല്ലാം തന്റെ പേരിലുള്ള കുറ്റം മറച്ചുവയ്ക്കാൻ ദിലീപ് നടത്തുന്ന ഗൂഢനീക്കത്തിന്റെ ഭാഗമാണെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. ഇത്തരത്തിൽ തനിക്കെതിരെ പെൺപകയുടെ ഭാഗമായി ഗൂഢാലോചന നടന്നുവെന്ന വാദം ഉയർത്തിയേക്കുമെന്ന് കണക്കാക്കിയാണ് പ്രതിരോധവുമായി പൊലീസും നീങ്ങുന്നത്.
വിചാരണാവേളയിൽ തനിക്കു വീണ്ടും നാണക്കേടുണ്ടാകുമെന്നു ഭയന്നാണു ഹർജി നൽകി മാധ്യമങ്ങളുടെ വായടപ്പിക്കാൻ ദിലീപ് ശ്രമിക്കുന്നതെന്നു പൊലീസ് സംശയിക്കുന്നു. രഹസ്യവിചാരണ ആവശ്യപ്പെടാനും സാധ്യതയുണ്ട്. അതുവഴി വിസ്താരം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഒഴിവാക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് ദിലീപിന്റെ നീക്കം.
മുൻഭാര്യയും നടിയുമായ മഞ്ജു ഇപ്പോൾ വീണ്ടും അഭിനയ രംഗത്ത് സജീവമാകുകയും ലേഡി സൂപ്പർസ്റ്റാർ എന്ന നിലയിൽ വളരുകയും ചെയ്യുന്നു. ഇതിന് തടയിടാനും ഒപ്പം നടി ആക്രമിക്കപ്പെട്ട കേസ് ഒരു പെൺ പകപോക്കൽ എന്ന നിലയിൽ താഴ്‌ത്തിക്കെട്ടാനും ദിലീപ് ശ്രമിക്കുന്നതായാണ് പൊലീസ് സംശയിക്കുന്നത്. കേസുമായി കൊച്ചിയിലെ ഒരു വനിതയെ ബന്ധപ്പെടുത്തി മാധ്യമങ്ങളിൽ നിരന്തരം വാർത്തകൾ വന്നു. ഇതിനൊപ്പം മഞ്ജു-സന്ധ്യ ബന്ധം ചൂണ്ടിക്കാട്ടിയും പ്രചരണം നടന്നു.
നടിയെ ഉപദ്രവിക്കാൻ സുനിക്ക് ക്വട്ടേഷൻ നൽകിയതിൽ കൊച്ചിയിലെ ഒരു വനിതയ്ക്ക് പങ്കുണ്ടെന്ന മട്ടിലാണ് പ്രചരണം നടന്നത്. ദിലീപിന്റെ പക്ഷം പിടിച്ച് ചാനൽ ചർച്ചകളിൽ വാദം ഉയർന്നതിനൊപ്പം മാധ്യമങ്ങളിൽ ഇത്തരത്തിൽ വാർത്തകളും പ്രചരിച്ചു. ഇത്തരത്തിൽ ഒരു പെൺപകയാണ് നടിയെ ആക്രമിച്ചതിന് പിന്നിൽ എന്ന് വരുത്താൻ നീക്കമുണ്ടായി. സ്ത്രീകൾ തമ്മിലുള്ള പകയുടെ പരിണിത ഫലമായിരുന്നു ക്വട്ടേഷൻ എന്ന് വരുത്താനാണ് ശ്രമം നടന്നത്. ഇതെല്ലാം പരിഗണിച്ചാണ് പൊലീസ് കരുതലോടെ നീങ്ങുന്നത്. ഇത്തരത്തിൽ വാദമുയർന്നാൽ ഇതിനെതിരെ ഹാജരാക്കാൻ അന്വേഷണ സംഘം തെളിവുകളും ശേഖരിച്ചുകഴിഞ്ഞു.