- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിനോടുള്ള ഫോൺ ഭീഷണിയിൽ പൊലീസിന് വിശ്വാസം പോരാ; നടനെയും സംവിധായകനെയും ചോദ്യം ചെയ്യുന്നത് ഗൂഢാലോചന ഉറപ്പിക്കാൻ; മനോരമയോടു തുറന്നു പറയാത്ത ബ്ലാക്‌മെയിൽ ഭീഷണി ദിലീപിനെ വട്ടം ചുറ്റിക്കും; പൾസറിന്റെ സിനിമാ ബന്ധങ്ങൾ തേടി ആക്ഷൻ ഹീറോയാകാൻ സിഐ ബിജു പൗലോസ്
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണം നിർണായക വഴിത്തിരിവിലേക്ക് നീങ്ങുന്ന വേളയിലാണ് ഇന്ന് സുപ്രധാനമായ പല വെളിപ്പെടുത്തലുകൾ ഉണ്ടായത്. തന്നെ ബ്ലാക്‌മെയിൽ ചെയ്യാൻ ശ്രമമുണ്ടെന്നും നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെടുത്താനാണ് ഇതെന്നുമായിരുന്നു ദിലീപ് ഇന്ന് വെളിപ്പെടുത്തിയത്. നാദിർഷായെയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും ഫോണിൽ വിളിച്ചാണ് പൾസർ സുനിയുടെ സഹായി വിഷ്ണു പണം ആവശ്യപ്പെട്ടത് എന്നാണ് ദിലീപ് വെളിപ്പെടുത്തിയത്. പൊലീസിൽ ഇക്കാര്യം പരാതിപ്പെട്ടിരുന്നു എന്നുമാണ് ദിലീപും നാദിർഷായും മാധ്യമങ്ങളോട് പറയുകയുണ്ടായി. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ഇന്നാണ് മാധ്യമങ്ങളിൽ വാർത്തകളായി വന്നതെങ്കിലും പരാതി പൊലീസ് അന്വേഷിച്ച് പരാതിയിൽ കഴമ്പുണ്ടോ എന്ന സംശയം പോലും ഉയർത്തിയതാണ്. താരത്തിന്റെ പരാതിയിൽ കഴമ്പുണ്ടോ എന്ന സ്ഥിരീകരിക്കാത്ത വിഷയം ഇപ്പോൾ താരം പറഞ്ഞത് എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇതോടെ നടിയെ ആക്രമിച്ച കേസ് കൂടുതൽ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. പൾസർ സുനി പണം ആവശ്യപ്പെട്ട് ദിലീപ
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണം നിർണായക വഴിത്തിരിവിലേക്ക് നീങ്ങുന്ന വേളയിലാണ് ഇന്ന് സുപ്രധാനമായ പല വെളിപ്പെടുത്തലുകൾ ഉണ്ടായത്. തന്നെ ബ്ലാക്‌മെയിൽ ചെയ്യാൻ ശ്രമമുണ്ടെന്നും നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെടുത്താനാണ് ഇതെന്നുമായിരുന്നു ദിലീപ് ഇന്ന് വെളിപ്പെടുത്തിയത്. നാദിർഷായെയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും ഫോണിൽ വിളിച്ചാണ് പൾസർ സുനിയുടെ സഹായി വിഷ്ണു പണം ആവശ്യപ്പെട്ടത് എന്നാണ് ദിലീപ് വെളിപ്പെടുത്തിയത്. പൊലീസിൽ ഇക്കാര്യം പരാതിപ്പെട്ടിരുന്നു എന്നുമാണ് ദിലീപും നാദിർഷായും മാധ്യമങ്ങളോട് പറയുകയുണ്ടായി. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ഇന്നാണ് മാധ്യമങ്ങളിൽ വാർത്തകളായി വന്നതെങ്കിലും പരാതി പൊലീസ് അന്വേഷിച്ച് പരാതിയിൽ കഴമ്പുണ്ടോ എന്ന സംശയം പോലും ഉയർത്തിയതാണ്. താരത്തിന്റെ പരാതിയിൽ കഴമ്പുണ്ടോ എന്ന സ്ഥിരീകരിക്കാത്ത വിഷയം ഇപ്പോൾ താരം പറഞ്ഞത് എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇതോടെ നടിയെ ആക്രമിച്ച കേസ് കൂടുതൽ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്.
പൾസർ സുനി പണം ആവശ്യപ്പെട്ട് ദിലീപിന് കത്തെഴുതിയ ശേഷമാണ് വിഷ്ണുവെന്ന ആൾ നാദിർഷായെയും പിന്നീട് ദിലീപിന്റെ മാനേജറെയും വിളിച്ചത്. ഫെബ്രുവരിയിലായിരുന്നു ഈ സംഭവ വികാസങ്ങളെല്ലാം നടക്കുന്നത്. അന്ന് ദിലീപിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ഉണ്ടായ സമയമാണ് താനും. എന്നാൽ, ഇത്തരമൊരു ഭീഷണിയെ കുറിച്ച് പിന്നീട് രണ്ട് മാസം വരെയും താരം മൗനംപാലിച്ചു. മാത്രമല്ല, ഏപ്രിൽ മാസത്തിലാണ് ദിലീപ് എല്ലാം തുറന്നു പറയുന്നു എന്ന വിധത്തിൽ അദ്ദേഹം തന്നെ തൽപ്പര്യം പ്രകടിപ്പിച്ച് മനോരമ ഓൺലൈൻ വഴി ഒരു അഭിമുഖം നടത്തുന്നത്. ഈ അഭിമുഖത്തിൽ ആക്രമിക്കപ്പെട്ട നടിയെ പോലും അവഹേളിക്കുന്ന വിധത്തിലാണ് താരം പ്രതികരിച്ചത്.
മാത്രമല്ല, അന്ന് അഭിമുഖത്തിൽ പല കാര്യങ്ങളും അദ്ദേഹം പറയുകയുണ്ടായി. തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നു താൻ സഹായിച്ചവർ പോലും തന്നെ ആക്രമിക്കുന്നു എന്നുമായിരുന്നു ദിലീപിന്റെ പരാമർശങ്ങൾ. മാതൃഭൂമി ചാനൽ അവതാരകനെതിരെയും മോശമായ പരാമർശങ്ങൾ ദിലീപ് നടത്തി. എന്നാൽ, ഫെബ്രുവരിയിൽ നടന്ന ബ്ലാക്‌മെയിൽ ശ്രമത്തെ കുറിച്ച് ഏപ്രിൽ മാസത്തിലെ അഭിമുഖത്തിൽ ദിലീപ് ഒന്നും പറഞ്ഞില്ല. എന്തുകൊണ്ടാണ് അക്കാര്യം അഭിമുഖത്തിൽ പറയാതിരുന്നത് എന്നാണ് ഇതോടെ ഉയരുന്ന ചോദ്യം. പൾസറിന്റെ കൂടെ ജയിലിൽ കിടന്ന ജിൻസൺ എന്നയാൾ പൊലീസ് മുമ്പകെ മൊഴി നൽകിയ ശേഷമാണ് താരം ബ്ലാക്‌മെയിൽ ശ്രമത്തെ കുറിച്ച് പുറത്തുറഞ്ഞതും.
ഫെബ്രുവരി മാസത്തിൽ തന്നെ ദിലീപ് തന്നെ ബ്ലാക്‌മെയിൽ ചെയ്യാൻ ശ്രമമെന്ന് കാണിച്ച് പരാതി നൽകിയിരുന്നു. മാനേജർ അപ്പുണ്ണിയെ വിളിച്ചുവെങ്കിലും കുടുതൽ സംസാരിക്കാൻ തയ്യാറായില്ല. എന്നാൽ നാദിർഷയെ വിളിച്ചപ്പോൾ നാദിർഷ സംസാരിക്കാൻ തയ്യാറായി. ആ സംഭാഷണം റെക്കോർഡ് ചെയ്താണ് പൊലീസിന് പരാതിക്കൊപ്പം നൽകിയത്. എന്നാൽ, ആലുവയിൽ നിന്നെടുത്ത സിംകാർഡ് ഉപയോഗിച്ചാണ് വിഷ്ണു എന്ന് അവകാശപ്പെടുന്നയാൾ ദിലീപിനെ വിളിച്ചത്. നമ്പർ ആക്ടീവായ ദിവസം തന്നെ കോൾ വന്നതിന്നശേഷം പിന്നീട് ഫോൺ ഉപയോഗിച്ചിരുന്നില്ല. ഇക്കാര്യം പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ കോൾ വന്നത് എയർടെൽ നമ്പറിൽ നിന്നാണെന്നു വ്യക്തമായിരുന്നു. ആലുവയിൽ നിന്നും നമ്പർ ആക്ടീവായ ദിവസം ദിലീപ് അമേരിക്കൻ ടൂറിലായിരുന്നു. ആ നമ്പർ ഉപയോഗിച്ച് രണ്ടു പേരെ മാത്രമേ ഫോൺ ചെയ്തിരുന്നുള്ളു. അത് അപ്പുണ്ണിയേയും നാദിർഷയേയുമാണ്. ഇക്കാര്യങ്ങളെ കുറിച്ച് പൊലീസ് അന്വേഷിച്ചെങ്കിലും നമ്പറിന്റെ ഉടമ ആരാണെന്ന കാര്യം അറിവായിരുന്നില്ല. നമ്പരെടുക്കുന്നതിന് നൽകിയ തിരിച്ചറിയൽ രേഖ തമിഴ്‌നാട്ടിലേതാണെന്നും അവിടെ നടത്തിയ അന്വേഷണത്തിൽ ആ തിരിച്ചറിയൽ രേഖ വ്യാജമാണെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
ഫോണിന്റെ വിവരം അറിയാൻ ശ്രമിച്ചെങ്കിലും അതും തെളിഞ്ഞില്ല. ഐഎംഇഐ നമ്പരില്ലാത്ത ചൈനീസ് വ്യാജഫോണാണ് വിളിക്കാൻ ഉപയോഗിച്ചതെന്നും തെളിഞ്ഞു. എന്നാൽ ജിപിആർഎസ് ഉപയോഗിച്ച് കോൾ ചെയ്ത സ്ഥലം കണ്ടെത്താൻ പൊലീസ് ശ്രമിച്ചപ്പോൾ ദിലീപിന്റെ ആലുവയിലെ വീട്ടിൽ നിന്ന് 100 മീറ്റർ അടുത്തു നിന്നാണ് കോൾ വന്നതെന്നും പൊലീസിന് അന്വേഷണത്തിൽ വ്യക്തമായി. ഇതോടെ ഈ അന്വേഷണം പൊലീസിന് മുന്നോട്ടു കൊണ്ടുപോകാനും സാധിച്ചില്ല. ഫോൺ കോൾ സംബന്ധിച്ച് കൂടുതൽ അന്വേഷണത്തിന് പലവട്ടം നാദിർഷയെ പൊലീസ് വിളിച്ചുവെങ്കിലും ഹാജരാകാൻ തയ്യാറായിട്ടില്ലെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു.
കേസിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ പൊലീസ് അന്വേഷിക്കുന്നത് ദിലീപിനെ ബ്ലാക്‌മെയ്ൽ ചെയ്തു എന്ന കേസല്ല, മറിച്ച് ജിൻസൺ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്. ആക്രമണത്തിന് ഇരയായ നടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. ഈ രണ്ട് മൊഴികളും ദിലീപിനെ സംശയത്തിന് നിഴലിൽ നിർത്തുന്നതാണ്. ഈ സാഹചര്യത്തിൽ ദിലീപിനെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ ശ്രമം. ഈ സാഹചര്യം വന്നതോടെയാണ് നടൻ ബ്ലാക്‌മെയിൽ കേസിലാണ് തന്റെ മൊഴിയെടുക്കുന്നത് എന്ന പ്രതീതി സൃഷ്ടിക്കുന്നതെന്നാണ് പൊലീസിന്റെ ശ്രമം.
അതേസമയം അന്വേഷണ വിവരങ്ങൾ അധികമാരോടു പങ്കുവെക്കാത്ത സിഐ ബിജു പൗലോസ് പൾസർ സുനിക്ക് പിന്നിലാര് എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ്. വിഷ്ണു എന്നയാൾ ആരാണെന്ന് പോലും പൊലീസിന് വ്യക്തമായിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ജിൻസന്റെയും നടിയുടെയു മൊഴിയുടെ അടിസ്ഥാനത്തിൽ താരത്തിന്റെ അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തുമോ എന്ന സംശയം ശക്തമാണ്. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്ന സൂചനയുമുണ്ട്.