- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ വൺ എം ടു എന്നൊരു പ്രൊഡക്ഷൻ സ്റ്റുഡിയോ ആരംഭിച്ച് പ്രവാസികളിൽ നിന്ന് പിരിച്ചെടുത്ത് കോടികൾ; നിർമ്മാണ കമ്പനിയിലും തട്ടിപ്പ്; മഹേഷിന്റെ പ്രതികാരത്തിൽ യഥാർത്ഥ നിർമ്മാതാക്കളുമില്ല; ആഷിഖ് അബുവിനെതിരെ ആരോപണവുമായി ദിലീപ് ഓൺലൈൻ
കൊച്ചി: സംവിധായകൻ ആഷിക്ക് അബുവിനെതിരെ ആരോപണവുമായി ദിലീപ് ഓൺലൈൻ രംഗത്ത്. ഗൾഫ് മലയാളികളിൽ നിന്ന് കോടിക്കണക്കിന് രൂപ വെട്ടിച്ചുവെന്ന് ആരോപണം. നടൻ ദിലീപിന് അനുകൂലമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്ന ദിലീപ് ഓൺലൈൻ എന്ന ഫേസ്‌ബുക്ക് പേജിലാണ് ആരോപണമുള്ളത്. നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെതിരെ ശക്തമായ നിലപാടുകൾ ആഷിഖ് അബു എടുത്തിരുന്നു. ദിലീപ് ചിത്രമായ രാമലീലയെ പിന്തുണച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട സംവിധായകൻ ലാൽ ജോസിനെ കഴിഞ്ഞ ദിവസം ആഷിക് അബു ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപ് ഓൺലൈനിലൂടെയുള്ള ആരോപണം. അബുദാബിയിലുള്ള റഹ്മാൻ എന്നയാളുമായി ചേർന്ന് പത്ത് കോടി രൂപ മുതൽമുടക്കിൽ ദുബായിൽ വൺ എം ടു എന്നൊരു പ്രൊഡക്ഷൻ സ്റ്റുഡിയോ ആരംഭിക്കുകയും കമ്പനിയുടെ മൂലധനത്തിലേയ്ക്കായി ആളുകളിൽ നിന്ന് കോടിക്കണക്കിന് രൂപ സമാഹരിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ശ്രീകാന്ത് എന്നയാൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ധാരണാപത്രത്തിന്റെ പകർപ്പിനൊപ്പമാണ് ഈ ആരോപണം. 2014 ഒക്ടോബറിലാണ് ആഷ
കൊച്ചി: സംവിധായകൻ ആഷിക്ക് അബുവിനെതിരെ ആരോപണവുമായി ദിലീപ് ഓൺലൈൻ രംഗത്ത്. ഗൾഫ് മലയാളികളിൽ നിന്ന് കോടിക്കണക്കിന് രൂപ വെട്ടിച്ചുവെന്ന് ആരോപണം. നടൻ ദിലീപിന് അനുകൂലമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്ന ദിലീപ് ഓൺലൈൻ എന്ന ഫേസ്‌ബുക്ക് പേജിലാണ് ആരോപണമുള്ളത്.
നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെതിരെ ശക്തമായ നിലപാടുകൾ ആഷിഖ് അബു എടുത്തിരുന്നു. ദിലീപ് ചിത്രമായ രാമലീലയെ പിന്തുണച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട സംവിധായകൻ ലാൽ ജോസിനെ കഴിഞ്ഞ ദിവസം ആഷിക് അബു ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപ് ഓൺലൈനിലൂടെയുള്ള ആരോപണം.
അബുദാബിയിലുള്ള റഹ്മാൻ എന്നയാളുമായി ചേർന്ന് പത്ത് കോടി രൂപ മുതൽമുടക്കിൽ ദുബായിൽ വൺ എം ടു എന്നൊരു പ്രൊഡക്ഷൻ സ്റ്റുഡിയോ ആരംഭിക്കുകയും കമ്പനിയുടെ മൂലധനത്തിലേയ്ക്കായി ആളുകളിൽ നിന്ന് കോടിക്കണക്കിന് രൂപ സമാഹരിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
ശ്രീകാന്ത് എന്നയാൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ധാരണാപത്രത്തിന്റെ പകർപ്പിനൊപ്പമാണ് ഈ ആരോപണം. 2014 ഒക്ടോബറിലാണ് ആഷിക് അബുവിന്റെ ഉടുസ്ഥതിയിലുള്ള ഡ്രീം മിൽ സിനിമാസ് ആൻഡ് എന്റർടെയ്ന്മെന്റ് പ്രൈവറ്റ് ലിമിറ്റഡും ശ്രീകാന്ത് എന്നയാൾ മാനേജിങ് പാർട്ണറായ വൺനസ് മീഡിയ മില്ലും തമ്മിൽ കരാറുണ്ടാക്കിയത്.
ഈ പണം ഉപയോഗിച്ചാണ് മഹേഷിന്റെ പ്രതികാരം എന്ന സിനിമ നിർമ്മിച്ചതെന്നും ഇവർ ആരോപിക്കുന്നു. പതിനൊന്ന് കോടിയോളം രൂപ ലാഭമുണ്ടാക്കിയ ചിത്രത്തിനിന്റെ പോസ്റ്ററിലോ സ്‌ക്രീനിലോ യഥാർഥ നിർമ്മാതാക്കളുടെ പേര് വയ്ക്കുകയോ അവർക്ക് മുടക്ക് മുതലോ ലാഭവിഹിതമോ നൽകിയില്ലെന്നും ആരോപണമുണ്ട്.