- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ടെത്തിയത് നിരവധി തെളിവുകൾ; ജനപ്രിയനായകനു ചുറ്റും ദിനേന്ദ്ര കാശ്യപും സംഘവും വലവിരിച്ചു കാത്തിരുന്നത് 81 ദിവസം; പൾസറിന്റെ അറസ്റ്റോടെ എല്ലാ അവസാനിച്ചെന്നു വരുത്തിതീർത്തത് ബോധപൂർവ്വം; എല്ലാ ശാന്തമായപ്പോൾ ദിലീപിന്റ കൂട്ടാളികളെ തേടി പൾസറിന്റെ വിളിയെത്തിയത് കേസിൽ നിർണായകമായി
നിരവധി തെളിവുകളാണ് ഐ.ജി ദിനേന്ദ്ര കാശ്യപിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ടെത്തിയത്. എന്നാൽ ഇവയൊക്കെ കൂട്ടിയിണക്കാൻ പൊലീസ് വലവിരിച്ചു കാത്തിരുന്നത് 81 ദിവസം. അന്വേഷണത്തിന്റെ തുടക്കത്തിൽതന്നെ കേസിൽ ഗൂഢാലോചന ഇല്ലെന്ന് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചതും അന്വേഷണ സംഘത്തിന് വെല്ലുവിളിയായി. ഇതെല്ലാം അതിജീവിച്ച് ജനപ്രിയ നായകന്റെ അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തിച്ചത് കേരള പൊലീസിന്റെ തൊപ്പിയിലെ പൊൻതൂവലാണെന്നതിൽ സംശയമില്ല. നടിയെ ഉപദ്രവിക്കാനുള്ള ക്വട്ടേഷൻ ഏറ്റെടുത്ത പൾസർ സുനിയിൽ അന്വേഷണം അവസാനിപ്പിക്കുന്നതായി ദിലീപ് അടക്കമുള്ള പ്രതികളെ തെറ്റിദ്ധരിപ്പിക്കാൻ പൊലീസിനു കഴിഞ്ഞു. അറസ്റ്റിലായ പ്രതി പൾസർ സുനി ജയിലിൽനിന്നു പുറത്തുവരാതിരിക്കേണ്ടതു കേസിലെ ഗൂഢാലോചന തെളിയാൻ നിർണായകമാണെന്നു വിലയിരുത്തിയ അന്വേഷണ സംഘം അറുപതു ദിവസം കഴിയും മുൻപ് ആദ്യ കുറ്റപത്രം സമർപ്പിക്കാനുള്ള തീരുമാനം എടുത്തു. റിമാൻഡിലായ പ്രതികൾക്കു സോപാധിക ജാമ്യം ലഭിക്കാതിരിക്കാനായിരുന്നു ഈ നീക്കം. ജയിലിൽ സുനിയെ പ
നിരവധി തെളിവുകളാണ് ഐ.ജി ദിനേന്ദ്ര കാശ്യപിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ടെത്തിയത്. എന്നാൽ ഇവയൊക്കെ കൂട്ടിയിണക്കാൻ പൊലീസ് വലവിരിച്ചു കാത്തിരുന്നത് 81 ദിവസം. അന്വേഷണത്തിന്റെ തുടക്കത്തിൽതന്നെ കേസിൽ ഗൂഢാലോചന ഇല്ലെന്ന് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചതും അന്വേഷണ സംഘത്തിന് വെല്ലുവിളിയായി. ഇതെല്ലാം അതിജീവിച്ച് ജനപ്രിയ നായകന്റെ അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തിച്ചത് കേരള പൊലീസിന്റെ തൊപ്പിയിലെ പൊൻതൂവലാണെന്നതിൽ സംശയമില്ല.
നടിയെ ഉപദ്രവിക്കാനുള്ള ക്വട്ടേഷൻ ഏറ്റെടുത്ത പൾസർ സുനിയിൽ അന്വേഷണം അവസാനിപ്പിക്കുന്നതായി ദിലീപ് അടക്കമുള്ള പ്രതികളെ തെറ്റിദ്ധരിപ്പിക്കാൻ പൊലീസിനു കഴിഞ്ഞു. അറസ്റ്റിലായ പ്രതി പൾസർ സുനി ജയിലിൽനിന്നു പുറത്തുവരാതിരിക്കേണ്ടതു കേസിലെ ഗൂഢാലോചന തെളിയാൻ നിർണായകമാണെന്നു വിലയിരുത്തിയ അന്വേഷണ സംഘം അറുപതു ദിവസം കഴിയും മുൻപ് ആദ്യ കുറ്റപത്രം സമർപ്പിക്കാനുള്ള തീരുമാനം എടുത്തു. റിമാൻഡിലായ പ്രതികൾക്കു സോപാധിക ജാമ്യം ലഭിക്കാതിരിക്കാനായിരുന്നു ഈ നീക്കം. ജയിലിൽ സുനിയെ പരമാവധി നിസ്സഹായനും നിരാശനുമാക്കിയാൽ കുറ്റകൃത്യത്തിനു ക്വട്ടേഷൻ നൽകിയവരെ ബന്ധപ്പെടാൻ ശ്രമിക്കുമെന്ന അനുമാനത്തിലാണു പൊലീസ് ഇങ്ങനെ ചെയ്തത്.
ജയിലിനുള്ളിലും പ്രതികളെ കുരുക്കാനുള്ള അണിയറ ഒരുക്കങ്ങൾ പൊലീസ് ചെയ്തിരുന്നു. ഇതിനിടയിൽ ജയിലിനുള്ളിലെ കോയിൻ ബൂത്തിൽനിന്നു സുനിയുടെ ആദ്യ ഫോൺവിളി പുറത്തേക്കു പോയതു പൊലീസ് കണ്ടെത്തി. ദിലീപിന്റെ അടുപ്പക്കാരനാണ് ഈ ഫോൺവിളി പോയത്. ദിലീപ്, അപ്പുണ്ണി, നാദിർഷാ എന്നിവരുടെ ഫോൺനമ്പറുകൾക്കുവേണ്ടിയാണു സുനി വിളിച്ചതെന്നു വ്യക്തമായതോടെ ഇവർ മൂന്നുപേരും പൊലീസിന്റെ നിരീക്ഷണത്തിലായി.
പൾസർ സുനിയെ മുഖ്യപ്രതിയാക്കി ആദ്യ കുറ്റപത്രം സമർപ്പിച്ചതോടെ അന്വേഷണം അവസാനിച്ചതായി തെറ്റിദ്ധരിച്ച ദിലീപും സംഘവും നേരത്തെ തീരുമാനിച്ച അമേരിക്കൻ സന്ദർശനത്തിനു തയ്യാറെടുക്കുന്നതിനിടയിലായിരുന്നു ഈ ഫോൺവിളികൾ. ഇതിനിടയിൽ ദിലീപിന്റെ 'വെൽക്കം ടു സെൻട്രൽ ജയിൽ' എന്ന സിനിമയിൽ കാക്കിവേഷത്തിൽ തലകാണിച്ച പൊലീസ് ഉദ്യോഗസ്ഥൻ വഴി പൊലീസിന്റെ നീക്കം ചോർന്നു.
സുനി ജയിലിൽനിന്ന് എഴുതിയ കത്തും വാട്‌സാപ്പിൽ ദിലീപിനു ലഭിച്ചു. തുടർന്നു വേഗത്തിലായിരുന്നു ദിലീപിന്റെ നീക്കം. ജയിലിൽ കഴിയുന്ന പ്രതി സുനിൽകുമാറും കൂട്ടുപ്രതികളും പണത്തിനുവേണ്ടി തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യുന്നതായി ഏപ്രിൽ 20 നു ദിലീപ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു പരാതി നൽകി. തന്ത്രപരമായിരുന്ന ഈ നീക്കമാണു തിരിച്ചടിച്ചത്. പരാതിക്കൊപ്പം സമർപ്പിച്ച ഒരു ടെലിഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയാണു ദിലീപിനെ കുഴിയിൽ ചാടിച്ചത്. മലയാളത്തിലെ സൂപ്പർതാരം, മുൻനിര നിർമ്മാതാവ്, പ്രമുഖ നടി എന്നിവർ കേസിൽ ദിലീപിന്റെ പേരു പറയാൻ പണം വാഗ്ദാനം ചെയ്‌തെന്നു പരാമർശിക്കുന്ന ശബ്ദരേഖ ദിലീപും നാദിർഷായും ചേർന്നു വ്യാജമായി ഒരുക്കിയതാണെന്നു കണ്ടെത്തിയതോടെ പൊലീസ് കുരുക്കു മുറുക്കി.
കേസിൽ ദിലീപ് കുരുങ്ങുമെന്ന് ഉറപ്പായതോടെ മലയാളത്തിലെ മറ്റൊരു മുൻനിര താരവും രണ്ടു നടന്മാരും ദിലീപിന്റെ അറസ്റ്റ് ഒഴിവാക്കാൻ ചരടുവലി നടത്തിയിരുന്നെങ്കിലും 'അമ്മ'യുടെ പത്രസമ്മേളനത്തെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ ഇവരുടെ നീക്കത്തെ ദുർബലമാക്കി. മലയാള സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട അണിയറ രഹസ്യങ്ങൾ രണ്ടു ദിവസങ്ങളിലായി നടത്തിയ വിശദമായി ചോദ്യംചെയ്യലിൽ ദിലീപും നാദിർഷായും വെളിപ്പെടുത്തിയതായി സൂചനയുണ്ട്.