- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തീരാൻ കാത്തു നിൽക്കാതെ ദിലീപ് ഷൂട്ടിങ് തിരക്കിൽ; ജോലിക്ക് പോകാതെ വീട്ടിൽ തുടർന്നാൽ കേസിനെ ഭയക്കുന്നെന്ന വികാരമുണ്ടാകുമെന്ന് വിലയിരുത്തൽ; മുൻ തീരുമാനം തിരുത്തി താരം പ്രൊഫ. ഡിങ്കന്റെ ഷൂട്ടിംഗിനെത്തിയത് അഡ്വ. രാമൻപിള്ളയുടെ നിർദ്ദേശ പ്രകാരം; മൊബൈൽ ക്യാമറകൾ ലൊക്കേഷനിൽ നിരോധിച്ച് അണിയറക്കാരും: ഡിങ്കശാപം തീർക്കാൻ ഉറപ്പിച്ച് ദിലീപ്
കൊച്ചി: പ്രൊഫ. ഡിങ്കൻ എന്ന സിനിമ ദിലീപ് തന്റെ സിനിമാ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ചിത്രമായിരിക്കും. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലാകുന്നത് ഈ സിനിമയുടെ പൂജ കഴിഞ്ഞ ശേഷമാണ്. 2017 ഏപ്രിൽ 16 ഞായറാഴ്ച തിരുവനന്തപുരത്ത് പൂജപ്പുര മൈതാനിയിൽ വച്ചായിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്. ഡി.ജി.പി.യായിരുന്ന ശ്രീ ലോക്‌നാഥ് ബെഹ്‌റയാണ് തദവസരത്തിൽ സ്വിച്ചോൺ കർമ്മം നിർവഹിച്ചത്. ഇതിന് പിന്നാലെ ബഹ്റയ്ക്കും കിട്ടി പണി. ഡിജിപി സ്ഥാനത്തു നിന്നും താൽക്കാലികമായി ബെഹ്‌റയ്ക്ക് ഒഴിയേണ്ട അവസ്ഥയുമുണ്ടായി. തുടർന്നങ്ങോട്ട് ഈ ഡിങ്കന്റെ പേരുള്ള ഈ സിനിമക്ക് പ്രതിബന്ധങ്ങൾ ഏറെയായിരുന്നു. ദിലീപിന്റെ ജയിൽവാസത്തിന് ശേഷം ചിത്രീകരിച്ച കമ്മാരസംഭവം റിലീസിംഗിന് ഒരുങ്ങിക്കഴിഞ്ഞു. ഇതിന് ശേഷം ദിലീപ് സിനിമയിൽ നിന്നും താൽക്കാലികമായി ബ്രേക്കെടുക്കുന്നു എന്ന വാർത്തകളും പുറത്തുവന്നു. ഇതിന് കാരണമായി പറഞ്ഞത് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തുടങ്ങുന്നു എന്നതായിരുന്നു. അതുകൊണ്ട് തന്നെ വിചാരണ കഴിഞ്ഞ ശേഷമേ താരം അഭിനയിക്കുന്നുള്ളൂ എന്നാ
കൊച്ചി: പ്രൊഫ. ഡിങ്കൻ എന്ന സിനിമ ദിലീപ് തന്റെ സിനിമാ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ചിത്രമായിരിക്കും. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലാകുന്നത് ഈ സിനിമയുടെ പൂജ കഴിഞ്ഞ ശേഷമാണ്. 2017 ഏപ്രിൽ 16 ഞായറാഴ്ച തിരുവനന്തപുരത്ത് പൂജപ്പുര മൈതാനിയിൽ വച്ചായിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്. ഡി.ജി.പി.യായിരുന്ന ശ്രീ ലോക്‌നാഥ് ബെഹ്‌റയാണ് തദവസരത്തിൽ സ്വിച്ചോൺ കർമ്മം നിർവഹിച്ചത്. ഇതിന് പിന്നാലെ ബഹ്റയ്ക്കും കിട്ടി പണി. ഡിജിപി സ്ഥാനത്തു നിന്നും താൽക്കാലികമായി ബെഹ്‌റയ്ക്ക് ഒഴിയേണ്ട അവസ്ഥയുമുണ്ടായി. തുടർന്നങ്ങോട്ട് ഈ ഡിങ്കന്റെ പേരുള്ള ഈ സിനിമക്ക് പ്രതിബന്ധങ്ങൾ ഏറെയായിരുന്നു.
ദിലീപിന്റെ ജയിൽവാസത്തിന് ശേഷം ചിത്രീകരിച്ച കമ്മാരസംഭവം റിലീസിംഗിന് ഒരുങ്ങിക്കഴിഞ്ഞു. ഇതിന് ശേഷം ദിലീപ് സിനിമയിൽ നിന്നും താൽക്കാലികമായി ബ്രേക്കെടുക്കുന്നു എന്ന വാർത്തകളും പുറത്തുവന്നു. ഇതിന് കാരണമായി പറഞ്ഞത് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തുടങ്ങുന്നു എന്നതായിരുന്നു. അതുകൊണ്ട് തന്നെ വിചാരണ കഴിഞ്ഞ ശേഷമേ താരം അഭിനയിക്കുന്നുള്ളൂ എന്നായിരുന്നു വാർത്തകൾ. എന്നാൽ, കമ്മാരസംഭവം റിലീസിംഗിന് ഒരുങ്ങിയതിന് പിന്നാലെ പ്രൊഫ. ഡിങ്കന്റെ ഷൂട്ടിങ് ആരംഭിച്ചു. ഇന്ന് മുതൽ ആലപ്പുഴയിലെ എഴുപുന്നയിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.
സിനിമയുടെ ചിത്രീകരണം തുടങ്ങുന്നുവെന്ന പ്രഖ്യാപനം ദിലീപ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ നടത്തിയിരുന്നു. ദിലീപിന്റെ പോസ്റ്റ് ഇങ്ങനെയായിയിരുന്നു: പ്രിയ സുഹൃത്തുക്കളെ, 'കമ്മാരസംഭവ'ത്തിന്റെ ജോലികളെല്ലാം പൂർത്തിയായി, ചിത്രം ഉടൻ റിലീസിനെത്തും, അടുത്ത ചിത്രം 'പ്രൊഫസർ ഡിങ്ക'ന്റെ ചിത്രീകരണം ഇന്നുമുതൽ പുനരാരംഭിക്കുകയാണ് എല്ലാവരുടേയും പ്രാർത്ഥനകളും,കരുതലും ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയോടെ.
പ്രൊഫസർ ഡിങ്കന്റെ അണിയറക്കാർക്ക് പെട്ടനാണ് ഷൂട്ടിങ് തുടങ്ങാമെന്ന ദിലീപിന്റെ നിർദ്ദേശം ലഭിച്ചതെന്നാണ് വിവരം. വിചാരണ കാരണം തൽക്കാലം നൂലാമാലകൾ കഴിഞ്ഞ് മതി ഷൂട്ടിങ് എന്ന നിലയിലേക്ക് കാര്യങ്ങളെത്തിയിരുന്നു. എന്നാൽ, സിനിമയിൽ സജീവമാകാതിരുന്നാൽ അത് തനിക്ക് തന്നെ ദോഷം ചെയ്യുമെന്ന് ദിലീപ് മനസിലാക്കി. കേസിനെ വല്ലാതെ ഭയപ്പെടുന്നു എന്ന ഫീൽ ഉണ്ടാകുമെന്നും അതുകൊണ്ട് തന്നെ അതുണ്ടാകരുതെന്ന നിർദ്ദേശം അഡ്വ. രാമൻപിള്ളയും താരവുമായി പങ്കുവെച്ചു. ഇതോടെയാണ് പ്രൊഫ. ഡിങ്കന്റെ തിരക്കിലേക്ക് ദിലീപ് എത്തിയത് എന്നാണ് അറിയുന്നത്.
ഇന്ന് ഷൂട്ടിങ് തുടങ്ങിയ വേളയിൽ ലൊക്കേഷനിലും ചില പ്രഖ്യാപനങ്ങൾ ഉണ്ടായി. ത്രീഡിയായി പുറത്തിറക്കുന്ന സിനിമയുടെ ചിത്രങ്ങൾ പുറത്തുപോകരുതെന്ന നിർദ്ദേശം സംവിധായകനും അണിയറപ്രവർത്തകരും നൽകി. അതുകൊണ്ട് മൊബൈൽ ഫോണിൽ ചിത്രങ്ങളെടുക്കുന്നത് ലൊക്കേഷനിൽ വിലക്കിയിട്ടുണ്ട്. ചിത്രങ്ങൾ എടുക്കാൻ അനുമതി നൽകിയിട്ടുള്ളത് ത്രീഡി സംവിധാനമുള്ള ഫോട്ടോഗ്രാഫർമാർക്കാണ്. എന്തായാലും ഡിങ്കശാപത്താൽ ഇത്രയും കാലം മുടങ്ങിക്കിടന്ന ചിത്രം 2018ലെ ഏറ്റവും വലിയ ഹിറ്റാക്കാനുള്ള തയ്യാറെടുപ്പിലാണ് ദിലീപ്. ഡിങ്കൻ തന്നെ ചതിക്കില്ലെന്നാണ് ദിപീലിന്റെ കണക്ക് കൂട്ടൽ.
ദിലീപ് അഴിക്കുള്ളിയാപ്പോൾ പ്രതിസന്ധിയിലായത് പ്രെഫ ഡിങ്കനെന്ന സിനിമയായിരുന്നു. രാമചന്ദ്രബാബുവിന്റെ കന്നി സംവിധായക ചിത്രം ഉപേക്ഷിക്കുമോ എന്ന് പോലും ചർച്ചകളെത്തി. എന്നാൽ രാമലീലയുടെ വിജയം ഡിങ്കന് താങ്ങും തണലുമായി. ഡിങ്ക ഭഗവാന്റെ കോപമാണ് ദിലീപിനെ അഴിക്കുള്ളിലാക്കിയതെന്ന അന്ധവിശ്വാസ കഥകൾക്കും അവസാനമുണ്ടായി. രാമലീലയുടെ വിജയത്തിനൊപ്പം ജയിൽ മോചിതനായ ദിലീപ് ജനപ്രിയ നായക പദവി പിടിച്ചെടുത്തു. കമ്മാരസംഭവത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയ ദിലീപ് ഇനി ഡിങ്കനാവും.
എഴുപുന്നയിലെ ഷൂട്ടിംഗിന് ശേഷം തിരുവനന്തപുരത്തും ദുബായിലുമായി ചിത്രീകരണം നടക്കുമെന്നാണ് വിവരം. ആകെ രണ്ട് മാസത്തോളം സിനിമയുടെ ചിത്രീകരണത്തിനായി വേണ്ടിവരുമെന്നാണ് കണക്കു കൂട്ടൽ. നമിത പ്രമോദാണ് ചിത്രത്തിലെ നായിക. തീയറ്ററുകളിൽ പ്രചരണാർത്ഥം തയ്യാറാക്കുന്ന നിശ്ചല ചിത്രങ്ങളും 3ഡി രൂപത്തിലാവും എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത.ഇതിനായി നൂതന സാങ്കേതികവിദ്യാ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് സേോങ്കതിക വിധഗ്ദരിൽ നിന്നും ലഭിക്കുന്ന സൂചന.
തീയറ്റുകളിൽ പ്രദർശിപ്പിക്കുന്ന എട്ടടി നീളവും ആറടി വീതിയുമുള്ള പരസ്യബോർഡുകളിൽ ഉൾക്കൊള്ളിക്കുന്ന ചിത്രങ്ങൾ പൂർണ്ണമായും ത്രീഡി രൂപത്തിലായിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന വിവരം. ഈ ചിത്രങ്ങൾ കണ്ണടയില്ലാതെ തന്നെ കാണികൾക്ക് കാണാം. ചിത്രീകരണത്തിനിടെ വിവവിധ വശങ്ങളിൽ നിരവധി കാമറകൾ സ്ഥാപിച്ചാണ് നിശ്ചല ചിത്രങ്ങൾ പകർത്തുക.ഈ ചിത്രങ്ങൾ കമ്പ്യൂട്ടർ സഹായത്തോടെ കൂട്ടിയിണക്കിയാണ് പോസ്റ്ററടക്കമുള്ള പ്രചാരണത്തിനായി നിശ്ചല ചിത്രങ്ങൾ തയ്യാറാക്കുന്നത്.
ചിത്രസംയോജനം ഇവിടെ പൂർത്തിയാക്കാൻ കഴിയുമെങ്കിലും ത്രിമാന രൂപത്തിൽ പ്രിന്റിംഗിന് രാജ്യത്ത് സൗകര്യങ്ങൾ പരിമിതമാണെന്നും അതിനാൽ ചൈനയിലെ പ്രസിൽ പിന്റിങ് ജോലികൾ പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നുമാണ് അണിയറ പ്രവർത്തകരിൽ നിന്നും ലഭിക്കുന്ന വിവരം. നിശ്ചല ചിത്രങ്ങളുടെ വലിയ പകർപ്പുകൾ തയ്യാറാക്കി പ്രചാരണത്തിന് ഉപയോഗിക്കുന്നത് രാജ്യത്ത് തന്നെ ഒരു പക്ഷേ ആദ്യമാിരിക്കുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ചിത്രത്തിന്റെ ആകെ മുതൽ മുടക്കിന്റെ വലിയൊരു ഭാഗം ഈ സവിശേഷതയ്ക്കായി നിർമ്മാതാവ് ചിലവഴിക്കുന്ന് ചലച്ചിത്ര മേഖലയിലാകെ ചർച്ചയായിട്ടുണ്ട്.