രാമലീല എന്ന സിനിമ എടുത്തപ്പോൾ മുതലാണ് ദിലീപിന്റെ കഷ്ടകാലം തുടങ്ങുന്നത്. ദിലീപിന് ഒടുക്കത്തെ കഷ്ടകാലം സമ്മാനിച്ച ഈ സിനിമ സെപ്റ്റംബർ 28ന് റിലീസ് ചെയ്യുകയാണ്. ഇന്നലെ ഈ ചിത്രത്തിന്റെ ഇന്നലെ ചിത്രത്തിൽ നിന്നും ഫസ്റ്റ് ഓഫീഷ്യൽ ഓഡീയോ പുറത്തിറക്കിയിരിക്കുകയാണ്. ഈ പാട്ട് കേട്ടവർ കേട്ടവർ പറയുന്നത് ഈ ഗാനം അക്ഷരാർത്ഥത്തിൽ ദിലീപിന്റെ ജീവിതത്തിലും അറംപറ്റി എന്നാണ്.

നെഞ്ചിലേരി തീയേ.... എങ്കിലും നീയേ... പുഞ്ചിരികളോടെ പോവുതങ്ങ് ദൂരെ... എന്ന് തുടങ്ങുന്ന പാട്ടാണ് പുറത്ത് വന്നത്. പാട്ട് ശരിക്കും അറം പറ്റിയോ എന്ന് കേൾക്കുന്നവർക്ക് തോന്നാം. കാരണം പാട്ടിന്റെ വരികളും ദിലീപിന്റെ ഇപ്പോഴത്തെ അവസ്ഥയും ഒന്ന് തന്നെയാണ്.

ഗോപി സുന്ദർ സംഗീതം നൽകിയ പാട്ട് ബി കെ ഹരിനാരായണനാണ് പാടിയിരിക്കുന്നത്. പാട്ടിന്റെ വരികൾ കേട്ട് എല്ലാവരും ഒന്ന് ഞെട്ടിയിരിക്കുകയാണ്. രാമന്റലീലകളെ കുറിച്ച് പറയുന്ന വരികൾ ദിലീപിന്റെ ഇപ്പോഴത്തെ അവസ്ഥയുമായി വളരെയധികം സാമ്യമുണ്ട്. അരുൺ ഗോപി സംവിധാനം ചെയ്യുന്ന രാമലീലയിൽ വർഷങ്ങൾക്ക് ശേഷം ദിലീപ് രാഷ്ട്രീയക്കാരന്റെ വേഷത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. സിനിമ മുഴുനീളവും ദിലീപ് ഒരു വേഷത്തിൽ തന്നെയാണ് അഭിനയിക്കുന്നത്. ടോമിച്ചൻ മുളക് പാടമാണ് സിനിമാ നിർമ്മിക്കുന്നത്.

പാട്ടിന്റെ വരികൾ ഇങ്ങനെ
നെഞ്ചിലേരി തീയേ.... എങ്കിലും നീയേ... പുഞ്ചിരികളോടെ പോവാതങ്ങ് ദൂരെ... എന്ന് തുടങ്ങുന്ന പാട്ടാണ് പുറത്ത് വന്നത്. അതിൽ 'ആര് ചെയ്ത പാപം ഇന്ന് പേരിടുന്നു രാമാ.. തീപിടിച്ച പോലെ അങ്ങ് പാഞ്ഞിടുന്ന ലീല. കാട് കേറി നീ ഒളിച്ച് കാത്തിരിക്ക് നീ രാമാ. സത്യമുള്ളതാണ് നിന്റെ അശ്വമേധ ലീല എന്ന വരികൾ പാട്ടിനെ ജനശ്രദ്ധ നേടി കൊടുത്തിരിക്കുകയാണ്.