- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫെബ്രുവരി 18-ന് രാവിലെ ആന്റോ ജോസഫ് ഫോണിൽ വിളിച്ചു വിവരം പറഞ്ഞപ്പോഴാണ് ഞാൻ വിവരം അറിയുന്നതെന്ന് ദിലീപ്; സംഭവം നടന്ന 17 നു രാത്രി 11.30 നു വിവരം അറിയിക്കാൻ പലതവണ ദിലീപിനെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ലെന്ന് ആന്റോ ജോസഫ്; ദിലീപിനെ പൊലീസ് വലയിലാക്കിയത് ഇങ്ങനെ
കൊച്ചി: നടി ഉപദ്രവിക്കപ്പെട്ട സംഭവം എപ്പോഴാണ് അറിഞ്ഞത്, ആരാണ് പറഞ്ഞത്? പൊലീസിന്റെ ഈ ചോദ്യത്തിനു ദിലീപ് പറഞ്ഞ മൊഴി ഇതാണ്: 'ഫെബ്രുവരി 18നു രാവിലെ നിർമ്മാതാവ് ആന്റോ ജോസഫ് ഫോണിൽ വിളിച്ചു വിവരം പറഞ്ഞപ്പോഴാണ് ഞാൻ വിവരം അറിയുന്നത്'. പിന്നീട് ആന്റോജോസഫിന്റെ മൊഴി രേഖപ്പെടുത്തിയ സന്ദർഭത്തിൽ ഇക്കാര്യം പൊലീസ് അന്വേഷിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി ഇതാണ് 'സംഭവം നടന്ന 17 നു രാത്രി 11.30 നു വിവരം അറിയിക്കാൻ പലതവണ ദിലീപിനെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. പിറ്റേന്നു രാവിലെ 9.30നു തിരികെ വിളിച്ചപ്പോൾ കാര്യം പറഞ്ഞു; തിരികെ ഒന്നും പറയാതെ ഫോൺ കട്ട് ചെയ്തു'. രാവിലെ 9.30നു ദിലീപിന്റെ ഫോൺ വിളിയുടെ ദൈർഘ്യം 12 സെക്കൻഡ് മാത്രമെന്നു പൊലീസ് മനസിലാക്കിയതോടെ ദിലീപിന്റെ മൊഴികൾ പെളിഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവം ആദ്യമായി അറിഞ്ഞത് രാവിലെ 9.30ന് ആന്റോ വിളിച്ചപ്പോൾ ആണെങ്കിൽ ആ സംഭാഷണം 12 സെക്കൻഡിൽ അവസാനിക്കുമായിരുന്നില്ലെന്നായിരുന്നു പൊലീസിന്റെ നിഗമനം. സംഭവ സമയം നടിയെ കാണാൻ ആന്റോ ജോസഫ് സംവിധായകൻ ലാലിന്റെ വീട്ടിൽ എത്തിയവിവരം
കൊച്ചി: നടി ഉപദ്രവിക്കപ്പെട്ട സംഭവം എപ്പോഴാണ് അറിഞ്ഞത്, ആരാണ് പറഞ്ഞത്? പൊലീസിന്റെ ഈ ചോദ്യത്തിനു ദിലീപ് പറഞ്ഞ മൊഴി ഇതാണ്: 'ഫെബ്രുവരി 18നു രാവിലെ നിർമ്മാതാവ് ആന്റോ ജോസഫ് ഫോണിൽ വിളിച്ചു വിവരം പറഞ്ഞപ്പോഴാണ് ഞാൻ വിവരം അറിയുന്നത്'.
പിന്നീട് ആന്റോജോസഫിന്റെ മൊഴി രേഖപ്പെടുത്തിയ സന്ദർഭത്തിൽ ഇക്കാര്യം പൊലീസ് അന്വേഷിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി ഇതാണ് 'സംഭവം നടന്ന 17 നു രാത്രി 11.30 നു വിവരം അറിയിക്കാൻ പലതവണ ദിലീപിനെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല.
പിറ്റേന്നു രാവിലെ 9.30നു തിരികെ വിളിച്ചപ്പോൾ കാര്യം പറഞ്ഞു; തിരികെ ഒന്നും പറയാതെ ഫോൺ കട്ട് ചെയ്തു'. രാവിലെ 9.30നു ദിലീപിന്റെ ഫോൺ വിളിയുടെ ദൈർഘ്യം 12 സെക്കൻഡ് മാത്രമെന്നു പൊലീസ് മനസിലാക്കിയതോടെ ദിലീപിന്റെ മൊഴികൾ പെളിഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവം ആദ്യമായി അറിഞ്ഞത് രാവിലെ 9.30ന് ആന്റോ വിളിച്ചപ്പോൾ ആണെങ്കിൽ ആ സംഭാഷണം 12 സെക്കൻഡിൽ അവസാനിക്കുമായിരുന്നില്ലെന്നായിരുന്നു പൊലീസിന്റെ നിഗമനം.
സംഭവ സമയം നടിയെ കാണാൻ ആന്റോ ജോസഫ് സംവിധായകൻ ലാലിന്റെ വീട്ടിൽ എത്തിയവിവരം അറിഞ്ഞാണു ദിലീപ് തിരികെ വിളിച്ചത്; തിരികെ വിളിച്ചില്ലെങ്കിൽ ആന്റോ ജോസഫ് സംശയിക്കാൻ സാധ്യതയുള്ളതിനാലാണു പേരിനെങ്കിലും വിളിക്കുകയും പെട്ടെന്നു സംഭാഷണം അവസാനിപ്പിക്കുകയും ചെയ്തതെന്ന നിഗമനത്തിലും പൊലീസെത്തി.