കൊച്ചി: ചലച്ചിത്ര സീരിയൽ നടി ഡിംപിൾ റോസ് വിവാഹിതയാകുന്നു. കൊച്ചി സ്വദേശിയും ബിസിനസുകാരനുമായ ആൻസൺ ഫ്രാൻസിസാണ് വരൻ. ഡിസംബർ പത്തിന് ചെറായിയിലെ ഒരു ബീച്ച് റിസോർട്ടിൽ വച്ചാണ് വിവാഹനിശ്ചയം. അടുത്ത വർഷം ഏപ്രിലോ മേയിലോ ആയിരിക്കും വിവാഹം.

തൃശൂർ സ്വദേശിയായ ഡിംപിൾ റോസ് ബാലതാരമായാണ് ചലച്ചിത്രരംഗത്തേക്ക് എത്തിയത്. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഡിംപിൾ ഇപ്പോൾ സീരിയലിലും ടെലിവിഷൻ പരിപാടികളിലും സജീവമാണ്. ഡിംപിളിന്റെ സഹോദരൻ ഡോൺ ടോമിയാണ് സീരിയൽ നടി മേഘ്‌നയുടെ പ്രതിശ്രുത വരൻ. ഇവരുടെ വിവാഹവും അടുത്ത വർഷം നടക്കും.