- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനവിധി തമിഴ് ജനതയുടെ മനസ്; ജനദ്രോഹ സർക്കാരിനെതിരായ വിധിയെഴുത്ത്; മൂന്ന് മാസത്തിനകം ഇപിഎസ് സർക്കാർ താഴെ വീഴുമെന്നും ടി.ടി.വി.ദിനകരൻ
ചെന്നൈ: ആർ.കെ.നഗർ തിരഞ്ഞെടുപ്പിൽ ലീഡ് ഉയർന്നതോടെ ജനവിധിയിൽ സന്തോഷം പ്രകടിപ്പിച്ച് ടി.ടി.വി ദിനകരൻ മാധ്യമങ്ങളെ കണ്ടു. തമിഴ്ജനതയുടെ മനസാണ് ജനവിധിയെന്ന് അദ്ദേഹം പറഞ്ഞു. ജനദ്രോഹസർക്കാരിനെതിരായ വിധിയാണിത്. മൂന്ന് മാസത്തിനകം ഇപിഎസ്-ഒപിഎസ് സർക്കാർ താഴെ വീഴുമെന്നും ദിനകരൻ പറഞ്ഞു. അണ്ണാ ഡിഎംകെയെ നിയന്ത്രിച്ചിരുന്ന മന്നാർഗുഡി സംഘത്തിൽനിന്ന് പാർട്ടി പിടിച്ചശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് ഇവിടെ നടന്നത്. ജയലളിതയുടെ മരണശേഷം മന്നാർഗുഡി സംഘവുമായി തെറ്റിയ പനീർശെൽവം പാർട്ടിയിൽ പ്രതിപക്ഷ സ്വരമുയർത്തി പാർട്ടി പിളർത്തുകയായിരുന്നു. അഴിമതികേസിൽ ശശികല ജയിലിലേക്ക് പോയതിനുശേഷം പളനിസ്വാമിയും പനീർശെൽവവും അഭിപ്രായ ഭിന്നതകൾ മറന്ന് ഒന്നിച്ചു. ഇരുനേതാക്കളും തെരഞ്ഞെടുപ്പിനെ നേരിട്ടത് ഒറ്റക്കെട്ടായാണ്. ഇരുവരും സ്ഥാനാർത്ഥിയുടെ ഇടവും വലവും പ്രചാരണത്തിനുണ്ടായിരുന്നു.
ചെന്നൈ: ആർ.കെ.നഗർ തിരഞ്ഞെടുപ്പിൽ ലീഡ് ഉയർന്നതോടെ ജനവിധിയിൽ സന്തോഷം പ്രകടിപ്പിച്ച് ടി.ടി.വി ദിനകരൻ മാധ്യമങ്ങളെ കണ്ടു. തമിഴ്ജനതയുടെ മനസാണ് ജനവിധിയെന്ന് അദ്ദേഹം പറഞ്ഞു. ജനദ്രോഹസർക്കാരിനെതിരായ വിധിയാണിത്. മൂന്ന് മാസത്തിനകം ഇപിഎസ്-ഒപിഎസ് സർക്കാർ താഴെ വീഴുമെന്നും ദിനകരൻ പറഞ്ഞു.
അണ്ണാ ഡിഎംകെയെ നിയന്ത്രിച്ചിരുന്ന മന്നാർഗുഡി സംഘത്തിൽനിന്ന് പാർട്ടി പിടിച്ചശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് ഇവിടെ നടന്നത്. ജയലളിതയുടെ മരണശേഷം മന്നാർഗുഡി സംഘവുമായി തെറ്റിയ പനീർശെൽവം പാർട്ടിയിൽ പ്രതിപക്ഷ സ്വരമുയർത്തി പാർട്ടി പിളർത്തുകയായിരുന്നു.
അഴിമതികേസിൽ ശശികല ജയിലിലേക്ക് പോയതിനുശേഷം പളനിസ്വാമിയും പനീർശെൽവവും അഭിപ്രായ ഭിന്നതകൾ മറന്ന് ഒന്നിച്ചു. ഇരുനേതാക്കളും തെരഞ്ഞെടുപ്പിനെ നേരിട്ടത് ഒറ്റക്കെട്ടായാണ്. ഇരുവരും സ്ഥാനാർത്ഥിയുടെ ഇടവും വലവും പ്രചാരണത്തിനുണ്ടായിരുന്നു.
Next Story