- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയോരപ്രശ്നങ്ങളിലുള്ള ശുഷ്കാന്തി തീരമേഖലയോടില്ല, മത്സ്യത്തൊഴിലാളികൾ രണ്ടാം തരക്കാരോ? മുഖ്യമന്ത്രി പോലും യോഗത്തിൽ പങ്കെടുത്തില്ല..; കോൺഗ്രസുകാരനും മത്സ്യഫെഡ് ചെയർമാനുമായ വി ദിനകരൻ മറുനാടനോട്
ആലപ്പുഴ: മൽസ്യമേഖലയെ സംരക്ഷിക്കുന്നതിനുള്ള പൂർണ ഉത്തരവാദിത്വം സർക്കാർ നിറവേറ്റിയിട്ടില്ലെന്ന് മൽസ്യഫെഡ് ചെയർമാനും കെ പി സി സി മുൻ നിർവാഹക സമിതി അംഗവുമായ വി ദിനകരൻ എക്‌സ്് എം എൽ എ മറുനാടനോട് പറഞ്ഞു. മീനാകുമാരി കമ്മീഷൻ ഏറ്റവും കൂടുതൽ ബാധിക്കുന്നത് കേരളത്തിലെ മൽസ്യത്തൊഴിലാളികളെയാണ്. കാരണം ചെറുവള്ളങ്ങളിൽ ഇപ്പോഴും മൽസ്യബന്ധനം നടത
ആലപ്പുഴ: മൽസ്യമേഖലയെ സംരക്ഷിക്കുന്നതിനുള്ള പൂർണ ഉത്തരവാദിത്വം സർക്കാർ നിറവേറ്റിയിട്ടില്ലെന്ന് മൽസ്യഫെഡ് ചെയർമാനും കെ പി സി സി മുൻ നിർവാഹക സമിതി അംഗവുമായ വി ദിനകരൻ എക്‌സ്് എം എൽ എ മറുനാടനോട് പറഞ്ഞു.
മീനാകുമാരി കമ്മീഷൻ ഏറ്റവും കൂടുതൽ ബാധിക്കുന്നത് കേരളത്തിലെ മൽസ്യത്തൊഴിലാളികളെയാണ്. കാരണം ചെറുവള്ളങ്ങളിൽ ഇപ്പോഴും മൽസ്യബന്ധനം നടത്തുന്നത് കേരളത്തിലാണ് . റിപ്പോർട്ടിലെ നിർദേശപ്രകാരം സാധാരണ യാനങ്ങൾക്ക് മൽസ്യബന്ധനത്തിന് അനുമതി നൽകേണ്ടെന്നാണ്. 22 മീറ്റർ നീളമുള്ള യാനങ്ങൾക്കു മാത്രം അനുമതി നൽകിയാൽ മതിയെന്ന നിർദേശവുമുണ്ട്. എന്നാൽ ഇത്തരം സാഹചര്യങ്ങൾ പഠിക്കാനോ അഭിപ്രായങ്ങൾ രേഖപ്പെടുത്താനോ സർക്കാർ അത്യാവശ്യഘട്ടങ്ങളിൽ തയ്യാറായിരുന്നില്ലെന്നും ദിനകരൻ പറഞ്ഞു.
അതുപോലെതന്നെ കേരളത്തിലെ രാഷ്ട്രീയപാർട്ടികൾ ഒന്നും തന്നെ മൽസ്യമേഖലയ്ക്കായി ഒന്നും ചെയ്തില്ല. മലയോരമേഖലയിലുണ്ടായ പ്രശ്‌നങ്ങളിൽ സർക്കാർ കാണിച്ച ശുഷ്‌ക്കാന്തി കേരളത്തിലെ ജനങ്ങൾക്ക് അറിയാവുന്നതാണ്. അതിലും എത്രയോ ഭയാനകമായ പ്രശ്‌നമാണ് മൽസ്യമേഖലയിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ പോകുന്നത്. ഇതിന്റെ ഗൗരവം ഉൾക്കൊള്ളാൻ സർക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ല. മൽസ്യത്തൊഴിലാളികൾ ഒന്നടങ്കം ഡോ. മീനാകുമാരി കമ്മിഷൻ റിപ്പോർട്ടിനെതിരെ അണിനിരന്നിട്ടും മുൻനിര രാഷ്ട്രീയപാർട്ടികൾ രംഗത്തെത്തിയില്ല.
സമീപകാലത്താണ് കേരളത്തിൽനിന്നുള്ള ഒന്നോ രണ്ടോ എം പിമാർ റിപ്പോർട്ടിനെതിരെ പ്രതികരിച്ചത്. മൽസ്യത്തൊഴിലാളികൾ ഇവിടെ രണ്ടാംതരം പൗരന്മാരായി ചിത്രീകരിക്കപ്പെടുകയാണ്. പ്രതിവർഷം 10,000 കോടിയുടെ വിദേശനാണ്യം നേടിത്തരുന്ന മൽസ്യമേഖല അത്രമോശമല്ലന്നാണ് താൻ കുരുതുന്നത്. മൽസ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ കേൾക്കാൻ കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത് ആദ്യയോഗത്തിൽ മുഖ്യമന്ത്രി പങ്കെടുത്തില്ല. പിന്നീട് കഴിഞ്ഞദിവസം പ്രധാനമന്ത്രിയെ നേരിട്ടുകണ്ടു മുഖ്യമന്ത്രി ട്രോളിങ് നിരോധനത്തെക്കുറിച്ച് ചർച്ച ചെയ്‌തെങ്കിലും അനുകൂലനിലപാടുണ്ടായില്ല. ഇതെല്ലാം കേരളത്തിലെ മൽസ്യത്തൊഴിലാളികളെ ഒറ്റപ്പെടുത്തുന്ന നീക്കങ്ങളാണ്- ദിനകരൻ വ്യക്തമാക്കി.
അതേസമയം, കേന്ദ്ര സർക്കാരിന്റെ 12 നോട്ടിക്കൽ മൈൽ അകലെയുള്ള മൽസ്യബന്ധന നിരോധന നിയമം നടപ്പിലാക്കിത്തുടങ്ങി. കഴിഞ്ഞ ദിവസം രാത്രിയിൽ നീണ്ടകരയിൽനിന്നും മൽസ്യബന്ധനത്തിനുപോയ ആറോളം തൊഴിലാളികളെ കോസ്റ്റ് ഗാർഡ് പിടികൂടി ആദ്യനടപടിയെന്നോണം താക്കീത് ചെയ്തു വിട്ടയച്ചു. ഇതോടെ സംസ്ഥാനങ്ങളുടെ യഥേഷ്ടമുള്ള മൽസ്യബന്ധനത്തിന് കടിഞ്ഞാണായി. സർക്കാരിന്റെ അഭ്യർത്ഥന മാനിക്കാതെയാണ് നിയമം അടിച്ചേൽപ്പിക്കുന്നത്. എന്നാൽ പ്രതിഷേധത്തെ തുടർന്ന് ചെറിയ മാറ്റങ്ങൾക്ക് കേന്ദ്രം തയ്യാറായി. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ട്രോളിങ്ങിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കവും തുടങ്ങി. എന്നാൽ ആശങ്ക മാറിയിട്ടില്ല.
ഡോ. മീനാകുമാരി കമ്മീഷൻ റിപ്പോർട്ട് സംസ്ഥാനങ്ങളിൽ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള കേന്ദ്രനീക്കങ്ങളാണിത്. സംസ്ഥാനത്ത് ട്രോളിങ് നിരോധനം ജൂൺ 15 മുതൽ തുടങ്ങുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി കെ ബാബു പ്രസ്താവന ഇറക്കിയതിന്റെ തൊട്ടുപിന്നാലെയാണ് കേരളത്തിന്റെ സമുദ്രാതിർത്തി മേഖലയിൽ നിയമം നടപ്പിലാക്കി തുടങ്ങിയത്. നേരത്തെ ജൂൺ 15 മുതൽ ജൂലൈ 31 വരെ അംഗീകൃത ട്രോളിങ് നടപ്പാക്കുന്ന സാഹചര്യത്തിലാണ് റിപ്പോർട്ടിലെ നിർദേശ പ്രകാരം 61 ദിവസത്തെ നിരോധനം നടപ്പാക്കാൻ കേന്ദ്രസർക്കാർ മുന്നിട്ടിറങ്ങിയിട്ടുള്ളത്.
ഇതോടെ ആഴക്കടൽ മൽസ്യബന്ധനത്തിനുള്ള ആഭ്യന്തരതൊഴിലാളികളുടെ അവകാശം ഇല്ലാതായെന്നാണ് വിമർശനം. ഇനി കുത്തകകൾ മീൻപിടിച്ചശേഷം മാത്രമേ ആഭ്യന്തരയാനങ്ങൾക്ക് മീൻപിടിക്കാൻ അവകാശമുള്ളു എന്നതാണ് അവസ്ഥ.