- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഘപരിവാറിന്റെ 'ഗോരക്ഷാശ്രമം' തമിഴ്‌നാട്ടിൽ പൊളിഞ്ഞു; ഡിണ്ടിഗലിൽ പശുക്കളെ തടഞ്ഞവർക്ക് പൊലീസിന്റെ ലാത്തിയടി; അടികൊണ്ട ഗോരക്ഷകർ നിലവിളിച്ചു കൊണ്ടോടി; പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു
ചെന്നൈ:യുപിയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വിജയകരമായി നടത്തുന്ന 'ഗോ പരീക്ഷണം' ദക്ഷിണേന്ത്യയിൽ ചെലവാകില്ലെന്ന് സംഘപരിവാറുകാർക്ക് മനസ്സിലായി.തമിഴ്‌നാട്ടിൽ ഗോസംരക്ഷണ കാർഡ് ഇറക്കി കളിക്കാൻ ശ്രമിച്ച സംഘപരിവാറുകാർക്കാണ് പണി കിട്ടിയത്. ദിണ്ടിഗലിൽ അക്രമം നടത്തിയ ഗോരക്ഷാ പ്രവർത്തകരെ പൊലീസ് പെരുമാറി. പൊള്ളാച്ചിയിലേക്ക് പശുക്കളെ കൊണ്ടുവരികയായിരുന്ന വ്യവസായിയെയാണ് ഗോരക്ഷാ പ്രവർത്തകർ പഴനിയിൽ വെച്ച് തടഞ്ഞത്. വ്യവസായിയെ ചോദ്യം ചെയ്ത ഗോരക്ഷാ പ്രവർത്തകർ അദ്ദേഹവുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു.പശുവിനെ കശാപ്പിന് കൊണ്ടു പോവുകയാണെന്നറിഞ്ഞതോടെ പ്രകോപിതരായ പശു സ്‌നേഹികൾ വാഹനത്തിന് നേരെ ആക്രമണമഴിച്ചു വിട്ടു.വാഹനത്തിന് നേരെ ശക്തമായ കല്ലേറും ഇവരുടെ ഭാഗത്തു നിന്നുണ്ടായി.വ്യവസായിയെ വാഹനത്തിൽ നിന്ന് പിടിച്ചിറക്കി മർദിക്കാനും തുടങ്ങിയതോടെ നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ആദ്യം അനുനയശ്രമങ്ങൾ നടത്തിയെങ്കിലും പ്രതിഷേധക്കാർ വഴങ്ങാതെ വന്നതോടെ ലാത്തിച്ചാർജ് നടത്തുകയായിരു
ചെന്നൈ:യുപിയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വിജയകരമായി നടത്തുന്ന 'ഗോ പരീക്ഷണം' ദക്ഷിണേന്ത്യയിൽ ചെലവാകില്ലെന്ന് സംഘപരിവാറുകാർക്ക് മനസ്സിലായി.തമിഴ്‌നാട്ടിൽ ഗോസംരക്ഷണ കാർഡ് ഇറക്കി കളിക്കാൻ ശ്രമിച്ച സംഘപരിവാറുകാർക്കാണ് പണി കിട്ടിയത്. ദിണ്ടിഗലിൽ അക്രമം നടത്തിയ ഗോരക്ഷാ പ്രവർത്തകരെ പൊലീസ് പെരുമാറി.
പൊള്ളാച്ചിയിലേക്ക് പശുക്കളെ കൊണ്ടുവരികയായിരുന്ന വ്യവസായിയെയാണ് ഗോരക്ഷാ പ്രവർത്തകർ പഴനിയിൽ വെച്ച് തടഞ്ഞത്. വ്യവസായിയെ ചോദ്യം ചെയ്ത ഗോരക്ഷാ പ്രവർത്തകർ അദ്ദേഹവുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു.പശുവിനെ കശാപ്പിന് കൊണ്ടു പോവുകയാണെന്നറിഞ്ഞതോടെ പ്രകോപിതരായ പശു സ്‌നേഹികൾ വാഹനത്തിന് നേരെ ആക്രമണമഴിച്ചു വിട്ടു.വാഹനത്തിന് നേരെ ശക്തമായ കല്ലേറും ഇവരുടെ ഭാഗത്തു നിന്നുണ്ടായി.വ്യവസായിയെ വാഹനത്തിൽ നിന്ന് പിടിച്ചിറക്കി മർദിക്കാനും തുടങ്ങിയതോടെ നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പൊലീസ് ആദ്യം അനുനയശ്രമങ്ങൾ നടത്തിയെങ്കിലും പ്രതിഷേധക്കാർ വഴങ്ങാതെ വന്നതോടെ ലാത്തിച്ചാർജ് നടത്തുകയായിരുന്നു.ലാത്തിച്ചാർജ് തുടങ്ങിയ ഉടനെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച അക്രമികളെ പൊലീസ് വളഞ്ഞിട്ട് തല്ലി.നിലവിളിച്ച് കൊണ്ട് ഓടിയ ഗോരക്ഷാ പ്രവർത്തകർ സമീപത്തെ അമ്പലത്തിലും മറ്റ് കെട്ടിടങ്ങളിലും കയറി ഒളിച്ചെങ്കിലും പൊലീസ് ഇവരെ കയ്യോടെ പിടികൂടി. അക്രമത്തിൽ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന ഏതാനും വാഹനങ്ങൾക്കും കേടുപാട് പറ്റി.എന്തായാലും അക്രമികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.