- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാനിന്നുവരെ സെൽ കണ്ടിട്ടു പോലുമില്ല; പിന്നെങ്ങനെ ഞാൻ കിടന്ന മുറിയിൽ എന്റെ നമ്പരിൽ ജനപ്രിയനായകൻ കഴിയും? ഇതൊക്കെ ആരുടെയോ ഭാവനയിൽ വിരിയുന്ന മനോഹരമായ കഥകൾ മാത്രം; തന്നെ ചെക്ക് കേസിൽ കുടുക്കിയത് ദിലീപാണെന്നും വിശ്വസിക്കുന്നില്ല: നിർമ്മാതാവ് ദിനേശ് പണിക്കർ മറുനാടനോട്
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപുമായിച്ചേർത്ത് തന്നെക്കുറിച്ച് കേൾക്കുന്ന വാർത്തകൾ സത്യസന്ധമല്ലെന്ന് നിർമ്മാതാവും നടനുമായ ദിനേശ് പണിക്കർ.ആലുവ സബ്ജയിലിൽ പണ്ട് താൻ കിടന്ന സെല്ലിലാണ് ഇപ്പോൾ ദിലീപ് കിടക്കുന്നതെന്നും തനിക്ക് കിട്ടിയ അതേ നമ്പരാണ് ഇപ്പോൾ ദിലീപിന് കിട്ടിയിരിക്കുന്നതെന്നുമുള്ള വാർത്തകളെ ദിനേശ്പണിക്കർ തള്ളിക്കളയുന്നു .'ഇതൊക്കെ ആരുടെയോ ഭാവനയിൽ വിരിയുന്ന മനോഹരമായ കഥകൾ മാത്രം, ഒന്നാമത് ഞാനന്ന് സെല്ലിൽ കിടന്നിട്ടില്ല...അറസ്റ്റ് ചെയ്ത് ജഡ്ജിയുടെ മുന്നിൽ ഹാജരാക്കുമ്പോഴേക്കും തീരെ വയ്യാത്ത അവസ്ഥയിലായിരുന്നു ഞാൻ.അവിടുന്ന് നേരെ എന്നെ ഹോസ്പിററലിലേക്ക് റഫർ ചെയ്യുകയായിരുന്നു മജിസ്ട്രേറ്റ്. പിന്നെ രണ്ടു ദിവസം ഹോസ്പിറ്റലിൽ.തിങ്കളാഴ്ചയോടെ ജാമ്യം കിട്ടി.ജയിലിൽ പോയി ഒപ്പിടുക മാത്രമേ ചെയ്തുള്ളൂ..ഞാനിന്നുവരെ സെൽ കണ്ടിട്ടു പോലുമില്ല....പണിക്കർ പറയുന്നു.സംവിധായകൻ ബൈജു കൊട്ടാരക്കരയുടെ അഭിപ്രായമെന്ന പേരിൽ ചില വാർത്തകൾ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.ഇതിനോട് പ്രതികരിക്കുകയായിരുന്നു ദിനേശ്
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപുമായിച്ചേർത്ത് തന്നെക്കുറിച്ച് കേൾക്കുന്ന വാർത്തകൾ സത്യസന്ധമല്ലെന്ന് നിർമ്മാതാവും നടനുമായ ദിനേശ് പണിക്കർ.ആലുവ സബ്ജയിലിൽ പണ്ട് താൻ കിടന്ന സെല്ലിലാണ് ഇപ്പോൾ ദിലീപ് കിടക്കുന്നതെന്നും തനിക്ക് കിട്ടിയ അതേ നമ്പരാണ് ഇപ്പോൾ ദിലീപിന് കിട്ടിയിരിക്കുന്നതെന്നുമുള്ള വാർത്തകളെ ദിനേശ്പണിക്കർ തള്ളിക്കളയുന്നു
.'ഇതൊക്കെ ആരുടെയോ ഭാവനയിൽ വിരിയുന്ന മനോഹരമായ കഥകൾ മാത്രം, ഒന്നാമത് ഞാനന്ന് സെല്ലിൽ കിടന്നിട്ടില്ല...അറസ്റ്റ് ചെയ്ത് ജഡ്ജിയുടെ മുന്നിൽ ഹാജരാക്കുമ്പോഴേക്കും തീരെ വയ്യാത്ത അവസ്ഥയിലായിരുന്നു ഞാൻ.അവിടുന്ന് നേരെ എന്നെ ഹോസ്പിററലിലേക്ക് റഫർ ചെയ്യുകയായിരുന്നു മജിസ്ട്രേറ്റ്. പിന്നെ രണ്ടു ദിവസം ഹോസ്പിറ്റലിൽ.തിങ്കളാഴ്ചയോടെ ജാമ്യം കിട്ടി.ജയിലിൽ പോയി ഒപ്പിടുക മാത്രമേ ചെയ്തുള്ളൂ..ഞാനിന്നുവരെ സെൽ കണ്ടിട്ടു പോലുമില്ല....പണിക്കർ പറയുന്നു.സംവിധായകൻ ബൈജു കൊട്ടാരക്കരയുടെ അഭിപ്രായമെന്ന പേരിൽ ചില വാർത്തകൾ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.ഇതിനോട് പ്രതികരിക്കുകയായിരുന്നു ദിനേശ് പണിക്കർ.ഫേസ്‌ബുക്കിലും വാട്സ് ആപ്പിലും വരുന്ന ഈ വാർത്തകൾ കണ്ട് ചിരിക്കുകയാണ് ഇപ്പോൾ താനെന്നായിരുന്നു പണിക്കരുടെ മറുപടി.
'ഉദയപുരം സുൽത്താൻ' എന്ന് ചിത്രത്തിലെ പ്രതിഫലത്തുകയുമായി ബന്ധപ്പെട്ടാണ് ദിനേശ് പണിക്കർക്ക് നിയമ നടപടി നേരിടേണ്ടി വന്നത്. ദിലീപാണ് ഇതിന് പിന്നിലെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ.ചിത്രത്തിന്റെ വിതരണക്കാരനായിരുന്നു ദിനേശ് പണിക്കർ. 15 വർഷം മുമ്പുള്ള ഒരു കേസിൽ ഇപ്പോൾ എന്നെ വലിച്ചിഴയ്ക്കല്ലേ എന്നാണ് അപേക്ഷ. മാധ്യമങ്ങളെല്ലാം എന്റെ കഥ പറയുന്നുണ്ട്. പക്ഷേ, ഞാനതൊക്കെ മറന്നു. ഇപ്പോൾ ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ദിലീപിന്റെ മൂന്നു പടത്തിൽ എന്നെ വിളിച്ച് അഭിനയിപ്പിച്ചിരുന്നു. തീയേറ്റർ ഉദ്ഘാടനത്തിന് കാർ വിട്ട് വിളിപ്പിച്ചിരുന്നു. അത്രയും അടുപ്പമുണ്ട്. പഴയ കാര്യങ്ങളൊന്നും ഞങ്ങൾ ഓർക്കാറില്ല.
1999ൽ പുറത്തിറങ്ങിയ ഉദയപുരം സുൽത്താൻ. അതാണ് എന്നെ വെട്ടിലാക്കിയ ആ സിനിമ. ഞാനായിരുന്നില്ല നിർമ്മാതാവ്. ഞാൻ 40 ലക്ഷത്തിന് ആ സിനിമ ഡിസ്ട്രിബ്യൂഷന് എടുത്തതായിരുന്നു. എന്നാൽ, ചിത്രത്തിന്റെ നിർമ്മാണ ചെലവ് കൂടിയപ്പോൾ നിർമ്മാതാക്കൾ മുങ്ങി. ഡിസ്ട്രിബ്യൂഷന് വേണ്ടി തീയേറ്ററുകളുമായി ഞാൻ കരാറൊപ്പിട്ടിരുന്നു. അതിനാൽ, സിനിമ പുറത്തിറക്കേണ്ടത് എന്റെ ആവശ്യമായി മാറി. അങ്ങനെ 40 ലക്ഷത്തിന് പുറമെ 22 ലക്ഷം കൂടി ഞാൻ ആ സിനിമയ്ക്ക് വേണ്ടി ചെലവാക്കി. പക്ഷേ, ഡബ്ബിംഗിന്റെ സമയത്ത് ദിലീപ് ഇടംതിരിഞ്ഞു. കാശ് കിട്ടാതെ ഡബ്ബ് ചെയ്യില്ലെന്നായി. പക്ഷേ, 22 ലക്ഷം രൂപ അധികം മുടക്കിയതിനാൽ ഒരു നിവൃത്തിയുമില്ലെന്ന് ഞാൻ അറിയിച്ചു. അപ്പോൾ, നിർമ്മാതാക്കളെ കാണിക്കാനാണ്, ഒരു ഉറപ്പിനായി ഒന്നരലക്ഷം രൂപയുടെ ചെക്ക് തരൂ എന്നായി ദിലീപ്. അതിൽ എനിക്ക് പന്തികേടൊന്നും തോന്നാത്തതു കൊണ്ട് ആ ചെക്ക് ഞാൻ നൽകി, ഡബ്ബിങ് പൂർത്തീകരിച്ചു.
എന്നാൽ, പടം തീയേറ്ററിൽ എന്റെ പ്രതീക്ഷകളെ തകർത്തു. 25 ലക്ഷം എനിക്ക് നഷ്ടം വന്നു. ഞാൻ കടക്കാരനായി. രണ്ടു വർഷം കഴിഞ്ഞാണ് ആ ചെക്കിന്റെ കാര്യമെന്തായി എന്ന് ചോദിച്ച് ദിലീപ് വിളിക്കുന്നത്. അന്ന് മീശമാധവനൊക്കെ ഹിറ്റായി, ദിലീപ് ഒരു സൂപ്പർ താരപദവിയിലെത്തി നിൽക്കുന്ന സമയമാണ്. ഒരു നിവൃത്തിയുമില്ല ദിലീപേ, ചെക്ക് ബാങ്കിൽ കൊടുത്താൽ മടങ്ങും. എന്താ ചെയ്യേണ്ടത് എന്നു വച്ചാൽ ചെയ്തോളൂ എന്നു പറഞ്ഞു. ദിലീപ് ചെക്ക് ബാങ്കിൽ പ്രസന്റ് ചെയ്തു, ചെക്ക് മടങ്ങി. മറ്റുള്ളവർ ഇടപെടും മുമ്പേ എന്നെ തേടി അറസ്റ്റ് വാറണ്ട് വന്നു. പിന്നെ, അറസ്റ്റിന് വഴങ്ങുകയല്ലാതെ എനിക്ക് വേറെ നിവൃത്തിയുണ്ടായില്ല.
പക്ഷേ, സംഭവം വിവാദമായതോടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇടപെട്ട് ദിലീപിനെ രണ്ടു വർഷത്തേക്ക് വിലക്കി. ദിലീപിനെ തൊട്ടപ്പോൾ അമ്മ സംഘടനയും വിഷയത്തിൽ ഇടപെട്ടു. ഇന്നസെന്റ് വിളിച്ചു ചോദിച്ചു, ഇത് ഒതുക്കി തീർക്കണ്ടേയെന്ന്. അങ്ങനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും അമ്മയും ചേംബറുമെല്ലാം ചേർന്ന് യോഗം കൂടി. കാശിന് അത്യാവശ്യമൊന്നുമില്ലായിരുന്നെങ്കിൽ ഈ കേസ് ദിലീപിന് വേണ്ടെന്ന് വയ്ക്കാവുന്നതായിരുന്നുവെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. പണ്ട് നസീറൊക്കെ ഇത്തരത്തിലുള്ള എത്രയോ അവസരങ്ങളിൽ നിർമ്മാതാക്കളെ സഹായിച്ചിരുന്നുവെന്ന് പലരും ചൂണ്ടിക്കാട്ടി. അതോടെ, ദീലീപ് കേസ് വേണ്ടെന്ന് വയ്ക്കാൻ തയ്യാറാവുകയായിരുന്നു.
കേസ് പിൻവലിക്കുമ്പോൾ ദിലീപിന് ഒരു ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. ഇതേക്കുറിച്ച് ഞാൻ മാധ്യമങ്ങളോട് സംസാരിക്കരുത്. അദ്ദേഹത്തിന് മോശമാണെന്ന് പറഞ്ഞു. അന്ന് ഞാനത് സമ്മതിച്ചു. ഇപ്പോഴും ആ കേസിൽ ദിലീപിനെ കുറ്റപ്പെടുത്തണമെന്ന് എനിക്കില്ല. എന്തായാലും ആ ഒരാഴ്ച കൊണ്ട് തന്നെ ഞങ്ങൾക്കിടയിലെ പ്രശ്നമെല്ലാം തീർന്നിരുന്നു. ഇക്കഴിഞ്ഞ അമ്മയുടെ മീറ്റിംഗിലും തമ്മിൽ കണ്ടു. അന്നത്തെ അവസ്ഥയെല്ലാം പറഞ്ഞ് കെട്ടിപ്പിടിച്ച് വിഷമം പങ്ക് വച്ചിരുന്നു. ഇപ്പോഴും ദിലീപ് അത് ചെയ്തുവെന്ന് വിശ്വസിക്കാനാവുന്നില്ല.
ആക്രമണത്തിന് ഇരയായ പെൺകുട്ടിയെയും എനിക്ക് അടുത്തറിയാവുന്നതാണ്. അവർക്കെതിരെ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ദിലീപ് ശിക്ഷ അനുഭവിക്കേണ്ടതു തന്നെയാണ്. എന്നാൽ, ഉള്ളിന്റെയുള്ളിൽ അങ്ങനെയൊന്നും ഉണ്ടായിരിക്കരുതേ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്.