- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീതിയുള്ള കാലുകളുടെ കുറവ് പരിഹരിച്ചത് അസാമാന്യ മെയ് വഴക്കത്തിലൂടെ; താങ്ങും തണലുമായി വെയിറ്റ്ലിഫ്റ്ററായ അച്ഛൻ ഒപ്പം നിന്നപ്പോൾ സച്ചിനും ബച്ചനും ആരാധകരായി; ഒളിമ്പിക്‌സ് ജിംനാസ്റ്റികിലെ ഫൈനൽ ബർത്ത് സ്വർണ്ണ മെഡലിനോളം തിളക്കമുള്ളത്; ദീപാ കർമാകർ എന്ന അൽഭുത പ്രതിഭയുടെ കഥ
റിയോ: 52 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ ജിംനാസ്റ്റ് ഒളിംപിക്‌സിന് യോഗ്യത നേടുന്നത്. 1964ലാണ് ഒരു ഇന്ത്യൻ താരം അവസാനമായി ഒളിംപിക്‌സിലെ ജിംനാസ്റ്റിക്‌സിൽ മത്സരിച്ചത്. ഒളിംപിക്‌സിൽ ഇതുവരെ ഇന്ത്യയെ പ്രതിനിധീകരിച്ച 11 പേരും പുരുഷന്മാരായിരുന്നു. മാസങ്ങൾക്ക് മുൻപ് ഏഷ്യൻ ചാംപ്യൻഷിപ്പിൽ വെങ്കലം നേടിയിരുന്ന ദീപയിലൂടെ ഇന്ത്യ ജിംനാസ്റ്റിക്‌സിലെ ആദ്യ ഒളിമ്പിക് മെഡൽ സ്വപ്നം കാണുകയാണ്. ജിംനാസ്റ്റിക്‌സിലെ ഏറ്റവും കഠിനമെന്ന് വിശേഷണമുള്ള പ്രൊദുനോവ വോൾട്ട് കൃത്യമായി പൂർത്തീകരിച്ച മൂന്നാമത്തെ വനിതയാണ് ദീപ കർമാകർ. ലോകത്തിലിതു വരെ പ്രൊദുനോവ ചാട്ടം പൂർത്തിയാക്കിയിട്ടുള്ളത് അഞ്ച് പേർ മാത്രമാണ്. ആ പട്ടികയിൽ സാക്ഷാൽ പ്രൊദുനോവക്കും ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ യാമിലെ പെനക്കും ശേഷമുള്ള പേരാണ് ദീപാ കർമാകർ. കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിലായിരുന്നു ലോകത്തെ വിസ്മയിപ്പിച്ച ആ പ്രകടനം. ഒളിംപിക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ജിംനാസ്റ്റാണ് ത്രിപുര സ്വദേശിയായ ദീപ. ആർടിസ്റ്റിക്‌സ് ജിംനാസ്റ്റിക്‌സിൽ എട്ടാമതായി ഫിനിഷ് ചെയ്താണ
റിയോ: 52 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ ജിംനാസ്റ്റ് ഒളിംപിക്‌സിന് യോഗ്യത നേടുന്നത്. 1964ലാണ് ഒരു ഇന്ത്യൻ താരം അവസാനമായി ഒളിംപിക്‌സിലെ ജിംനാസ്റ്റിക്‌സിൽ മത്സരിച്ചത്. ഒളിംപിക്‌സിൽ ഇതുവരെ ഇന്ത്യയെ പ്രതിനിധീകരിച്ച 11 പേരും പുരുഷന്മാരായിരുന്നു. മാസങ്ങൾക്ക് മുൻപ് ഏഷ്യൻ ചാംപ്യൻഷിപ്പിൽ വെങ്കലം നേടിയിരുന്ന ദീപയിലൂടെ ഇന്ത്യ ജിംനാസ്റ്റിക്‌സിലെ ആദ്യ ഒളിമ്പിക് മെഡൽ സ്വപ്നം കാണുകയാണ്. ജിംനാസ്റ്റിക്‌സിലെ ഏറ്റവും കഠിനമെന്ന് വിശേഷണമുള്ള പ്രൊദുനോവ വോൾട്ട് കൃത്യമായി പൂർത്തീകരിച്ച മൂന്നാമത്തെ വനിതയാണ് ദീപ കർമാകർ. ലോകത്തിലിതു വരെ പ്രൊദുനോവ ചാട്ടം പൂർത്തിയാക്കിയിട്ടുള്ളത് അഞ്ച് പേർ മാത്രമാണ്. ആ പട്ടികയിൽ സാക്ഷാൽ പ്രൊദുനോവക്കും ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ യാമിലെ പെനക്കും ശേഷമുള്ള പേരാണ് ദീപാ കർമാകർ. കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിലായിരുന്നു ലോകത്തെ വിസ്മയിപ്പിച്ച ആ പ്രകടനം. ഒളിംപിക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ജിംനാസ്റ്റാണ് ത്രിപുര സ്വദേശിയായ ദീപ.
ആർടിസ്റ്റിക്‌സ് ജിംനാസ്റ്റിക്‌സിൽ എട്ടാമതായി ഫിനിഷ് ചെയ്താണ് ദീപ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഒളിംപിക് യോഗ്യതാ മത്സരത്തിൽ 52.698 പോയിന്റ് നേടിയാണ് ഇരുപത്തിരണ്ടുകാരിയായ ദീപ ആദ്യ കടമ്പ കടന്നത്. 1952, 56, 64 ഒളിംപിക്‌സുകളിലായി ആകെ പതിനൊന്ന് ഇന്ത്യൻ താരങ്ങളാണ് ഒളിംപിക്‌സിന്റെ ജിംനാസ്റ്റിക്‌സിൽ മാറ്റുരച്ചത്. 2014ൽ നടന്ന കോമൺ വെൽത്ത് ഗെയിംസിൽ വെങ്കല മെഡൽ നേടി ജിംനാസ്റ്റി വിഭാഗത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരവുമായിരുന്നു ദീപ. നംവബറിൽ നടന്ന വേൾഡ് ചാംമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനത്തായതിനാൽ ദീപയ്ക്ക് ഒളിമ്പിക്‌സിലേക്ക് യോഗ്യത ലഭിച്ചിരുന്നില്ല. എന്നാൽ അവസാന യോഗ്യതാ മത്സരത്തിൽ പിഴവുകളാവർത്തിക്കാതെ ദീപ റിയോ ഒളിമ്പിക്‌സിലേക്ക് ടിക്കറ്റ് സ്വന്തമാക്കുകയായിരുന്നു. ഇപ്പോൾ സ്വന്തമാക്കുന്നത് ഒളിമ്പിക്‌സിന്റെ ഫൈനലിൽ പ്രവേശിക്കുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യൻ ജിംനാസ്റ്റർ എന്ന റെക്കോർഡാണ്.
ലോകചാമ്പ്യൻഷിപ്പിൽ മത്സരിച്ച ഏക ഇന്ത്യൻ വനിതാ താരം കൂടിയാണ് ദീപ. ദേശീയ ജിംനാസ്റ്റിക്‌സ് ഫെഡറേഷനിലെ തമ്മിലടിക്കിടെയാണ് ദീപയുടെ ഒളിമ്പിക്‌സ് യോഗ്യതാ നേട്ടം. സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ (സായി) ആണ് അന്താരാഷ്ട്ര മത്സരങ്ങൾക്കായി ഇപ്പോൾ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഒളിമ്പിക്‌സ് യോഗ്യതാ മത്സരത്തിന് റിസർവ് മാത്രമായിരുന്ന ദീപ അവസാന നിമിഷമാണ് ടീമിൽ കയറിക്കൂടിയത്. ഇതാണ് റിയോയിൽ രാജ്യത്തിന് അഭിമാന നിമിഷം സമ്മാനിക്കുന്നത്. ഒളിമ്പിക്‌സ് യോഗ്യത നേടിയ ദീപക്ക് അഭിനന്ദനവും പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തത്തെിയിരുന്നു. രാജ്യത്തിന്റെ അഭിമാനമായ 22കാരിക്ക് മികച്ച പരിശീലനത്തിനുള്ള സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. ഇതിന് പുറമേ സച്ചിൻ തെണ്ടുൽക്കറും അമിതാഭ് ബച്ചനും അടക്കമുള്ള ഇതിഹാസങ്ങളും ദീപയ്ക്ക് പ്രോൽസാഹനവും പിന്തുണയുമായി എത്തി. ഇതാണ് റിയോയിലെ പ്രാഥമിക റൗണ്ട് മത്സരത്തിൽ പ്രതിഫലിച്ചത്. രാജ്യം അർപ്പിച്ച വിശ്വാസം ദീപ കാത്ത് സൂക്ഷിക്കുന്നു. ഇന്ത്യാക്കാരിക്കും ശരീര മെയ് വഴക്കം വേണ്ട ജിംനാസ്റ്റിക് വഴങ്ങുമെന്ന് തെളിയിക്കുകയാണ് ദീപാ കർമാകർ.
ദീപ കർമാകർ 1993 ഓഗസ്റ്റ് 9ന് ത്രിപുരയിലെ അഗർത്തലയിൽ ഇടത്തരം കുടുംബത്തിലാണ് ജനിച്ചത്. 2014 ൽ കോമൺവെൽത്ത് ഗെംസിൽ വെങ്കലമെഡൽ നേടിയതോടെയാണ് ദീപ ജനശ്രദ്ധ ആകർഷിച്ചു തുടങ്ങിയത്. സാധാരണഗതിയിൽ ജിംനാസ്റ്റിക്‌സിൽ സ്ത്രീകൾ പൊതുവേ കടന്നുവരുന്നത് വളരെ കുറവാണ്. അസാധാരണമായ മെയ്‌വഴക്കവും കഠിനാധ്വാനം ഏറെ ആവശ്യമുള്ള മേഖലയാണ് ജിമനാസ്റ്റിക്‌സ്. വർഷങ്ങൾ നീണ്ടുനിൽക്കുന്ന പരിശീലനത്തിന്റെ ഭാഗമായി മാത്രമാണ് ഒരാൾക്ക് ജിംനാസ്റ്റിക്‌സിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുകയുള്ളു. ഗ്ലാസ്‌ഗോമിൽ വച്ചു നടന്ന ഗെംസിൽ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഒരു ഇന്ത്യൻ വനിത ജിംനാസ്റ്റിക് വിഭാഗത്തിൽ മത്സരിക്കുന്നത്. ഈ അപൂർവ്വനേട്ടം ദീപ കർമാകറിന് മാത്രം സ്വന്തമാണ്.
ആറ് വയസുമുതൽ ദീപ ജിംനാസ്റ്റിക് പരിശീലനം ആരംഭിച്ചിരുന്നു. ബിശ്വേശർ നന്ദി ആയിരുന്നു ആദ്യ പരിശീലകൻ. പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് അച്ഛന്റെ കൈപിടിച്ച് സായിസെന്ററിലേക്ക് നടന്നുകയറിയെ കൊച്ചുമിടുക്കി ഇന്ന് കായിക കായികലോകത്തിന്റെ നെറുകയിലേക്കുള്ള പടവുകൾ ഓരോന്നും കയറുകയാണ്. എന്നാൽ ആദ്യമായി പരിശീലനത്തിന് സായിസെന്ററിലെത്തിയ ദീപയെകണ്ടപ്പോൾ പരിശീലകന്റെ മുഖത്ത് ജിജ്ഞാസയായിരുന്നു. പരിശീലനത്തിന് വരുന്ന സമയം അവളുടെ കാലുകൾ മറ്റുള്ളവരെ അപേക്ഷിച്ച് വീതിയുള്ളതായിരുന്നു. അതുകൊണ്ടുതന്നെ അവൾക്ക് എത്രത്തോളം ജിംനാസ്റ്റിക്‌സിൽ ഉയരാൻ കഴിയും എന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടയിരുന്നു. അത്തരം സവിശേഷതയുള്ള കാലുകൾ ഉയോഗിച്ച് ജിംനാസ്റ്റിക് പരിശീലിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്.
മറ്റുള്ളവരുടെ വേഗത്തെ ചെറുക്കുക എന്നതുതന്നെയായിരിക്കും പ്രധാന വെല്ലുവിളി. അതുകൊണ്ടു തന്നെ ദീപയ്ക്ക് ഈ മേഖലയിൽ പിടിച്ചു നിൽക്കുന്നതിന് പ്രയാസമായിരിക്കുമെന്നായിരുന്നു എന്റെ സംശയ.ം പക്ഷേ, എന്റെ എല്ലാ മുൻ ധാരണകളേയും പൊളിച്ചഴുതിക്കൊണ്ടായിരുന്നു ദീപയുടെ പ്രകടനെ. ആറുവയസുകാരിയുടെ ആത്മ സമർപ്പണത്തിന്റേയും കഠിനാധ്വാനത്തിന്റേയും ഫലമായാണ് ഇന്ന് ഈ നിലകളിലെത്തിച്ചേരാൻ ദീപയെ പ്രാപ്തയാക്കിയത്. പരിശീലകൻ ബിശ്വേശർ ഓർത്തെടുക്കുന്നു.
ദീപയുടെ വളർച്ചയുടെ പിന്നിട്ടവഴി്കളിൽ പിതാവിനെ ക്കുറിച്ച് പറയാതിരിക്കാൻ കഴിയുകയില്ല. ദീപയുടെ അച്ഛനെക്കുറിച്ചും പറയാതിരിക്കാൻ കഴിയുകയില്ല. മകളുടെ ആഗ്രഹത്തിനൊത്ത് പരിപൂർണ പിന്തുണയുമായി അദ്ദേഹം എന്നുമുണ്ടായിരുന്നു. സായി സെന്ററിലെ ഉദ്യോഗസ്ഥനായ പിതാവിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മകളെ രാജ്യം കണ്ട മികച്ചൊരു താരമായി വളർത്തിയെടുക്കണം എന്ന്. അദ്ദേഹം വെയ്റ്റ് ലിഫ്റ്റിങ് പരിശീലകൻ കൂടിയായിരുന്നു. മകളുടെ കഴിവുകളും ന്യൂനതതകളും എല്ലാം തിരിച്ചറിയുന്ന ഒരേസമയം അച്ഛന്റെ റോളിലും ഒരു പരിശീലകന്റെ റോളിലൂടെയും അദ്ദേഹം മകളുടെ ന്യൂനതകൾ ഓരോന്നും പരിഹരിച്ചു. ആ പരിശ്രമത്തിനെടുവിലാണ് ഇന്ന് ദീപ രാജ്യത്തിന്റെ അിമാനമായിമാറിയത്.
2007 ൽ ജയ്പൂരിൽ വച്ച് നടന്ന ജൂനിയർ നാഷണൽസിലായുരുന്നു ദീപയുടെ ആരങ്ങേറ്റം. കടുത്ത വെല്ലുവിളി ഉയർത്തിയ ആദ്യ മത്സരത്തിൽ തന്നെ ഒന്നാമതാകാൻ ദീപയ്ക്ക് സാധിച്ചു. ജയ്പൂരിലെ കളിക്കളത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുകയായിരുന്ു. അവിടെ ജിംനാസ്റ്റിക്‌സിനോടുള്ള ദീപയുടെ അടക്കാനാവാത്ത് അഭിനിവേശം ഒന്നു കൂടെ ഉരുക്കിവിളയ്ക്കുകയായിരുന്നു. 2007 മുൽ 67 സ്വർണ മെഡൽ ഉൾപെടെ 77 സ്വർണം ദീപ സ്വന്തമാക്കിയിട്ടുണ്ട്. 2010 ലെ ഡൽഹിയിൽ വച്ചുനടന്ന കോമൺവെൽത്ത് ഗെംസിലാണ് ദീപ ഇന്ത്യൻ ജിംനാസ്റ്റിക് ടീമിൽ അംഗമാകുന്നത്.
ത്രിപുരയെ പ്രതിനിധീകരിച്ച് 2011 ൽ ദേശീയ ഗെംസിൽ, 2014 കോമൺവെൽത്ത് ഗെയിംസ്( കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത, ആഷിഷ് കുമാറിനു ശേഷം മെഡൽ നേടുന്ന രണ്ടാമത്തെ താരം). 2015 ൽ ഹിരോഷിമയിൽ നടന്ന ആർട്ടിസ്റ്റിക് ജിംനാസ്റ്റിക് ഏഷ്യൻ ഗെയിംസിൽ വെങ്കലമെഡലും കരസ്ഥമാക്കി.