- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിനോദയാത്രയ്ക്ക് പോയി വന്നപ്പോൾ ചുമയും പനിയും രോഗലക്ഷണങ്ങൾ; പേരാവൂരിലേയും പരിയാരത്തേയും ചികിൽസ ഫലം കണ്ടില്ല; കോഴിക്കോട് എത്തിയപ്പോൾ തിരിച്ചറിഞ്ഞത് മാരക രോഗം; പതിനാലുകാരി ശ്രീപാർവ്വതിയുടെ മരണം ഡിഫ്ത്തീരിയ മൂലം; പ്രതിരോധ പ്രവർത്തനം ശക്തമാക്കി ആരോഗ്യ വകുപ്പ്
കണ്ണൂർ: കണ്ണൂരിൽ ഡിഫ്ത്തീരിയ ഭീതി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി ഡിഫ്ത്തീരിയ ബാധിച്ച് മരിച്ചു. പേരാവൂർ മണത്തണ വളയങ്ങാട്ടെ കുന്നത്ത്കൂലോത്ത് ഉദയന്റെയും തങ്കമണിയുടെയും മകൾ ശ്രീ പാർവതിയാണ് (14) മരിച്ചത്. ഇതോടെ കണ്ണൂരിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കി. സംഭവത്തെ തുടർന്ന് സ്‌കൂളിലും വിദ്യാർത്ഥിിനിയുടെ വീടിന് സമീപത്തെ പ്രദേശങ്ങളിലും ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. വിദ്യാർത്ഥികളടക്കം നാനൂറോളം പേർക്ക് വാക്സിനേഷൻ നല്കുകയും പ്രതിരോധ ഗുളികകൾ വിതരണം ചെയ്യുകയും ചെയ്തു. കണ്ണൂർ ജില്ലയിൽ സമീപകാലത്ത് രണ്ട് ഡിഫ്ത്തീരിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും ഡിഫ്ത്തീരിയ ബാധിച്ച് മരണം വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് . കഴിഞ്ഞ മാസം 10 ന് സ്‌കൂളിൽ നിന്നും ബെംഗളൂരുവിലേക്ക് വിനോദയാത്രപോയി വന്നശേഷമാണ് ശ്രീപാർവ്വതിയിൽ രോഗ ലക്ഷണങ്ങൾ കണ്ടത്. പനിയും ചുമയും കൂടുതലായതിനാൽ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്ക
കണ്ണൂർ: കണ്ണൂരിൽ ഡിഫ്ത്തീരിയ ഭീതി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി ഡിഫ്ത്തീരിയ ബാധിച്ച് മരിച്ചു. പേരാവൂർ മണത്തണ വളയങ്ങാട്ടെ കുന്നത്ത്കൂലോത്ത് ഉദയന്റെയും തങ്കമണിയുടെയും മകൾ ശ്രീ പാർവതിയാണ് (14) മരിച്ചത്. ഇതോടെ കണ്ണൂരിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കി.
സംഭവത്തെ തുടർന്ന് സ്‌കൂളിലും വിദ്യാർത്ഥിിനിയുടെ വീടിന് സമീപത്തെ പ്രദേശങ്ങളിലും ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. വിദ്യാർത്ഥികളടക്കം നാനൂറോളം പേർക്ക് വാക്സിനേഷൻ നല്കുകയും പ്രതിരോധ ഗുളികകൾ വിതരണം ചെയ്യുകയും ചെയ്തു. കണ്ണൂർ ജില്ലയിൽ സമീപകാലത്ത് രണ്ട് ഡിഫ്ത്തീരിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും ഡിഫ്ത്തീരിയ ബാധിച്ച് മരണം വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് .
കഴിഞ്ഞ മാസം 10 ന് സ്‌കൂളിൽ നിന്നും ബെംഗളൂരുവിലേക്ക് വിനോദയാത്രപോയി വന്നശേഷമാണ് ശ്രീപാർവ്വതിയിൽ രോഗ ലക്ഷണങ്ങൾ കണ്ടത്. പനിയും ചുമയും കൂടുതലായതിനാൽ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായതോടെയാണ് കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു. ആദർശ് ഏക സഹോദരനാണ്.ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ് സ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.
കൊറൈൻ ബാക്ടീരിയം ഡിഫ്തീരിയെ എന്ന ഒരു ബാക്ടീരിയ ഉണ്ടാക്കുന്ന ഒരു മാരക രോഗമാണു ഡിഫ്തീരിയ. ഇവരിൽ നിന്നോ, രോഗിയിൽ നിന്നോ ശ്വാസത്തിലൂടെയാണു രോഗാണു മറ്റുള്ളവരിലേക്കു പകരുന്നത്. രോഗ പ്രതിരോധശേഷിയില്ലാത്തവരുടെ (കുത്തിവെപ്പ് എടുക്കാത്തവരുടെ) തൊണ്ടയിൽ രോഗാണു പെരുകുകയും തൊണ്ടയിൽ ഒരു പാട രൂപപ്പെടുകയും ചെയ്യുന്നു. ഈ പാട ശ്വാസനാളത്തിൽ നിറഞ്ഞു ശ്വാസം കിട്ടാതെ മരണം സംഭവിക്കാം. ചികിൽസ വളരെ വിഷമകരമാണ്. തൊണ്ടയിലെ പാട എത്രത്തോളം വലുതാണോ, രോഗം അത്രയും ഗുരുതരമായിരിക്കും.
വിഷത്തെ നിർവീര്യമാക്കാനുള്ള ആന്റി ടോക്സിൻ നൽകാൻ എത്രത്തോളം വൈകുന്നുവോ അത്രയും പ്രശ്നം കൂടും. ടോക്സിൻ അവയവങ്ങളിൽ അടിഞ്ഞു കഴിഞ്ഞാൽ പിന്നെ അതിനെ നിർവീര്യമാക്കാൻ കഴിയുകയുമില്ല.