- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റപത്രം സമർപ്പിച്ചിട്ട് ഒന്നര വർഷമായിട്ടും വിചാരണ നടപടികൾ ഒന്നുമായിട്ടില്ല; വിടുതൽ ഹർജി നൽകാതെ പ്രതികളും; കുറ്റവാളികളിൽ ചിലർ ഇപ്പോഴും ഗൾഫിൽ സസുഖം വാഴുന്നു; നയതന്ത്ര സ്വർണക്കടത്ത് കേസ് എങ്ങുമെത്താതെ നീങ്ങുമ്പോൾ
കൊച്ചി . സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കോലാഹലം സൃഷ്ടിച്ച നയതന്ത്ര സ്വർണക്കടത്ത് കേസ് എങ്ങുമെത്താതെ കിടക്കുന്നു. ദേശീയ സുരക്ഷാ ഏജൻസി (എൻഐ എ) കുറ്റപത്രം സമർപ്പിച്ചിട്ട് ഒന്നര വർഷമായിട്ടും വിചാരണ നടപടികൾ ഒന്നുമായിട്ടില്ല. 2021 ജനുവരിയിലാണ് ആദ്യ കുറ്റപത്രം എൻഐ എ സമർപ്പിച്ചത്.
കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ, പി.എസ് ശരത് ഫൈസൽ ഫരിദ് തുടങ്ങിയവരാരും തന്നെ വിടുതൽ ഹർജിയും നൽകിട്ടില്ല. വിചാരണ തുടങ്ങുന്നതിന് മുന്നേ പ്രതികൾക്ക് വിടുതൽ ഹർജി ഫയൽ ചെയ്യാനുള്ള അവകാശമുണ്ട്. കുറ്റപത്രത്തിൽ സന്ദീപ് നായർ കേസിലെ മാപ്പു സാക്ഷിയാണ്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഏജൻസി സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീൽ ഹർജി ഇതുവരേയും പരിഗണിച്ചിട്ടില്ല. എപ്പോൾ പരിഗണിക്കുമെന്ന് ഒരു നിശ്ചയവുമില്ല.
കേസിൽ ആകെ 35 പ്രതികളാണുള്ളത്. ഇതിൽ 21 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. അതേസമയം കേസിലെ പ്രധാന പ്രതികളായ ഫൈസൽ ഫരീദ് ഉൾപ്പെടെയുള്ളവർ ഇപ്പോഴും വിദേശത്താ ണുള്ളത്. 2020 ജൂലൈ 20ന് നയതന്ത്ര ബാഗേജ് വഴി 30 കിലോ സ്വർണം തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയെന്നാണ് കേസ്. പ്രതികൾ എല്ലാവരും ചേർന്ന് 2019 മുതൽ ഏതാണ്ട് 167 കിലോ സ്വർണം യുഎഇയിൽ നിന്ന് ഡിപ്ലോമാറ്റിക് കാർഗോ വഴി കടത്തിയെന്നാണ് എൻഐഎ കണ്ടെത്തിയത്. തിരുവനന്തപുരത്തെ യു എ ഇ കോൺസ് ലേറ്റിലെ ഉദ്യോഗസ്ഥർക്കായുള്ള നയതന്ത്ര ബാഗേജിലാ ണ് സ്വർണം ഒളിപ്പിച്ചു കടത്തിയത്. കോൺസുലേറ്റിലെ യുഎഇ ഉദ്യോഗസ്ഥർക്കും ഈ ഇടപാടിൽ പങ്കുണ്ടെന്നാണ് എൻ ഐ എ കണ്ടെത്തി യത്.
കൊച്ചിയിലെഎൻ.ഐ.എ. പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സ്വർണക്കടത്ത് കേസിലെ ആദ്യ അറസ്റ്റ് നടന്ന് ആറുമാസം തികയുന്നതിനു മുൻപ് എൻ.ഐ.എ. കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ യു.എ.പി.എ. നിലനിൽക്കുമെന്നും കുറ്റപത്രം വ്യക്തമാക്കു ന്നുണ്ട്. പ്രതികൾക്കെതിരെ യുഎപിഎ നിലനിൽക്കുമോ എന്ന് പ്രാരംഭ ദശയിൽ ത്തന്നെ പ്രത്യേക കോടതി സംശയം ഉയർത്തിയിരുന്നു. പ്രതികൾ ചെയ്ത പ്രവർത്തികൾ ഭീകരവിരുദ്ധ നിയമത്തിന്റെ പരിധിയിൽ വരുന്നതാണോ എന്ന് ഹൈക്കോടതിയും ചില സന്ദേഹങ്ങൾ ഉയർത്തിയിരുന്നു.
സ്വർണക്കടത്ത് കേസിലെ പ്രാരംഭ കുറ്റപത്രമാണ് 2021 ജനുവരിയിൽ സമർപ്പിച്ചത്. ഇനിയും കേസിൽ പിടികൂടാനുള്ള പ്രതികൾക്കെതിരേ അന്വേഷണം നടത്തി അവരെ പിടികൂടുന്ന മുറയ്ക്ക് കൂടുതൽ കുറ്റപത്രങ്ങളും കോടതിക്കു മുന്നിലെത്തും. കേസിലെ പ്രതികളിൽ ചിലർ വിദേശത്തുണ്ട്. ഇവരെ നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഇനി പൂർത്തീകരിക്കാ നുമുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി റെബിൻസിനെ വിദേശത്തുനിന്ന് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താൻ എൻ.ഐ.എയ്ക്ക് കഴിഞ്ഞിരുന്നു.
എന്നാൽ ഈ കേസുമായി ബന്ധപ്പെട്ട ചില പ്രധാന പ്രതികൾ ഇപ്പോഴും വിദേശത്താണ്. കേസിലെ പ്രതികൾ വിടുതൽ ഹർജി ഫയൽ ചെയ്തില്ലെങ്കിലും കുറ്റപത്രം പരിഗണിക്കുന്ന വേളയിൽ കേസ് നിലനിൽക്കുമോ എന്ന് കോടതിക്ക് തന്നെ പരിശോധിക്കാവുന്നതാണ് സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളിലൊരാളും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന ശിവശങ്കറിനെ എൻ ഐ എ കേസിൽ പ്രതി ചേർത്തിരുന്നില്ല.