- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംവിധായകൻ അലി അക്ബറും രാഹുൽ ഈശ്വറും ബിജെപി പട്ടികയിൽ; സുരേഷ് ഗോപിയുടെ കാര്യത്തിൽ അനിശ്ചിതത്വം; രണ്ടാംഘട്ട സ്ഥാനാർത്ഥിപ്പട്ടിക ശനിയാഴ്ച
തിരുവനന്തപുരം: താരസാന്നിധ്യം ഉറപ്പിച്ചു ബിജെപിയുടെ സ്ഥാനാർത്ഥിപ്പട്ടിക. സിനിമാ സംവിധായകൻ അലി അക്‌ബർ ഈ തെരഞ്ഞെടുപ്പിൽ ബിജെപി സാന്നിധ്യമാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ശബരിമല വലിയ തന്ത്രിയുടെ മകൻ രാഹുൽ ഈശ്വറും ബിജെപി സ്ഥാനാർത്ഥിയായി മത്സരരംഗത്തുണ്ടാകുമെന്ന സൂചനയാണു പുറത്തുവരുന്നത്. കാഞ്ഞിരപ്പള്ളി, തിരുവനന്തപുരം സെൻട്രൽ എന്നീ മണ്ഡലങ്ങളിലാണു രാഹുലിന്റെ പേരു പരിഗണിക്കുന്നത്.അലിഅക്‌ബർ കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിൽ മൽസരിച്ചേക്കും. അതേസമയം സൂപ്പർ താരം സുരേഷ് ഗോപി മൽസരിക്കുന്ന കാര്യത്തിൽ അനിശ്വിതത്വം തുടരുകയാണ്. സ്ഥാനാർത്ഥികളുടെ രണ്ടാം ശനിയാഴ്ച ഡൽഹിയിൽ പ്രഖ്യാപിക്കും. ബിജെപിക്കു സ്വാധീനം ഉണ്ടെന്നു കരുതുന്ന തിരുവനന്തപുരം മണ്ഡലത്തിൽ ഇതുവരെ സ്ഥാനാർത്ഥിയെ നിർണയിക്കാൻ ബിജെപിക്കു കഴിഞ്ഞിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒ. രാജഗോപാൽ 1808 വോട്ടിന് മുന്നിലെത്തിയതാണു തിരുവനന്തപുരം മണ്ഡലം. എന്നാൽ, നീണ്ട ചർച്ചകൾ കഴിഞ്ഞിട്ടും അനിശ്ചിതത്വം തുടരുകയാണ്. നടൻ സുരേഷ് ഗോപിയുടെ പേരാണ് ആദ്യം ഇവിടെ ഉയർന്നുകേട
തിരുവനന്തപുരം: താരസാന്നിധ്യം ഉറപ്പിച്ചു ബിജെപിയുടെ സ്ഥാനാർത്ഥിപ്പട്ടിക. സിനിമാ സംവിധായകൻ അലി അക്‌ബർ ഈ തെരഞ്ഞെടുപ്പിൽ ബിജെപി സാന്നിധ്യമാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.
ശബരിമല വലിയ തന്ത്രിയുടെ മകൻ രാഹുൽ ഈശ്വറും ബിജെപി സ്ഥാനാർത്ഥിയായി മത്സരരംഗത്തുണ്ടാകുമെന്ന സൂചനയാണു പുറത്തുവരുന്നത്. കാഞ്ഞിരപ്പള്ളി, തിരുവനന്തപുരം സെൻട്രൽ എന്നീ മണ്ഡലങ്ങളിലാണു രാഹുലിന്റെ പേരു പരിഗണിക്കുന്നത്.
അലിഅക്‌ബർ കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിൽ മൽസരിച്ചേക്കും. അതേസമയം സൂപ്പർ താരം സുരേഷ് ഗോപി മൽസരിക്കുന്ന കാര്യത്തിൽ അനിശ്വിതത്വം തുടരുകയാണ്. സ്ഥാനാർത്ഥികളുടെ രണ്ടാം ശനിയാഴ്ച ഡൽഹിയിൽ പ്രഖ്യാപിക്കും.
ബിജെപിക്കു സ്വാധീനം ഉണ്ടെന്നു കരുതുന്ന തിരുവനന്തപുരം മണ്ഡലത്തിൽ ഇതുവരെ സ്ഥാനാർത്ഥിയെ നിർണയിക്കാൻ ബിജെപിക്കു കഴിഞ്ഞിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒ. രാജഗോപാൽ 1808 വോട്ടിന് മുന്നിലെത്തിയതാണു തിരുവനന്തപുരം മണ്ഡലം. എന്നാൽ, നീണ്ട ചർച്ചകൾ കഴിഞ്ഞിട്ടും അനിശ്ചിതത്വം തുടരുകയാണ്. നടൻ സുരേഷ് ഗോപിയുടെ പേരാണ് ആദ്യം ഇവിടെ ഉയർന്നുകേട്ടത്. തുടർന്നു പേരുകൾ പലതും മാറിമറിഞ്ഞെങ്കിലും സുരേഷ് ഗോപിയുടെ പേര് ഇപ്പോഴും സജീവ പരിഗണനയിലാണ്.
യുവമോർച്ച നേതാവ് പ്രകാശ് ബാബുവിനെ ബേപ്പൂരിൽ നിർത്താനും ധാരണയായി. ശ്രീശാന്ത് തന്നെയാകും തൃപ്പൂണിത്തുറയിൽ. ഭീമൻ രഘു പത്തനാപുരത്തും തിരുവനന്തപുരം മുൻജില്ലാ പ്രസിഡന്റ് കരമന ജയൻ പാറശാലയിലും സംവിധായകൻ രാജസേനൻ നെടുമങ്ങാട്ടും മത്സരിക്കും. ഒ.ബി.സി മോർച്ച സംസ്ഥാന അധ്യക്ഷൻ പുഞ്ചക്കരി സുരേന്ദ്രൻ നെയ്യാറ്റിൻകരയിലും മത്സരിക്കുമെന്നാണു സൂചന.
- നാളെ ദുഃഖ വെള്ളി (25.03.2016) പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ മറുനാടൻ മലയാളി അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ