വിവാഹദിവസം വ്യത്യസ്തത തേടുന്നവരാണ് ഇന്നത്തെ തലമുറയിലെ കുട്ടികൾ. വ്യത്യസ്തതയ്ക്ക് വേണ്ടി ഇവർ പലതും ചെയ്യുന്നു. കല്ല്യാണ ക്കുറിയിൽ മുതൽ വ്യത്യസ്തത തേടുന്നവർ നിരവധിയാണ്. വിവാഹ വേദിയിൽ വരനും വധുവും ഡാൻസ് ചെയ്യുന്നതാണ് മറ്റൊരു ഫാഷൻ. കേക്ക് കട്ട് ചെയ്ത ശേഷം പാട്ടിനൊത്ത് നവവരനും വധുവും ചുവടു വെയ്ക്കുമ്പോൾ അത് ഏവരിലും ചിരിയുണർത്തും.

ഇത്തവണ സംവിധായകൻ ബേസിൽ ജോസഫും പത്‌നിയുമാണ് കിടിലൻ ഡാൻസ് പെർഫോർമൻസുമായി വിവാഹ വേദിയിൽ എത്തിയത്. ബേസിൽ ജോസഫും വധുവും കാണികൾക്കു മുമ്പിൽ നൃത്തം ചെയ്തപ്പോൾ സംഭവം യൂട്യൂബിലും ഹിറ്റായി. ആ വീഡിയോ ഇവിടെ കാണാം.