- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമ്മൂട്ടിയുടെ ആദ്യകാല ചിത്രങ്ങൾ നോക്കുമ്പോൾ ഇന്നത്തെ റേഞ്ചിലേക്ക് എത്തുമെന്ന് കരുതിയതേയില്ല; മോഹൻലാൽ ജനിച്ച് വീണതേ നടനാവാൻ വേണ്ടി: മലയാള സിനിമയിലെ സൂപ്പർ സ്റ്റാറുകളെ കുറിച്ച് മനസ്സ് തുറന്ന് ഫാസിൽ
ഫാസിൽ എന്ന സംവിധായകനെ കുറിച്ച് മലയാളികൾക്ക് ഒരു മുഖവുരയുടെ ആവശ്യമില്ല. നോക്കത്താ ദൂരത്തെ കണ്ണും നട്ട്, മണിച്ചിത്രത്താഴ്, മണിമുത്തൂരിലെ ആയിരം ശിവരാത്രികൾ, അനിയത്തി പ്രാവ് തുടങ്ങി നിരവധി ഹിറ്റുകളാണ് ഫാസിൽ എന്ന സംവിധായകൻ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തത്. മമ്മൂട്ടിയേയും മോഹൻലാലിനെയും വെച്ച് നിരവധി സിനിമകൾ ചെയ്തിട്ടുള്ള ഫാസിൽ മലയാള സിനിമയിലെ ഈ രണ്ട് സൂപ്പർ സ്റ്റാറുകളുടെയും അഭിനയത്തെ കുറിച്ച് മനസ് തുറക്കുകയാണ് ഗൃഹലക്ഷ്മിയിലൂടെ. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ അഭിനയിക്കുമ്പോൾ തന്നെ ലാൽ വളരെ ഫ്‌ളെക്‌സിബിൾ ആണെന്ന് തോന്നിയിരുന്നു. പിന്നീട് മോഹൻലാൽ വില്ലനിൽ നിന്ന് മാറി എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തിൽ അഭിനയിച്ചു. അത് നന്നായി ഓടി. മോഹൻലാൽ അങ്ങിനെ കേരളത്തി മനസ്സുകളിൽ ചേക്കേറി. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തി പ്രധാനവേഷമായിരുന്നു ലാലിന്റേത്. നായികയ്ക്ക് രോഗമാണെന്നറിയുമ്പോൾ അവളെ ആംബുലൻസിൽ കയറ്റുമ്പോൾ അയാൾ കൈയിൽ ഉണങ്ങിയ പൊള്ളലിന്റെ പാട് കാണുന്നു. ആ സീൻ ഷൂട്ട് ചെയ്യുമ്പോൾ ഞാൻ ലാലിനോട്
ഫാസിൽ എന്ന സംവിധായകനെ കുറിച്ച് മലയാളികൾക്ക് ഒരു മുഖവുരയുടെ ആവശ്യമില്ല. നോക്കത്താ ദൂരത്തെ കണ്ണും നട്ട്, മണിച്ചിത്രത്താഴ്, മണിമുത്തൂരിലെ ആയിരം ശിവരാത്രികൾ, അനിയത്തി പ്രാവ് തുടങ്ങി നിരവധി ഹിറ്റുകളാണ് ഫാസിൽ എന്ന സംവിധായകൻ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തത്. മമ്മൂട്ടിയേയും മോഹൻലാലിനെയും വെച്ച് നിരവധി സിനിമകൾ ചെയ്തിട്ടുള്ള ഫാസിൽ മലയാള സിനിമയിലെ ഈ രണ്ട് സൂപ്പർ സ്റ്റാറുകളുടെയും അഭിനയത്തെ കുറിച്ച് മനസ് തുറക്കുകയാണ് ഗൃഹലക്ഷ്മിയിലൂടെ.
മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ അഭിനയിക്കുമ്പോൾ തന്നെ ലാൽ വളരെ ഫ്‌ളെക്‌സിബിൾ ആണെന്ന് തോന്നിയിരുന്നു. പിന്നീട് മോഹൻലാൽ വില്ലനിൽ നിന്ന് മാറി എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തിൽ അഭിനയിച്ചു. അത് നന്നായി ഓടി. മോഹൻലാൽ അങ്ങിനെ കേരളത്തി മനസ്സുകളിൽ ചേക്കേറി.
നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തി പ്രധാനവേഷമായിരുന്നു ലാലിന്റേത്. നായികയ്ക്ക് രോഗമാണെന്നറിയുമ്പോൾ അവളെ ആംബുലൻസിൽ കയറ്റുമ്പോൾ അയാൾ കൈയിൽ ഉണങ്ങിയ പൊള്ളലിന്റെ പാട് കാണുന്നു. ആ സീൻ ഷൂട്ട് ചെയ്യുമ്പോൾ ഞാൻ ലാലിനോട് എന്തെങ്കിലും ഒരു റിയാക്ഷൻ ഇടാൻ പറഞ്ഞു. പക്ഷെ ലാൽ ഒന്നും കാണിച്ചില്ല. ഞാൻ കട്ട് ചെയ്ത് ലാലിനോട് ചോദിച്ചു. എന്താ ഒന്നും ചെയ്യാത്തതെന്ന്. അപ്പോൾ ലാൽ പറഞ്ഞു: ഞാൻ ഒന്നും ചെയ്തില്ല, മനസ്സിൽ അയാം സോറിയെന്ന് പറഞ്ഞു. എനിക്ക് അതുമതിയായിരുന്നു.
ലാലിന്റെ അഭിനയം അഹത്തിൽ നിന്ന് പുറത്തേക്ക് വരുന്നതാണ്. പക്ഷെ മമ്മൂട്ടി ട്രെയിൻ ചെയ്ത് അത് അകത്തേക്ക് കയറ്റിയതാണ്. മമ്മൂട്ടിയുടെ ആദ്യകാല ചിത്രങ്ങൾ നോക്കുമ്പോൾ ആ റെയ്ഞ്ചിലേക്ക് വരുമെന്ന് കരുതിയിട്ടില്ല. മമ്മൂട്ടി മനസ്സുകൊണ്ടും ശരീരം കൊണ്ടും അതിന് വേണ്ടി അധ്വാനിക്കുന്ന ആളാണ്. ആ തപസ്യയിൽ നിന്നും മേക്ക് ചെയ്തതാണ്. എത്ര കാലം സിനിമയിൽ നിൽക്കാമോ അത്രയും കാലം നിൽക്കുക എന്നത് ധർമമായി കാണുന്നവരാണ് രണ്ടുപേരും. മമ്മൂട്ടിയും ലാലും വ്യത്യസ്ത തലങ്ങളിൽ സഞ്ചരിക്കുന്നു.
സൗണ്ട് മോഡ്യുലേഷന്റെ കാര്യത്തിൽ മലയാളത്തിലൊരു വിപ്ലവം കൊണ്ടുവന്നത് മമ്മൂട്ടിയാണ്. ശബ്ദത്തിൽ വേരിയേഷൻ ഭയങ്കരമാണെന്ന് കാണിച്ചു തന്നു. മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എല്ലാം അതിന് ഉദാഹരണമാണ്. പിടിച്ചിരുത്തുന്ന വിധത്തിൽ ശബ്ദത്തിൽ ഇടർച്ച കൊണ്ടുവരാൻ മമ്മൂട്ടിക്ക് സാധിക്കും. സ്വന്തം പരിമിതികളെപ്പറ്റി നല്ല ബോധ്യമുണ്ട്. അല്ലെങ്കിൽ ഇത്രകാലമൊന്നും പിടിച്ചു നിൽക്കില്ല. ശരിക്കും നമ്മളൊക്കെ ഭാഗ്യവാന്മാരാണ്. മമ്മൂട്ടിയും മോഹൻലാലും യേശുദാസും ജീവിച്ചിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്.'
കടപ്പാട്: ഗൃഹലക്ഷ്മി