കോതമംഗലം: സംവിധായകൻ ജയൻ കൊമ്പനാടിന്റെ കൊലപാതകത്തിലെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നു. സംവിധായകനെ കൊലപ്പെടുത്താൻ ഇടയാക്കിയത് മദ്യപാനത്തിലെ തർക്കങ്ങളാണെന്ന് നേരത്തെ വിവരം പുറത്തുവന്നിരുന്നു. ഇതിലെ കൂടുതൽ വിശദാംശങ്ങളാണ് കൊലയാളിയായ ജോബി ബേബിയുടെ മൊഴിയോടെ പുറത്തുവന്നത്. മദ്യപിക്കുന്നതിനിടെ വരുമാനം കുറവാണെന്നും ചെലവ് താങ്ങാൻ പറ്റില്ലന്നു പറഞ്ഞപ്പോഴാണ് ജോബി ഇടഞ്ഞതും കത്തിയെടുത്തു കുത്തിയതും.

മുറിയിൽ നിന്നറങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോൾ തർക്കമായി. മദ്യലഹരിയിലായതിനാൽ രാത്രി പോകേണ്ടെന്ന് പറഞ്ഞ് തടഞ്ഞപ്പോൾ കത്തിവീശി. നെറ്റിയിൽ മുറിവേറ്റപ്പോൾ സമനില നഷ്ടമായി. പിന്നെ കറി കത്തിയെടുത്ത് കഴുത്തിന് വെട്ടി. മറിഞ്ഞ് വീണപ്പോൾ പുറത്ത് കയറി ഇരുന്ന് കത്തിക്ക് കഴുത്തറുത്തു .ശിരസും ഉടലും വേർപെട്ടോ എന്ന് തല തിരിച്ചിട്ട് പരിശോധിച്ചു. മരണം ഉറപ്പായപ്പോൾ എഴുന്നേറ്റു. പിന്നെ ഉറക്കം. തുടർന്ന് രാവിലെ സ്റ്റേഷനിലെത്തി കീഴടങ്ങി.

മദ്യപാനത്തിനിടെയുണ്ടായ തർക്കത്തേത്തുടർന്നുള്ള അടിപിടിക്കിടെ സ്റ്റുഡിയോ സിനിമ പ്രവർത്തകനായ ജയൻ കൊമ്പനാടിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ നേര്യമംഗലം പുതുക്കുന്നേൽ ജോബി ബേബി കോതമംഗലം പൊലീസിൽ നൽകിയമൊഴി ഇതാണ്.
ഇന്ന് ഉച്ചയോടെ എസ് ഐ ലൈജുമോൻ തെളിവെടുപ്പിനായി സംഭവം നടന്ന വീട്ടിലെത്തിച്ചപ്പോൾ ജോബി കൃത്യം നടത്തിയ രീതി വിശദീകരിച്ചു. കൊല ചെയ്യാനുപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു.

നഗരമധ്യത്തിലെ സ്വകാര്യ വ്യക്തിയുടെ മൂന്നു നില കെട്ടിടത്തിൽ ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. കൊമ്പനാട് ജയൻ എന്നറിയപ്പെടുന്ന കൊമ്പനാട് പടിക്കക്കുഴി ജയൻ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഫ്‌ലാറ്റിലെ അടുക്കള ഭാഗത്താണ് മൃതദ്ദേഹം കാണപ്പെട്ടത്. തലയും ശരീരവും തമ്മിൽ വേർപെട്ടിരുന്നു. ഫോറൻസിക് വിദഗ്ദ്ധർ- എത്തിയ ശേഷമാണ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചത്.

നിരവധി ഹൃസ്വചിത്രങ്ങളുടെ സംവിധായകനാണ് ജയൻ കൊ ബനാട്. പുതിയ ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾക്കായിട്ടാണ് ജയൻ ജോബിയുടെ ഫ്‌ലാറ്റിൽ തങ്ങിയിരുന്നതെന്നാണ് സുഹൃത്തുക്കൾ നൽകുന്ന വിവരം. ഭാര്യയും രണ്ട് മക്കളുമുണ്ട്. മദ്യപിച്ച് ലക്ക് കെട്ടാൽ ജോബി അക്രമകാരിയായി മാറാറുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. മദ്യപിച്ച് ഭാര്യയെ കയ്യേറ്റം ചെയ്തതിന് നേരത്തെ ഊന്നുകൽ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

സംഭവമറിഞ്ഞയുടൻ സ്ഥലത്തെത്തിയ പൊലീസ് ഫ്ലാറ്റ് പൂട്ടി പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു ഫോറൻസിക് വിദഗ്ദ്ധർ- എത്തിയ ശേഷം ഇൻക്വസ്റ്റ് നടപടികളും പൂർത്തിയാക്കി. പുതിയ ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾക്കായിട്ടാണ് ജയൻ ഫ്ലാറ്റിൽ തങ്ങിയിരുന്നത്. മദ്യപിച്ച് ലക്ക് കെട്ടാൽ ജോബി അക്രമകാരിയായി മാറാറുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. മദ്യപിച്ച് ഭാര്യയെ കയ്യേറ്റം ചെയ്തതിന് നേരത്തെ ഊന്നുകൽ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇരുവരും ഭാര്യമാരുമായി പിണങ്ങിക്കഴിയുകയായിരുന്നു പ്രതി. ജോബി കോതമംഗലത്തെ സ്റ്റുഡിയോയിലെ ജീവനക്കാരനായിരുന്നു.

ജയന്റെ വാടക മുറിയിൽ ഇടയ്ക്ക് താമസിക്കുവാൻ ജോബി എത്താറുണ്ടായിരുന്നു. ഇന്നലെയും ജോബി ജയന്റെ മുറിയിലെത്തുകയും രാത്രി 12 മണി വരെ മദ്യപിക്കുകയും ചെയ്തു. തുടർന്നാണ് കൊലയിലേക്ക് കാര്യങ്ങളെത്തിയത്.മൂവാറ്റുപുഴ ഡിവൈ.എസ് പി ബിജുമോൻ, കോതമംഗലം സി.ഐ വി സി ഷാജൻ, എസ്.ഐ ലൈജുമോ, എഎസ്‌ഐ ഹരി എന്നിവരുടെ നേതൃത്വത്തിലാണ് കേസിലെ അന്വേഷണം നടക്കുന്നത്.