കൊച്ചി: മലയാളം സിനിമാ രംഗത്ത് വീണ്ടും ലൈംഗിക പീഡന ആരോപണം. ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ ലിജു കൃഷ്ണയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നിവിൻ പോളി നായകനായ പടവെട്ട് സിനിമയുടെ സംവിധായകനാണ് ലിജു കൃഷ്ണ. കാക്കനാട് ഇൻഫോ പാർക്ക് പൊലീസ് ലിജു കൃഷ്ണയെ കസ്റ്റഡിയിൽ എടുത്തത്.

മാർച്ച് ആറിന് ഞായറാഴ്ചയാണ് കണ്ണൂരിൽ വച്ച് ലിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചലച്ചിത്ര മേഖലയിൽ നിന്നുള്ള പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.

സണ്ണി വെയിൻ ആദ്യമായി നിർമ്മിച്ച പടവെട്ട് എന്ന സിനിമയിൽ നിവിൻ പോളിക്ക് പുറമേ മഞ്ജു വാര്യരും കേന്ദ്രകഥാപാത്രമായെത്തിയ പടവെട്ട് കണ്ണൂരിലാണ് പ്രധാനമായും ചിത്രീകരിച്ചത്.

സണ്ണി വെയിൻ ആദ്യമായി നിർമ്മിച്ച പടവെട്ട് എന്ന സിനിമയിൽ നിവിൻ പോളിക്ക് പുറമേ മഞ്ജു വാര്യരും കേന്ദ്രകഥാപാത്രമായിരുന്നു. പടവെട്ട് കണ്ണൂരിലാണ് പ്രധാനമായും ചിത്രീകരിച്ചത്. 'മൊമന്റ് ജസ്റ്റ് ബിഫോർ ഡെത്ത്' എന്ന നാടകവും സണ്ണി വെയിനിന്റെ നിർമ്മാണത്തിൽ ലിജു സംവിധാനം ചെയ്തിരുന്നു.

നിവിൻ പോളി നായകനാകുന്ന പടവെട്ട് കോവിഡ് മൂലം ചിത്രീകരണം നിർത്തിവച്ചിരിക്കുകയായിരുന്നു. സിനിമയുടെ അവസാന ഘട്ട ചിത്രീകരണം ഫെബ്രുവരിയിലായിരുന്നു പ്ലാൻ ചെയ്തിരുന്നത്.