- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചലച്ചിത്ര സംവിധായകൻ രാജൻ ശങ്കരാടി അന്തരിച്ചു; ഓർമയാകുന്നതു ഗുരുജി ഒരു വാക്കും മീനത്തിൽ താലികെട്ടും മലയാളത്തിനു തന്ന ചലച്ചിത്രകാരൻ
കൊച്ചി: ചലച്ചിത്ര സംവിധായകൻ രാജൻ ശങ്കരാടി അന്തരിച്ചു. 63 വയസായിരുന്നു. ആലുവ എടത്തല സ്വദേശിയാണ്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മീനത്തിൽ താലികെട്ട് (1998), ഗുരുജി ഒരു വാക്ക് (1985) തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്. മലയാളത്തിലെ മികച്ച ടെക്നിഷ്യന്മാരിലൊരാളായിരുന്നു. രാജൻ ശങ്കരാടി. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ക്ലിയോപാട്ര(2013)യാണ് അവസാനം സംവിധാനം ചെയ്ത ചിത്രം. ഈ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. സംവിധായികയാവാൻ കൊതിച്ച ഒരു പെൺകുട്ടിയുടെ കഥയായിരുന്നു ക്ലിയോപാട്ര പറഞ്ഞത്.
കൊച്ചി: ചലച്ചിത്ര സംവിധായകൻ രാജൻ ശങ്കരാടി അന്തരിച്ചു. 63 വയസായിരുന്നു. ആലുവ എടത്തല സ്വദേശിയാണ്.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മീനത്തിൽ താലികെട്ട് (1998), ഗുരുജി ഒരു വാക്ക് (1985) തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്.
മലയാളത്തിലെ മികച്ച ടെക്നിഷ്യന്മാരിലൊരാളായിരുന്നു. രാജൻ ശങ്കരാടി. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ക്ലിയോപാട്ര(2013)യാണ് അവസാനം സംവിധാനം ചെയ്ത ചിത്രം. ഈ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. സംവിധായികയാവാൻ കൊതിച്ച ഒരു പെൺകുട്ടിയുടെ കഥയായിരുന്നു ക്ലിയോപാട്ര പറഞ്ഞത്.
Next Story